ബിഗ് ബോസ്സിലൂടെ ഒരുപാട് ആരാധകരെ സൃഷ്‌ടിച്ച താരം.. ഡൈസിയുടെ കിടിലൻ ഫോട്ടോസ് കാണാം

ലോക റിയാലിറ്റി ഷോ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ ആരാധകരുള്ള റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. മലയാളത്തിലെ താരരാജാവ് മോഹൻലാൽ അവതാരകനായി എത്തുന്ന മലയാളത്തിലെ നാലാമത്തെ സീസൺ ആണ് ഇപ്പോൾ സംപ്രേഷണം ചെയ്തു കൊണ്ടിരിക്കുന്നത്. വളരെ മികച്ച മത്സര പ്രകടനങ്ങളാണ് ഈ സീസണിൽ തുടക്കംതന്നെ പ്രകടിപ്പിക്കുന്നത് എന്ന് ഈ സീസണിലെ മറ്റു വർഷങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നുണ്ട്.

പ്രേക്ഷകർക്ക് പരിചിതമായവരും അല്ലാത്തവരുമായ ഒരുപാട് പേരാണ് ഈ മത്സരത്തിൽ പങ്കെടുക്കുന്നത്. 17 പേരിൽ ആദ്യം പുറത്തു പോയത് ജാനകി സുധീർ ആയിരുന്നു. രണ്ടാമത്തെ തവണ ശാലിനിയും പുറത്തു പോയിട്ടുണ്ട്. ബിഗ് ബോസിലെ മത്സരാർത്ഥികൾക്ക് പ്രേക്ഷകരുടെ ശ്രദ്ധ കൂടുതൽ കിട്ടുന്നത് പതിവാണ്. ഇപ്പോൾ മത്സരത്തിൽ പങ്കെടുക്കുന്നവർക്ക് എല്ലാം അവരുടെ സോഷ്യൽ മീഡിയ ഇടങ്ങളിൽ ഒരുപാട് ഫോളോവേഴ്സിനെ വർദ്ധിപ്പിക്കാൻ സാധിച്ചിട്ടുണ്ട്.

ഇപ്രാവശ്യത്തെ മത്സരാർത്ഥികളിൽ ഏറ്റവും കൂടുതൽ പ്രേക്ഷക ശ്രദ്ധയും പ്രീതിയും ഉള്ള ഒരു മത്സരാർത്ഥിയാണ് ഡെയ്സി ഡേവിഡ്. ഗോഡ്ഫാദർ, കിരീടം, വെങ്കലം തുടങ്ങിയ സിനിമകളിലെ പല അഭിനയ മുഹൂർത്തങ്ങളും പ്രേക്ഷകർക്ക് സമ്മാനിച്ച ഫിലോമിന എന്ന നടിയുടെ കൊച്ചുമകൾ ആണ് താരം. മുത്തശ്ശിയുടെ പോപ്പുലാരിറ്റിയിൽ അഭിമാനം കൊള്ളുന്നു എങ്കിലും തന്റെ കരിയറിലെ ഉയർച്ചകൾക്ക് അതൊരു കാരണമായി താൻ സ്വീകരിക്കാൻ താല്പര്യപ്പെടുന്നില്ല എന്ന് ബിഗ്ബോസിൽ താരം വ്യക്തമാക്കിയിരുന്നു.

താരത്തെ ബിഗ്ബോസ് ലേക്ക് ക്ഷണിക്കുമ്പോൾ മോഹൻലാൽ ഫിലോമിനയുടെ കൊച്ചുമകൾ ആണ് എന്ന് ഓർത്ത് പറഞ്ഞ അവസരത്തിലാണ് താരം ഇങ്ങനെ പ്രസ്താവിച്ചത്. സ്വന്തം നിലയിൽ സെലിബ്രിറ്റിയായ താരം ഫാഷൻ ഫോട്ടോഗ്രാഫിയിലും വിവാഹ ഫോട്ടോ ഗ്രാഫിയിലും പ്രാവീണ്യം നേടിയിട്ടുണ്ട്. താരം നാരീസ് വെഡ്ഡിംഗ് എന്ന പേരിൽ ഒരു കമ്പനിയും നടത്തുന്നുണ്ട്.

ഫോട്ടോഗ്രഫിയുടെ അടിസ്ഥാന കാര്യങ്ങൾ എല്ലാം താരം യൂട്യൂബിൽ നിന്നാണ് പഠിച്ചിട്ടുള്ളത്. തന്റെ കരിയറിൽ ഉയർച്ചകൾ തന്റെ സ്വന്തം കഠിന പ്രയത്നം കൊണ്ട് നേടണമെന്ന ആഗ്രഹം കൊണ്ടാണ് പോപ്പുലറായ മുത്തശ്ശിയുടെ പേര് തന്നെ കരിയറിലെ ഉയർച്ചയ്ക്കു നിദാനം ആവാൻ താല്പര്യപ്പെടുന്നില്ല എന്ന താരം പറയുന്നത്. താരത്തിന്റെ ഈ നിശ്ചയ ദാർഢ്യത്തെ ലോകമൊട്ടാകെ പ്രശംസിക്കുന്നുണ്ട്.

ഫോട്ടോഗ്രാഫിയിൽ ഒരുപാട് മികവുകൾ താരത്തിന് ഇതിനോടകം തന്നെ നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്. താരത്തിന്റെ ഇൻസ്റ്റാഗ്രാം വാൾ നോക്കിയാൽ തന്നെ അക്കാര്യം മനസ്സിലാകുന്നതാണ്. താരം മോഡൽ രംഗത്തേക്കും ഇപ്പോൾ കടന്നിട്ടുണ്ട് എന്നാണ് നമുക്ക് മനസ്സിലാകുന്നത്. അതുകൊണ്ടുതന്നെ ഒരുപാട് മോഡൽ ഫോട്ടോകൾ താരം ഈ അടുത്ത് പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. എപ്പോൾ പങ്കു വെച്ചാലും താരത്തിന്റെ ഫോട്ടോകൾ സോഷ്യൽ മീഡിയ ഇടങ്ങളിലും വൈറൽ ആകാറുണ്ട്.

ഇപ്പോൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ തരംഗമാകുന്നത് താരത്തിന്റെ സ്റ്റൈലിഷ് ലുക്കിലുള്ള ഫോട്ടോകളാണ്. വളരെ മനോഹരിയാണ് താരത്തെ ഫോട്ടോയിൽ കാണുന്നത്. ഷോട്ട് ഡ്രസ്സ് ആണ് താരം ധരിച്ചിരിക്കുന്നത്. വളരെ മികച്ച അഭിപ്രായങ്ങളാണ് പ്രേക്ഷകർ ഫോട്ടോക്ക് താഴെ നൽകിക്കൊണ്ടിരിക്കുന്നത്. താരത്തോടുള്ള ഇഷ്ടം പ്രേക്ഷകർ കമന്റുകളിൽ സൂചിപ്പിക്കുന്നുണ്ട്. എന്തായാലും ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

Daisy
Daisy
Daisy
Daisy