ചെറുപ്പമായിക്കൊണ്ടിരിക്കുകയാണല്ലോ.. സ്വപ്നം പോലെ സുന്ദരം… ക്യൂട്ട് ഫോട്ടോകൾ പങ്കുവെച്ച് മീര ജാസ്മിൻ…

സൗത്ത് ഇന്ത്യൻ സിനിമാ മേഖലയിൽ അറിയപ്പെടുന്ന അഭിനേത്രിയാണ് മീരാ ജാസ്മിൻ. മലയാളത്തിലെയും ഇതര ഭാഷകളിലെയും മുൻനിര നായകന്മാരുടെ കൂടെ എല്ലാം താരം അഭിനയിക്കുകയും മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്. ഭാഷകൾക്ക് അതീതമായി ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ താരത്തിന് നേടിയെടുക്കാൻ സാധിച്ചു. തുടക്കം മുതൽ സജീവമായിരുന്ന കാലം മുഴുവനും മികച്ച അഭിനയ വൈഭവമാണ് ഓരോ സിനിമകളിലൂടെയും താരം പ്രകടിപ്പിച്ചത്.

2000ൽ താരം ജനപ്രിയ നടി ആയിരുന്നു. സിനിമാ മേഖലയിൽ സജീവമായിരുന്ന കാലത്ത് താരം അഭിനയ മികവു കൊണ്ട് ആണ് അറിയപ്പെട്ടത്. ഏതു തരത്തിലുള്ള കഥാപാത്രവും താരത്തിന്റെ കയ്യിൽ ഭദ്രമായിരുന്നു. അത്രത്തോളം മികവിലാണ് ഓരോ കഥാപാത്രത്തെയും താരം സമീപിച്ചിരുന്നത്. നിറഞ്ഞ കയ്യടികളോടെ പ്രേക്ഷകർ സ്വീകരിക്കാൻ മാത്രം മികച്ച അഭിനയ വൈഭവം താരം ഓരോ കഥാപാത്രങ്ങളിലും പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

വളരെ പക്വമായാണ് താരം ഓരോ കഥാപാത്രങ്ങളെയും കൈകാര്യം ചെയ്തിരുന്നത്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ കഥാപാത്രങ്ങളെയും സമീപിച്ചത്. അതു കൊണ്ടു തന്നെ ആ സമയത്ത് ഒട്ടുമിക്ക മികച്ച ചിത്രങ്ങളിലും താരത്തെ പ്രേക്ഷകർക്ക് കാണാൻ സാധിച്ചിട്ടുണ്ട്. പ്രേക്ഷക പ്രീതിയിൽ താരം മുൻപന്തിയിൽ തന്നെ ഉണ്ടായിരുന്നു. സിനിമാ മേഖലയിൽ നിന്ന് പിന്നീട് ഒരുപാട് വർഷത്തോളമായി വിട്ടു നിൽക്കുകയായിരുന്നു.

എന്നാൽ താരം ഇപ്പോൾ സത്യൻ അന്തിക്കാട് ജയറാം കൂട്ടുകെട്ടിൽ പുറത്തിറങ്ങാനിരിക്കുന്ന സിനിമയിലൂടെ മലയാള സിനിമയിലേക്ക് തിരിച്ചു വരവ് നടത്തിയിരിക്കുകയാണ്. സത്യൻ അന്തിക്കാട് ജയറാം കൂട്ടുകെട്ടിൽ റിലീസ് ആവാൻ ഇരിക്കുന്ന മകൾ എന്ന സിനിമയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് താരമാണ്. സിനിമയുടെ ഫസ്റ്റ് പോസ്റ്റർ മുതൽ നിറഞ്ഞ പ്രേക്ഷക പിന്തുണ സിനിമക്ക് ഉണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയ ഇടങ്ങളിലേക്കും സിനിമ മേഖലയിലേക്കും താരം തിരിച്ചു വന്നിരിക്കുകയാണ്.

ഇപ്പോൾ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും താരം നടത്തുന്ന പ്രസ്താവനകൾ പോലും വളരെ പെട്ടെന്ന് വൈറൽ ആകാറുണ്ട്. ഈ അടുത്ത സമയത്താണ് താരം സോഷ്യൽ മീഡിയയിൽ അക്കൗണ്ട് തന്നെ ഓപ്പൺ ആക്കിയത്. അതിനു ശേഷം പങ്കുവെച്ച ഫോട്ടോകളെല്ലാം വൈറലായിരുന്നു. ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്നത് ക്യൂട്ട് ലുക്കിലുള്ള ഫോട്ടോകളാണ്. സ്വപ്നം പോലെ സുന്ദരമായ ഫോട്ടോകളാണ് താരം പങ്കുവെച്ചിരിക്കുന്നത്. വളരെ പെട്ടന്നാണ് ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തത്.

Meera
Meera
Meera
Meera