ഹിന്ദി സിനിമകളിലും അമേരിക്കൻ ടെലിവിഷൻ മേഖലകളിലും സജീവമായി പ്രത്യക്ഷപ്പെടുന്ന താരമാണ് നിമ്രത് കൗർ. അഭിനയ വൈഭവം കൊണ്ട് വളരെ പെട്ടെന്ന് തന്നെ ഒരുപാട് ഭാഷകളിൽ അറിയപ്പെടാൻ താരത്തിനു സാധിച്ചിട്ടുണ്ട്. ഭാഷകൾക്ക് അതീതമായി ഒരുപാട് ആരാധകരെയും വളരെ പെട്ടെന്നാണ് താരത്തിന് നേടാൻ കഴിഞ്ഞത്. ഓരോ സിനിമകളിലും ഓരോ ടെലിവിഷൻ പരമ്പരകളിലും എപ്പിസോഡുകളും താരം പ്രകടിപ്പിക്കുന്ന അഭിനയ മികവു തന്നെയാണ് ആരാധകരെ താരത്തിലേക്ക് അടുപ്പിക്കുന്നത്.
മോഡലിംഗ് രംഗത്ത് ആണ് താരം തന്റെ കരിയർ ആരംഭിക്കുന്നത്. അതിനു ശേഷമാണ് അഭിനയം മേഖലയിലേക്ക് താരം കടന്നു വരുന്നത്. മോഡലിംഗ് രംഗത്ത് തന്നെ താരത്തിന് ഒരുപാട് ആരാധകരെ നേടാൻ സാധിച്ചിട്ടുണ്ട്. അത്രത്തോളം മോഹിപ്പിക്കുന്ന സൗന്ദര്യം ആണ് താരം പ്രകടിപ്പിക്കുന്നത്. 2002 മുതലാണ് താരം അഭിനേത്രി എന്ന നിലയിലും മോഡൽ എന്ന നിലയിലും സജീവമായി തുടങ്ങിയത്.
പ്രിന്റ് മോഡൽ ആയി കരിയർ ആരംഭിച്ച താരം പ്രശസ്തമായ നാടകങ്ങളുടെ ഭാഗമായി നാടകനടി എന്ന നിലയിലും അറിയപ്പെട്ടിട്ടുണ്ട്. അതിനു ശേഷം ഒരുപാട് കാഴ്ചക്കാരെ നേടിയ ചില മ്യൂസിക് ആൽബങ്ങളിലും താരം പ്രത്യക്ഷപ്പെട്ടു. 2006ലാണ് സിനിമയിൽ അരങ്ങേറുന്നത്. വൺ നൈറ്റ് വിത്ത് ദ കിംഗ് എന്ന ഇംഗ്ലീഷ് സിനിമയിലെ ചെറിയ ഒരു വേഷം ആണ് താരം ആദ്യം ചെയ്തത്. ചെറിയ വേഷമാണെങ്കിലും തന്റെ ഇടം അടയാളപ്പെടുത്താൻ താരത്തിന് സാധിച്ചു.
2012 ലാണ് ഹിന്ദി സിനിമയിൽ താരം തുടക്കം കുറിക്കുന്നത്. പെഡ്‌ലേഴ്‌സ് എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ ഹിന്ദി അരങ്ങേറ്റം സംഭവിച്ചത്. കാഡ്ബറി സിൽക്ക് പരസ്യത്തിൽ പ്രത്യക്ഷപ്പെട്ടതോടെയാണ് താരം ജനകീയ അഭിനേത്രി എന്ന നിലയിലേക്ക് ഉയരുന്നത്. സിനിമകളിലും മ്യൂസിക് ആൽബങ്ങളിലും ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ച താരം വെബ് സീരീസുകളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
റിതേഷ് ഷാ രചിച്ച് നവാഗതനായ തുഷാർ ജലോട്ട സംവിധാനം ചെയ്ത ഇന്ത്യൻ ഹിന്ദി ഭാഷാ സോഷ്യൽ കോമഡി സിനിമയായ ദാസ്‌വി ആണ് താരത്തിന്റെതായി പുറത്തിറങ്ങിയ ലേറ്റസ്റ്റ് ചിത്രം. ചിത്രത്തിൽ അഭിഷേക് ബച്ചൻ , യാമി ഗൗതം എന്നിവർക്കൊപ്പം പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാൻ താരത്തിനു സാധിക്കുകയും താരത്തിന്റെ വേഷത്തിന് നിറഞ്ഞ കയ്യടി ലഭിക്കുകയും ചെയ്തു. ഇപ്പോൾ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ഒരു ഫോട്ടോയാണ് വൈറലാകുന്നത്.
സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്നെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം ആരാധകരുമായി നിരന്തരം പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ താരം പുതിയ ചിത്രത്തിനു വേണ്ടി ശരീരഭാരം വർധിപ്പിച്ച ട്രാൻസ്ഫോർമേഷൻ ഫോട്ടോ പങ്കുവെച്ചത് വളരെ ആരവത്തോടെയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. പുതിയ സിനിമയ്ക്ക് വേണ്ടി താരം 15 കിലോഗ്രാം ആണ് ശരീര ഭാരം വർധിപ്പിച്ചത്. നിറഞ്ഞ കൈയ്യടി ആരാധകരിൽ നിന്നും ലഭിക്കുന്നത്.
Leave a Reply