
സോഷ്യൽ മീഡിയ സെലിബ്രെറ്റികളായ ഇരട്ടകളാണ് ചിങ്കിയും മിങ്കിയും. യഥാർത്ഥ പേരുകൾ സ്മൃതി എന്നും സമൃദ്ധി എന്നുമാണ്. പക്ഷെ ആരാണ് സ്മൃതി എന്നോ ആരാണ് സമൃദ്ധി എന്നോ ഒരാൾക്കും വേർതിരിച്ചറിയാൻ കഴിയില്ല. അത്രത്തോളം എല്ലാം കാര്യങ്ങളിലും സാമ്യത കാണിക്കുന്ന ഇരട്ടകളാണ് ഇവർ. എന്തായാലും ആരാധകരെ തങ്ങളുടെ അത്ഭുതപ്പെടുത്തുന്ന കഴിവുകൾ കൊണ്ട് വിസ്മയിപ്പിച്ച് ലക്ഷക്കണക്കിന് ഫോള്ളോവേഴ്സിനെ ഇരുവരും നേടിയെടുത്തിട്ടുണ്ട്.



സോഷ്യൽ മീഡിയ അക്കൗണ്ട് ഒന്നേയുള്ളു. ചിങ്കിമിങ്കി എന്നാ പേരിലാണ് അക്കൗണ്ട് ഉള്ളത്. ഇവർ യൂട്യൂബർമാർ, ടിക് ടോക് സ്റ്റാർസ്, ഇൻസ്റ്റാഗ്രാം സെലിബ്രേട്ടി എന്നീ നിലകളിലെല്ലാം ഇന്ന് സജീവമാണ്. അത്തരത്തിലാണ് ഇവർ ഇന്ന് അറിയപ്പെടുന്നതും. അഭിനയ മേഖലയിളും ടെലിവിഷൻ രംഗത്തും ഇന്നിവർ തിളങ്ങി നിൽക്കുന്നു. കപിൽ ശർമ്മ ഷോ പോലെയുള്ള വിവിധ പരിപാടികളിൽ ഇവർ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.



ബിരുദ വിദ്യാഭ്യാസം പൂർത്തിയാക്കിയ ഇവർക്ക് ഒരു സ്വകാര്യ കമ്പനിയിൽ ജോലി ശരിയായി എങ്കിലും രണ്ടു മാസം മാത്രമാണ് അവർ അവിടെ ജോലി ചെയ്തത്. ശേഷം ഇരുവരും മോഡലിംഗ് രംഗത്തേക്ക് പ്രവേശിച്ചിരിക്കുകയാണ് ഇപ്പോൾ. 2016 മുതലാണ് ടിക് ടോക് വിഡിയോകൾ ചെയ്യാൻ തുടങ്ങിയത്. ആദ്യ സമയങ്ങളിൽ കുറഞ്ഞ കാഴ്ചക്കരെ മാത്രം ലഭിച്ച ഇവർ പിന്നീട് ലോക ശ്രദ്ധ പിടിച്ചു പറ്റുകയായിരുന്നു.



കപിൽ ശർമ ഷോ കരിയറിലെ വലിയ വഴിതിരിവ് തന്നെയായിരുന്നു. അതിനു ശേഷം ഒരുപാട് ഷോകൾ ചെയ്യാനുള്ള അവസരങ്ങൾ ഇവരെ തേടിയെത്തിയിട്ടുണ്ട്. ജനകീയമാക്കുന്നതിൽ വലിയ പങ്കു വഹിച്ചതും കപിൽ ശർമ ഷോ ആണ്. എന്തായാലും ഇപ്പോൾ ഈ ഇരട്ടകൾ സോഷ്യൽ മീഡിയയിൽ സ്റ്റാറാണ്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം സജീവമായ താരങ്ങളുടെ പോസ്റ്റുകൾ എല്ലാം വളരെ പെട്ടെന്നാണ് ആരാധകർ എടുക്കാറുള്ളത്.



ഇപ്പോൾ ഏറ്റവും ലേറ്റസ്റ്റ് ആയി താരങ്ങൾ അപ്‌ലോഡ് ചെയ്തിരിക്കുന്നത് ഹോട്ട് ലുക്കിൽ ഉള്ള സ്റ്റൈലിഷ് ഫോട്ടോകളാണ്. വളരെ പെട്ടെന്നാണ് ഇവരുടെയും ഫോട്ടോകൾ ആരാധകർ ഏറ്റെടുക്കുകയും മികച്ച പ്രതികരണങ്ങൾ അറിയിക്കുകയും ചെയ്തത്. പ്രേക്ഷകരുടെ സ്നേഹപ്രകടനങ്ങൾ കമന്റ് ബോക്സിൽ നിന്നും വ്യക്തമാണ്. ഇരുവരുടെയും ഫോട്ടോകൾ വളരെ പെട്ടെന്ന് തന്നെ ആരാധകർക്കിടയിൽ തരംഗം സൃഷ്ടിച്ചിട്ടുണ്ട്.





