
സൗത്ത് ഇന്ത്യൻ സിനിമാ മേഖലയിൽ അറിയപ്പെടുന്ന അഭിനേത്രിയായ നമിതാ പ്രമോദ്. അഭിനയ വൈഭവം കൊണ്ട് തമിഴ് മലയാളം തെലുങ്ക് ഭാഷകളിൽ ഒട്ടനവധി ആരാധകരെ സ്വന്തമാക്കാൻ താരത്തിന് വളരെ ചുരുങ്ങിയ സിനിമകൾ മാത്രമേ വേണ്ടിവന്നുള്ളൂ. അത്രത്തോളം മികച്ച രൂപത്തിലാണ് ഓരോ കഥാപാത്രത്തെയും താരം സമീപിക്കുന്നത്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ ഓരോ കഥാപാത്രങ്ങളെയും താരം കൈകാര്യം ചെയ്യുന്നത് കൊണ്ട് തന്നെ പ്രേക്ഷക പ്രീതിയിലും പിന്തുണയിലും സോഷ്യൽ മീഡിയ സപ്പോർട്ടിലും താരം മുന്നിലുണ്ട്.



2011 മുതൽ താരം അഭിനയ മേഖലയിൽ സജീവമാണ്. മലയാളം സിനിമയായ ട്രാഫിക്കിലൂടെ ആണ് താരം അരങ്ങേറ്റം കുറിച്ചത്. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയ താരം പ്രകടിപ്പിച്ചിട്ടുണ്ട്. ഏതുതരത്തിലുള്ള കഥാപാത്രങ്ങളെയും വളരെ മികച്ച രൂപത്തിലും നിഷ്പ്രയാസം താരത്തിന് അഭിനയിക്കാൻ സാധിക്കുന്നുണ്ട്. അതുകൊണ്ടുതന്നെയാണ് സംവിധായകരുടെ എല്ലാം ഫസ്റ്റ് ഓപ്ഷൻ ലിസ്റ്റിൽ താരത്തിന് പേര് ഉണ്ടാക്കുന്നത്.



അഭിനയജീവിതത്തിൽ ഒട്ടേറെ മികച്ച കഥാപാത്രങ്ങളിലൂടെയാണ് താരത്തിന്റെ സഞ്ചാരം. എങ്കിലും അതിന്റെ കൂടെ തന്നെ വിദ്യാഭ്യാസരംഗവും താരം മുന്നോട്ട് കൊണ്ടു പോയിട്ടുണ്ട്. ഒരിക്കലും കലാരംഗം വിദ്യാഭ്യാസ രംഗത്തിന് തിരിച്ചടി ആകില്ല എന്ന് താരം ഒരിക്കൽ പ്രസ്താവിക്കുകയും ചെയ്തിരുന്നു. അതിനെ അർത്ഥവത്താക്കുന്ന രൂപത്തിൽ സോഷ്യോളജിയിൽ ബിരുദവും ബിരുദാനന്തര ബിരുദവും താരം നേടുകയും ചെയ്തു. ഇക്കാരണത്താൽ തന്നെ പ്രേക്ഷകർക്കിടയിൽ താരത്തിന് വലിയ മതിപ്പാണ്.



മലയാളത്തിലെ മുൻനിര നായകന്മാരുടെ കൂടെ എല്ലാം താരത്തിന് സിനിമകൾ ചെയ്യാൻ സാധിച്ചിട്ടുണ്ട്. താരത്തിന്റെ സിനിമകളെല്ലാം ഹിറ്റ് ലിസ്റ്റിൽ ഉൾപ്പെടുന്നതാണ് എന്നത് എടുത്തു പറയേണ്ട വസ്തുത തന്നെയാണ്. സൗണ്ട് തോമ , പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും , വിക്രമാദിത്യൻ, ഓർമയുണ്ട് ഈ മുഖം , ചന്ദ്രേട്ടൻ എവിടെയാ , അമർ അക്ബർ അന്തോണി , അടി കപ്യാരെ കൂട്ടമണി, റോൾ മോഡൽസ്, കമ്മാര സംഭവം എന്നിവയെല്ലാം താരം അഭിനയിച്ച മലയാളത്തിലെ പ്രധാന സിനിമകൾ ആണ്.



ട്രാഫിക് ആയിരുന്നു താരത്തിനെ ആദ്യ സിനിമ എങ്കിലും അഭിനയജീവിതം ആരംഭിച്ചത് അതിനൊക്കെ എത്രയോ മുമ്പാണ് വളരെ ചെറുപ്പത്തിൽ തന്നെ സീരിയലിലെ ഭാഗമായി താരത്തെ പ്രേക്ഷകർക്ക് കാണാൻ സാധിച്ചിട്ടുണ്ട്. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ വെള്ളാങ്കണ്ണി മാതാവ് , അമ്മേ ദേവി , എന്റെ മാനസപുത്രി എന്നീ ചിത്രങ്ങളിൽ അഭിനയിച്ചാണ് താരം അഭിനയം തുടങ്ങിയത്. ചെറുപ്പത്തിൽ തന്നെ അഭിനയ മേഖലയോട് താരം അടുത്തുനിൽക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതു കൊണ്ടുതന്നെ നായികയായി താരം അഭിനയിച്ച സിനിമകൾ എല്ലാം വളരെ പെട്ടെന്ന് പ്രേക്ഷകർ സ്വീകരിച്ചു.



ഇപ്പോൾ സൗത്ത് ഇന്ത്യൻ സിനിമാ മേഖലയിൽ അറിയപ്പെടുന്ന മുൻനിര നായികനടി ആണ് താരം സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരത്തിന് ഒട്ടനവധി ഫ്ലവേഴ്സ് ആരാധകരും ഉണ്ട് ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും താരത്തെ കുറിച്ചുള്ള വാർത്തകളും താരം പങ്കെടുക്കുന്ന അഭിമുഖങ്ങളും ടെലിവിഷൻ എപ്പിസോഡുകളും എല്ലാം വളരെ പെട്ടെന്ന് സമൂഹമാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കാൻ ഉള്ള കാരണവും അതുതന്നെയാണ്.



ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്നത് പുത്തൻ ഫോട്ടോകളാണ് ആരാധകർക്കിടയിൽ തരംഗം ആയിട്ടുള്ളത്. താരത്തിനെ കണ്ണുകൾ വാചാലമാണ് എന്നാണ് ആരാധകർ കമന്റ് ചെയ്തിരിക്കുന്നത്. എന്തായാലും വളരെ പെട്ടെന്ന് ആരാധകർ താരത്തിന്റെ ഫോട്ടോകൾ ഏറ്റെടുത്തിട്ടുണ്ട്.



