പിങ്ക് ഫ്ലോറൽ ഔട്ട്‌ ഫിറ്റിൽ തിളങ്ങി ബീസ്റ്റ് താരം, മലയാളികളുടെ സ്വന്തം അപർണ ദാസ്… വൈറൽ…

സൗത്ത് ഇന്ത്യൻ സിനിമകളിൽ അഭിനയിക്കുന്ന താരമാണ് അപർണ ദാസ്. അഭിനയ വൈഭവം കൊണ്ടാണ് താരം അറിയപ്പെടുന്നത്. വളരെ ചുരുങ്ങിയ സിനിമകൾ കൊണ്ട് തന്നെ വലിയ ആരാധക വൃന്തത്തെ താരത്തിന് നേടാൻ കഴിഞ്ഞിട്ടുണ്ട്. 2018 മുതൽ അഭിനയ മേഖലയിൽ താരം സജീവമാണ്. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയ പ്രകടനങ്ങൾ ആണ് താരം ഓരോ സിനിമകളിലൂടെയും കാഴ്ചവെക്കുന്നത്. അതുകൊണ്ട് തന്നെയാണ് വളരെ ചുരുങ്ങിയ സിനിമകൾ കൊണ്ട് വലിയ ആരാധക വൃന്ദത്തെ താരത്തിന് നേടിയെടുക്കാൻ സാധിച്ചത്.

2018 ൽ പുറത്തിറങ്ങിയ ഞാൻ പ്രകാശൻ എന്ന സിനിമയിൽ ആണ് താരം അരങ്ങേറ്റം കുറിച്ചത്. ബിരുദാനന്തര ബിരുദ പഠനത്തിന് ശേഷം അക്കൗണ്ടന്റ് ആയി താരം ഒരു ചെറിയ കാലയളവിൽ ജോലി എടുത്തിരുന്നു. എങ്കിലും ആ സമയത്ത് തന്നെ പരസ്യ ചിത്രങ്ങളിൽ താരം അഭിനയിച്ചിരുന്നു. അതിനു ശേഷമാണ് സിനിമ അഭിനയം മേഖലയിലേക്ക് താരത്തിന്റെ ജീവിതം വഴി തിരിച്ചു വിടുന്നത്.

മസ്കറ്റിൽ ജോലി ചെയ്യുന്നതിനിടെ ചെയ്ത ഒരു ടിക് ടോക് വീഡിയോ സത്യൻഅന്തിക്കാട് ശ്രദ്ധയിൽപ്പെടുകയും അങ്ങനെയാണ് ഞാൻ പ്രകാശൻ എന്ന സിനിമയിലേക്ക് താരം എത്തുകയും ചെയ്യുന്നത്. 2018 ചെറിയ വേഷത്തിലൂടെ അഭിനയ മേഖലയിലേക്ക് കടന്നു വന്ന് താരത്തിന് 2019തിൽ വിനീത് ശ്രീനിവാസൻ കൂടെ ഒരു നായിക വേഷം ചെയ്യാൻ സാധിച്ചു. മനോഹരം എന്ന സിനിമയിലൂടെയാണ് നായികയായി താരം അരങ്ങേറുന്നത്.

കുറച്ചു ദിവസങ്ങൾക്കു മുമ്പ് റിലീസ് ചെയ്ത ബീസ്റ്റ് എന്ന വിജയ് സിനിമയിലൂടെയാണ് താരം തമിഴിൽ അരങ്ങേറ്റം കുറിച്ചത്. ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ താരത്തിന് ആദ്യ തമിഴ് ചിത്രത്തിൽ തന്നെ അഭിനയിക്കാൻ അവസരം ലഭിച്ചു എന്നത് എടുത്തു പറയേണ്ട മേന്മ തന്നെയാണ്. വിജയ് പൂജ ഹെഗ്ഡേ എന്നിവർ പ്രധാന വേഷത്തിലഭിനയിച്ച ബീസ്റ്റ് എന്ന സിനിമ വലിയ കര ഘോഷത്തോടെ ആണ് പ്രേക്ഷകർ സ്വീകരിച്ചത്.

കഴിഞ്ഞ വർഷം അഭിനയിച്ച നീയം നിഴലിൽ എന്ന മ്യൂസിക് വീഡിയോയും ഒരുപാട് പ്രേക്ഷകറുടെ ഇഷ്ടവും കൈയ്യടിയും താരത്തിന് നേടി കൊടുത്തിട്ടുണ്ട്. തന്നിലൂടെ കടന്നുപോകുന്ന ഓരോ മേഖലയിലും വിജയം കൊയ്യാൻ താരത്തിന് സാധിച്ചു എന്നതാണ് ഇതിൽ നിന്നെല്ലാം മനസ്സിലാക്കേണ്ടത്. അത്രത്തോളം മികച്ച അഭിനയ പ്രകടനങ്ങളും മോഹിപ്പിക്കുന്ന സൗന്ദര്യവുമാണ് താരം പ്രകടിപ്പിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

എന്തായാലും വിരലിലെണ്ണാവുന്ന സിനിമകൾ കൊണ്ട് അറിയപ്പെടുന്ന ഒരു അഭിനേത്രി എന്ന നിലയിലേക്ക് താരത്തിന് ഉയരാൻ സാധിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരത്തിന് ഒട്ടനവധി ഫോളോവേഴ്സിനെ ഇതിനോടകം നേടാൻ കഴിഞ്ഞു. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമായി തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങൾ മാറ്റും പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ താരം പങ്കുവച്ചിരിക്കുന്നത് ഫ്ലോറൽ ഔട്ട് ഫിറ്റിൽ ക്യൂട്ട് ലുക്കിലുള്ള ഫോട്ടോകളാണ്. ഫോട്ടോകൾ വളരെ പെട്ടെന്ന് തന്നെ ആരാധകർക്കിടയിൽ തരംഗം സൃഷ്ടിക്കുകയും സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തിട്ടുണ്ട്.

Aparna
Aparna
Aparna
Aparna

Be the first to comment

Leave a Reply

Your email address will not be published.


*