കാണാൻ ഭംഗിയുമില്ല കളറുമില്ല എന്നിട്ടും നീ ഈ നിലയിലെത്തിയല്ലോ: കൂടെ അഭിനയിച്ച ആ സുന്ദരിയായ നടി തന്നോട് പറഞ്ഞതിനെ പറ്റി വേദനയോടെ നവ്യാ നായർ…

മലയാളികൾ നെഞ്ചോട് ചേർത്ത് വെച്ച നടിമാരിലൊരാളാണ് നവ്യ നായർ. മലയാളി സിനിമാപ്രേമികൾ ഇരുകൈയും നീട്ടി സ്വീകരിച്ച നവ്യാനായർ ഒരുപാട് മികച്ച കഥാപാത്രങ്ങൾ സിനിമാപ്രേമികൾക്ക് വേണ്ടി സമ്മാനിച്ചിട്ടുണ്ട്. തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്.

ഒരു സമയത്ത് മലയാള സിനിമയിൽ ഏറ്റവും താരമൂല്യമുള്ള നടിയും ഏറ്റവും തിരക്കുള്ള നടിയും കൂടിയായിരുന്നു നവ്യ നായർ. പിന്നീട് കല്യാണശേഷം താരം സിനിമയിൽ നിന്ന് ഭാഗികമായി വിട്ടുനിൽക്കുകയാണ് ഉണ്ടായത്. പൂർണമായി വിട്ടു നിന്നിട്ടില്ല എന്ന് വേണം പറയാൻ. ഒരുപാട് വർഷങ്ങൾക്കു ശേഷം ദൃശ്യം എന്ന സിനിമയുടെ കന്നഡ പതിപ്പിലും അഭിനയിച്ചു.

2001 മുതൽ 2010 വരെ താരം സൗത്ത് ഇന്ത്യൻ സിനിമാലോകത്തെ സജീവമായിരുന്നു. 2010 ലാണ് താരത്തിന് വിവാഹം നടക്കുന്നത്. 2012 ൽ ലാൽ പ്രധാന വേഷത്തിലഭിനയിച്ച സീൻ ഒന്ന് നമ്മുടെ വീട് എന്ന സിനിമയിലാണ് താരം അവസാനമായി പ്രത്യക്ഷപ്പെട്ടത്. പിന്നീട് നീണ്ട പത്ത് വർഷത്തിനുശേഷം താരം വീണ്ടും മലയാള സിനിമയിൽ പ്രത്യക്ഷപ്പെട്ടു.

വി കെ പ്രകാശ് സംവിധാനം ചെയ്ത സൈജുകുറുപ്പ് വിനായകൻ തുടങ്ങിയവർ പ്രധാന വേഷത്തിലഭിനയിച്ച ഈ വർഷം പുറത്തിറങ്ങിയ ‘ഒരുത്തി’ എന്ന സിനിമയിലൂടെയാണ് താരം വീണ്ടും മലയാള സിനിമയിലേക്ക് കടന്നുവന്നത്. പിന്നീട് താരം വാർത്തകളിലും മീഡിയകളിലും സജീവസാന്നിധ്യമായി. ഇപ്പോൾ സോഷ്യൽ മീഡിയയിൽ നവ്യാ നായരുടെ സംഭാഷണങ്ങളും അഭിമുഖങ്ങളും നിറഞ്ഞുനിൽക്കുകയാണ്.

താരം ഈ അടുത്ത് പ്രശസ്ത സോഷ്യൽ മീഡിയ ചാനലായ ഡൂൾ ന്യൂസ് ൽ പറഞ്ഞ ചില സൗന്ദര്യ സങ്കൽപ്പ വിഷയമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്. നിറത്തിന്റെ പേരിൽ ഒരുപാട് കോംപ്ലക്സ് ആദ്യ സമയത്ത് അനുഭവിച്ചിട്ടുണ്ട് എന്നും ഇപ്പോൾ അതൊക്കെ മാറി എന്നും താരം പറയുന്നുണ്ട്. ആദ്യ സമയത്ത് സിനിമയിൽ സജീവമായപ്പോൾ നിറമില്ലാത്തതിന്റെ പേരിൽ ഒരുപാട് വിഷമം അനുഭവിച്ചിട്ടുണ്ട് എന്ന് താരം പറയുന്നുണ്ട്.

ഇരുണ്ട നിറമുള്ള ആളായിരുന്നു ഞാൻ. അതേ അവസരത്തിൽ എന്നോടൊപ്പമുള്ള മറ്റു നടിമാരൊക്കെ അത്യാവശ്യം നിറം ഉള്ളവരായിരുന്നു. അതുകൊണ്ടുതന്നെ പല വേദികളിൽ പങ്കെടുക്കാൻ ഞാൻ മടി കാട്ടിയിരുന്നു. പക്ഷേ പിന്നീടാണ് അഭിനയത്തിന് നിറം മാനദണ്ഡമല്ല എന്ന ബോധം എനിക്കുണ്ടായത്. അതുകൊണ്ട് ഇപ്പോൾ ആ ചിന്ത മാറിയിട്ടുണ്ട് എന്ന് താരം പറഞ്ഞു.

ഇതേ അവസരത്തിൽ തന്നോട് ഒരു നിറമുള്ള അത്രയും സജീവമല്ലാത്ത ഒരു നടി നിറത്തെ സംബന്ധിച്ചുള്ള ഒരു കാര്യം പറഞ്ഞത് ഇപ്പോഴും ഞാൻ വേദനയോടെ ഓർക്കുകയാണ്. നിനക്ക് നിറം ഇല്ല പക്ഷേ നീ സിനിമയിൽ സജീവമാണ്, എന്നാൽ എനിക്ക് നിറം ഉണ്ടായിട്ടും അവസരങ്ങൾ ലഭിക്കുന്നില്ല എന്ന് അവർ പറഞ്ഞത് എനിക്ക് വല്ലാത്ത വിഷമം ആയി എന്ന് താരം കൂട്ടിച്ചേർത്തു.

Navya
Navya
Navya