ഒരിക്കൽ ചെയ്തതിൽ ഖേദിക്കുന്നു.. ഇപ്പോൾ പല സംവിധായകരും അത് പ്രതീക്ഷിച്ചാണ് വിളിക്കുന്നത്.. ഇനി അതുപോലെ അഭിനയിക്കില്ല

സിനിമ അഭിനേത്രി, ഗായിക, കമ്പോസർ എന്നീ നിലകളിലെല്ലാം അറിയപ്പെടുന്ന താരമാണ് ആൻഡ്രിയ ജെർമിയ. പിന്നണി ഗാന രംഗത്ത് ആണ് താരം തന്റെ കരിയർ ആരംഭിക്കുന്നത്. അതിനു ശേഷം പിന്നീട് അഭിനയ രംഗത്തേക്ക് തന്റെ കരിയറിനെ തിരിച്ചു വിടുകയായിരുന്നു. തമിഴ് ഭാഷയിലെ ചിത്രത്തിലൂടെയാണ് താരം അഭിനയം ആരംഭിച്ചത്. 2007 പുറത്തിറങ്ങിയ പച്ചക്കിളി മുത്തുചരം എന്ന സിനിമയിലാണ് താരം ആദ്യമായി അഭിനയിച്ചത്. തുടക്കം മുതൽ ഇതുവരെയും മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ താരത്തിന് സ്വന്തമാക്കാൻ സാധിച്ചിട്ടുണ്ട്.

2013 പുറത്തിറങ്ങിയ അന്നയും റസൂലും എന്ന മലയാള സിനിമയിലൂടെയാണ് മലയാളികൾക്കിടയിൽ താരം പ്രശസ്തയായത് വളരെ ചുരുങ്ങിയ സിനിമകൾ മാത്രമാണ് മലയാള ഭാഷയിൽ താരം അഭിനയിച്ചിട്ടുള്ള എങ്കിലും മലയാളികൾക്കിടയിൽ താരത്തിന് ഒട്ടനവധി ആരാധകരെ സ്വന്തമാക്കാൻ സാധിച്ചിട്ടുണ്ട് ഇത്രയും വലിയ അഭിനയ മികവാണ് കഥാപാത്രങ്ങളിലും പ്രകടിപ്പിക്കുന്നത്.

അന്നയും റസൂലും , വിശ്വരൂപം, തദാഖ, എന്ദ്രേന്ദ്രം പുന്നഗൈ, അരന്മനൈ, ലോഹം , തോപ്പിൽ ജോപ്പാൻ , തരമണി, അവൽ, വട ചെന്നൈ , അരന്മനൈ 3 ഇങ്ങനെയെല്ലാം താരം വിവിധ ഭാഷകളിൽ ആയി അഭിനയിച്ച പ്രധാന സിനിമകളാണ് ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ താരത്തിന് നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട് അത്രത്തോളം മികവിലും മനോഹര മായം ആണ് താരം ഓരോ കഥാപാത്രത്തെയും സമീപിക്കുന്നത്

അഭിനേത്രിയായും ഡബ്ബിംഗ് ആർട്ടിസ്റ്റായും പിന്നണി ഗാനരചയിതാവ് ആയും ഗായികയായും എല്ലാം ഒരുപാട് സിനിമകളിൽ താരം വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. വളരെ മികച്ച രൂപത്തിലാണ് തന്നിലൂടെ കടന്നു പോകുന്ന ഓരോ മേഖലകളിലും താരം വിജയം കൊയ്തത്. അതുകൊണ്ടു തന്നെയാണ് ആബാലവൃദ്ധം ജനങ്ങളും താരത്തിന്റെ ആരാധകർ ആകുന്നത്. അതിനോടൊപ്പം തന്നെ മോഹിപ്പിക്കുന്ന സൗന്ദര്യവും താരത്തിനുണ്ട് എന്നത് എടുത്തു പറയേണ്ട തന്നെയാണ്.

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം. താരം സജീവമാണ്. താരം തന്നെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങൾ നല്ല നിരന്തരം ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. വളരെ പെട്ടെന്നാണ് ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ വൈറലാവാറുള്ളത്. ഇപ്പോൾ താരത്തിന്റെ ഒരു തുറന്നു പറച്ചിലാണ് വൈറലാകുന്നത്. ഒരു സിനിമയിൽ അഭിനയിച്ചതിനെക്കുറിച്ച് അതിനുശേഷം തനിക്കുണ്ടായ അനുഭവത്തെക്കുറിച്ചും ആണ് താരം വ്യക്തമാക്കുന്നത്.

താരം അഭിനയിച്ച ഒരു സൂപ്പർ ഹിറ്റ്‌ ചിത്രം ആയിരുന്നു വടചെന്നൈ. മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ സിനിമയിലൂടെ താരത്തിന് നേടാൻ സാധിച്ചിട്ടുണ്ട്. സിനിമയിൽ ഒരുപാട് ബെഡ്റൂം സീനും റൊമാന്റിക് സീനുകളും ഉണ്ടായിരുന്നു. ആ സിനിമയിൽ അഭിനയിച്ചത് കൊണ്ട് ഇപ്പോൾ എനിക്ക് ദുഃഖമാണ് എന്നും ആ സിനിമയ്ക്ക് ശേഷം അതുപോലെയുള്ള സീനുകൾ ഉള്ള സിനിമയിൽ അഭിനയിക്കാൻ വേണ്ടി സംവിധായകർ തന്നെ ക്ഷണിച്ചതിൽ എനിക്ക് വിഷമമുണ്ട് എന്നും ആണ് താരം ഇപ്പോൾ തുറന്നു പറയുന്നത്. ഇനി അത്തരം വേഷങ്ങളിൽ അഭിനയിക്കില്ല എന്ന തീരുമാനം ഉള്ളതുകൊണ്ട് സിനിമയിലേക്കുള്ള അവസരങ്ങൾ എല്ലാം ഉപേക്ഷിക്കുകയാണ് ചെയ്തത് എന്നും താരം തുറന്നുപറഞ്ഞു.

Andrea
Andrea
Andrea
Andrea

Be the first to comment

Leave a Reply

Your email address will not be published.


*