വരുമൊരു സുഖനിമിഷം..! വശ്യമാർന്ന ഡാൻസുമായി ചക്കപ്പഴത്തിലെ പൈങ്കിളി… പദ്‌മയിലെ ‘ഔച്ച്’ ഗാനം വൈറൽ….

മലയാളത്തിൽ അടുത്ത് വരാനിരിക്കുന്ന സൂപ്പർഹിറ്റ് സിനിമയാണ് പത്മ. നടൻ അനൂപ് മേനോൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തിൽ സുരഭി ലക്ഷ്മി യാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അനൂപ് മേനോൻ സ്റ്റോറീസിന്റെ ബാനറിൽ അനൂപ് മേനോൻ നിർമിക്കുന്ന ചിത്രത്തിൽ അനൂപ് മേനോൻ തന്നെയാണ് നായകൻ. എന്തായാലും ചിത്രത്തിന്റെ തുടക്കം മുതൽ ഇതുവരെ പ്രേക്ഷകർ കൂടെ നിന്നിട്ടുണ്ട്.

വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ ചിത്രത്തിനു വേണ്ടി കാത്തിരിക്കുന്നത്. ടീസറും ഓഫീഷ്യൽ ട്രെയിലറും ഇതുവരെ പുറത്തിറങ്ങിയ ഗാനശകലങ്ങളും എല്ലാം നിറഞ്ഞ കയ്യടികളോടെയും മികച്ച അഭിപ്രായങ്ങളോടെയുമാണ് ആരാധകർ സ്വീകരിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ ഉദ്യോഗ ഭരിതമായ ദിവസങ്ങളാണ് റിലീസ് ആകുന്നതിനു മുൻപേ കടന്നു പോകാൻ ഉള്ളത്.

ശങ്കർ രാമകൃഷ്ണൻ, ശ്രുതി രജനികാന്ത് തുടങ്ങിയവരും ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഇരുപതോളം പുതുമുഖ താരങ്ങളും ചിത്രത്തിൽ വേഷമിടുന്നുണ്ട് എന്ന പ്രത്യേകതയും ഈ സിനിമക്ക് പറയാനുണ്ട്. നടി ശ്രുതി രജനികാന്തിന്റെ ടിക് ടോക് ഡാൻസ് ഉൾപ്പെടുത്തിയ ടീസർ ഏറെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഇപ്പോൾ പുറത്തിറങ്ങിയത് ഒരു ഗാനമാണ്.

പുതിയ ഔച്ച് ഗാനത്തിലും ശ്രുതി രജനീകാന്തിന്റെ വശ്യമായ ഡാൻസ് പെർഫോമൻസ് ആണ് പ്രേക്ഷകരുടെ ശ്രദ്ധയാകർഷിക്കുന്നത്. ഡോക്ടർ സുകേഷ് ആർഎസ്സിന്റെ വരികൾക്ക് സിതാര കൃഷ്ണകുമാറിന്റെ സ്വരം മധുരമാണ് ആരാധകരെ കുളിരണിയിപ്പിക്കുന്നത്. വരും ഒരു സുഖ നിമിഷം എന്ന് തുടങ്ങുന്ന ഗാനമാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്.

ബാലതാരമായി മലയാള ടെലിവിഷൻ സിനിമ രംഗങ്ങളിൽ അരങ്ങേറിയ താരമാണ് ശ്രുതി രജനീകാന്ത്. ഒരുപാട് വർഷങ്ങൾക്കിപ്പുറവും മലയാള സിനിമാ രംഗത്തും ഇതര ഭാഷകളിലും താരം സജീവമായി നിലനിൽക്കുന്നു. താരമിപ്പോൾ നടി എന്നനിലയിലും പ്രൊഫഷണൽ നർത്തകി എന്ന നിലയിൽ സജീവമായി നില നിൽക്കുന്നുണ്ട്. അഭിനയ രംഗത്തും താരം തിളങ്ങിനിൽക്കുന്ന നടിയാണ്.

ഫ്ലവേഴ്സ് ടിവി സംപ്രേഷണം ചെയ്തിരുന്ന കോമഡി പരമ്പരയായ ചക്ക പ്പഴത്തിലൂടെയാണ് താരമിപ്പോൾ ജനകീയ അഭിനേത്രിയായി മാറിയത്. കുഞ്ഞെൽദോ എന്ന സിനിമയിൽ താരത്തിന്റെ വേഷം ശ്രദ്ധേയമായിരുന്നു. ഒരുപാട് സീരിയൽ പരമ്പരകളിൽ താരം പ്രധാനവേഷങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മികച്ച അഭിനയം വൈഭവം താരം പ്രകടിപ്പിച്ചത് കൊണ്ടുതന്നെ വളരെ പെട്ടെന്നാണ് താരത്തിന് ആരാധകർ ഉണ്ടായത്.

Shruthi
Shruthi

Be the first to comment

Leave a Reply

Your email address will not be published.


*