
അവതരണ മേഖലയിലെ വിജയത്തിന് ശേഷം അഭിനയരംഗത്ത് ചുവടു വയ്ക്കുകയും ആദ്യ സംരംഭത്തിന് തന്നെ മികച്ച പുരസ്കാരം ലഭിക്കുകയും ചെയ്ത അഭിനേത്രിയാണ് അശ്വതി ശ്രീകാന്ത്. പല പ്രശസ്ത ചാനലുകളിലും ആയി ഒരുപാട് മികച്ച പരിപാടികളുടെ അവതാരകയായി താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സരസമായും സരളമായും ആണ് താരം ഓരോ പരിപാടികളെയും അവതരിപ്പിച്ചിരുന്നത്.

അതുകൊണ്ടുതന്നെ തുടക്കം മുതൽ താരത്തിന് മികച്ച പ്രേക്ഷകപ്രീതിയും പിന്തുണയും സോഷ്യൽ മീഡിയ സപ്പോർട്ടും ഉണ്ട്. അവതരണം മേഖലയിലേക്ക് ശേഷം താരം അഭിനയ മേഖലയിലാണ് തുടക്കം കുറിച്ചത്. ചക്കപ്പഴം എന്ന സീരിയലിലെ പ്രധാന കഥാപാത്രത്തെ താരം അവതരിപ്പിക്കുകയും മികച്ച പ്രേക്ഷക പ്രതികരണങ്ങൾ താരത്തിന് ലഭിക്കുകയും ചെയ്തിട്ടുണ്ട്.

സമൂഹത്തിൽ അഭിപ്രായം പറയേണ്ട ഇടങ്ങളിൽ മാന്യമായും മറ്റുള്ളവരെ ബഹുമാനിച്ചും സധൈര്യം തന്റെ അഭിപ്രായം തുറന്നു പറയാൻ മടി കാണിക്കാത്ത ഒരാൾ കൂടിയാണ് താരം. താരം തന്നെ യൂട്യൂബ് ചാനലിലൂടെ നിരന്തരം പ്രേക്ഷകരുമായി വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട്. ചെറിയ വിശേഷങ്ങൾ പോലും യൂട്യൂബിലൂടെ താരം ആരാധകരുമായി പങ്കുവെക്കുന്നതിലൂടെ ആരാധകരോടുള്ള ബന്ധം പുനസ്ഥാപിക്കുകയാണ് ചെയ്യുന്നത്.



രണ്ടാമതൊരു കുഞ്ഞിനെ അമ്മയാകാനൊരുങ്ങുന്ന വിശേഷവും പ്രസവ വാർത്തയും കുഞ്ഞിന്റെ വിശേഷങ്ങളും എല്ലാം താരം നിരന്തരം ആരാധകരുമായി സംവദിക്കാറുണ്ട്. ഇപ്പോൾ താരം പങ്കുവച്ച ഒരു എപ്പിസോഡി വൈറലായിരിക്കുകയാണ്. ഇൻസ്റ്റാഗ്രാമിൽ താരം കുറച്ചു ദിവസങ്ങൾക്കു മുമ്പ് നടത്തിയ ഒരു ക്യു ആൻഡ് എ സെക്ഷൻ ആണ് താരം യൂട്യൂബിലൂടെ വ്യക്തമാക്കുന്നത്.



എപ്പിസോഡിൽ താരം പങ്കുവെച്ച് പല പ്രസ്താവനകളും ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. അതിലൊന്ന് കുട്ടികൾക്ക് വേണ്ടി കരിയറിനെ ഉപേക്ഷിക്കുക എന്ന തീരുമാനത്തോട് യോജിക്കാൻ കഴിയില്ല എന്നതാണ്. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ വേണ്ടി ജോലിക്ക് പോകേണ്ടിവരുന്ന അമ്മമാർ ഉണ്ടാകും എന്നാണ് താരം പറയുന്നത്. ഇത്തരത്തിലുള്ളവർക്ക് ആദ്യ സമയങ്ങളിൽ നല്ല ടെൻഷൻ ഉണ്ടാകും എന്നും താരം പറയുന്നു.



കുഞ്ഞിനെ സ്വന്തം അമ്മയുടെയോ കുഞ്ഞിന്റെ അച്ഛന്റെയോ അടുത്ത ആക്കി പോയാൽ പോലും അമ്മമാർക്ക് സമ്മർദ്ദം ഉണ്ടാകുന്നത് സ്വാഭാവികമാണ് എന്നും പക്ഷേ നമ്മൾക്ക് കുട്ടിയെ മിസ്സ് ചെയ്യുന്നതുപോലെ കുട്ടിക്ക് അമ്മയെ മിസ്സ് ചെയ്യുന്നുണ്ടാകില്ല എന്നും കൃത്യമായി കുഞ്ഞിന് ഭക്ഷണം കൊടുക്കുന്നുണ്ടെങ്കിൽ അവൾ അവർ ഹാപ്പി ആയി കൊള്ളും എന്നും താരം പറയുന്നുണ്ട്. അതുകൂടാതെ താരം പറഞ്ഞത് കുട്ടിയുടെ ഈ ഒരു സ്റ്റേജ് വളരെ പെട്ടെന്ന് തീർന്നു പോകുമെന്നും അതിനുശേഷം കരിയർ ഉപേക്ഷിച്ചത് ഒരു മോശം തീരുമാനമായി എന്ന് തോന്നുന്ന ഒരു അവസ്ഥ വരുമെന്നും താരം സൂചിപ്പിക്കുന്നുണ്ട്. വളരെ മനോഹരമായാണ് ആരാധകർ ചോദിച്ച ചോദ്യങ്ങൾക്ക് താരം മറുപടി നൽകുന്നത്.



