ഹിന്ദി തെലുങ്ക് ഭാഷകളിൽ പ്രത്യക്ഷപ്പെട്ട് നിരവധി ആരാധകരെ നേടിയെടുത്ത സിനിമ അഭിനേത്രിയും മോഡലുമാണ് അദാ ശർമ. 2008 പുറത്തിറങ്ങിയ ഹിന്ദി ഹൊറർ മൂവി 1920-ലാണ് താരം ആദ്യമായി അഭിനയിക്കുന്നത്. ആദ്യ സിനിമയിലെ മികച്ച അഭിനയത്തിലൂടെ ഒരുപാട് മികച്ച സിനിമകളിലേക്ക് അവസരങ്ങൾ താരത്തെ തേടിയെത്തി. വളരെ പെട്ടെന്ന് മികച്ച അഭിനേതാവായി സിനിമാ പ്രേമികൾക്കിടയിൽ താരത്തിന് അറിയപ്പെടാൻ സാധിച്ചു.
2008 മുതലാണ് താരം അഭിനയ മേഖലയിൽ മോഡലിംഗ് രംഗത്തും സജീവമായി നിലനിൽക്കാൻ ആരംഭിച്ചത്. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയ പ്രകടനങ്ങൾ താരം കാഴ്ചവെച്ചിട്ടുണ്ട്. മോഡലിംഗ് രംഗത്തും താരത്തിന് ഒട്ടേറെ നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ചു. അത്രത്തോളം മികച്ച രൂപത്തിലാണ് താരം ഓരോ മേഖലകളെയും മുന്നോട്ടു കൊണ്ടു പോകുന്നത്. തന്നിലൂടെ കടന്നുപോകുന്ന മേഖലകളിൽ ഓരോന്നിലും വിജയം നേടാൻ താരത്തിന് സാധിക്കുകയും ചെയ്യുന്നുണ്ട്.
സ്കൂൾ പഠന സമയത്ത് തന്നെ അഭിനയത്തോട് താരത്തിന് താല്പര്യം ഉണ്ടായിരുന്നു. പക്ഷേ സ്കൂൾ എങ്കിലും പൂർത്തിയാക്കിയിട്ട് അഭിനയ മേഖലയിലേക്ക് കടന്നാൽ മതി എന്ന് മാതാപിതാക്കൾ അഭിപ്രായപ്പെട്ടത് കൊണ്ട് പ്ലസ് ടു താരം പൂർത്തിയാക്കി. വളരെ ചെറുപ്പത്തിൽ തന്നെ നൃത്തം അഭ്യസിച്ചു തുടങ്ങിയിരുന്ന താരം കഥകിൽ ബിരുദം നേടിയിട്ടുണ്ട്. അതു കൂടാതെ ബെല്ലി ഡാൻസ്, സൽസ എന്നിവയിലും താരം പ്രാവീണ്യം നേടി.
ഹിന്ദി തെലുങ്ക് കന്നട തമിഴ് ഭാഷകളിൽ എല്ലാം താരം അഭിനയിച്ചിട്ടുണ്ട്. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെ വളരെ പെട്ടെന്ന് താരത്തിന് പ്രേക്ഷകമനസ്സുകളിൽ സ്ഥിരപ്രതിഷ്ഠ നേടാൻ സാധിച്ചു. മോഡലിംഗ് രംഗത്തും താരം സജീവമായി നിലകൊള്ളുന്നു ഒരുപാട് മോഡൽ ഫോട്ടോസുകൾ താരം ഈ അടുത്ത് പങ്കെടുക്കുകയും ആരാധകർക്ക് വേണ്ടി അവ സമൂഹ മാധ്യമങ്ങളിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്തു.
സമൂഹ മാധ്യമങ്ങളിൽ എല്ലാം താരത്തിന് ഒട്ടനവധി ആരാധകരുണ്ട്. കഴിഞ്ഞദിവസം ആരാധകർ മുംബൈ ടൗണിൽ വച്ച് താരത്തെ കണ്ടപ്പോൾ എടുത്ത ഒരു വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുന്നത്. പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെട്ടപ്പോൾ താരം ധരിച്ചിരുന്ന മാസ്കിന് വ്യത്യസ്ത കാരണമാണ് ആരാധകർ വീഡിയോ എടുക്കാൻ തന്നെ കാരണം എന്ന് ഒറ്റ നാട്ടിൽ തന്നെ മനസ്സിലാക്കാം. പ്രായമായ ഒരു സ്ത്രീയുടെ മുഖഭാവമാണ് താരത്തിലെ മാസ്കിൽ പ്രകടമാകുന്നത്. എന്തായാലും വളരെ പെട്ടെന്ന് വീഡിയോ ആരാധകർക്കിടയിൽ തരംഗം സൃഷ്ടിച്ചിട്ടുണ്ട്
Leave a Reply