എന്തിനാണ് സ്ത്രീകൾ ഇത്തരം വസ്ത്രം ധരിക്കുന്നത്?… വിവാദമായി ട്വീറ്റ്… വൈറലായി മറുപടികളും…

in Entertainments

സ്ത്രീകളുടെ വസ്ത്രധാരണ രീതികൾ ക്കെതിരെയുള്ള ആക്ഷേപങ്ങളും പരിഹാസങ്ങളും കുറ്റപ്പെടുത്തലുകളും സോഷ്യൽ മീഡിയ ഇടങ്ങളിൽ പ്രത്യക്ഷപ്പെടുന്നത് പുത്തരിയൊന്നുമല്ല. ഒരുപാട് പേർക്കാണ് ഇത്തരത്തിലുള്ള അശ്ലീല സദാചാര കമന്റുകൾ ഫോട്ടോകൾക്ക് താഴെ കാണേണ്ടി വന്നിട്ടുള്ളത്. കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് റിമാകല്ലിങ്കൽ ഒരു പരിപാടിയുടെ സംബന്ധിച്ചതിനെക്കുറിച്ച് ഒരുപാട് സമയം നീണ്ടുനിന്ന ചർച്ചകൾ പോലും സോഷ്യൽ മീഡിയയിൽ ഉണ്ടായി.

താരം ധരിച്ചു വന്നിരുന്ന ഡ്രസ്സിന്റെ ഇറക്ക കുറവാണ് അന്ന് ഉണ്ടായ പ്രശ്നങ്ങൾക്കെല്ലാം കാരണം. സ്ത്രീ ശാക്തീകരണത്തെ കുറിച്ച് സംസാരിക്കുന്ന വേദിയിൽ ഇത്തരത്തിലുള്ള വസ്ത്ര ധാരണത്തിലെ പ്രസക്തിയാണ് ഒരുപാടു പേർ ചോദ്യം ചെയ്തത്. പക്ഷേ അതിന് താരം സ്വന്തമായ ഇഷ്ടങ്ങൾ സ്ത്രീകൾക്ക് ഉണ്ട് എന്നും മറ്റുള്ളവർ പറയുന്നത് കേൾക്കേണ്ടതില്ല എന്നു മറുപടി നൽകുകയും ചെയ്തിരുന്നു.

എന്നാൽ ഇപ്പോൾ സ്ത്രീ വസ്ത്ര ധാരണരീതികൾ ക്കെതിരെ ഉള്ള ഒരു ട്വീറ്റ് ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പ്രശസ്ത നടിയായ നിമ്ര കൗർ ഇന്റെ ഒരു ഫോട്ടോ പോസ്റ്റ് ചെയ്തതിനു ശേഷമാണ് ഉപയോക്താവ് ഒരു കുറിപ്പ് രേഖപ്പെടുത്തിയിരിക്കുന്നത്. ദേവാങ്ക എന്ന പ്രൊഫൈലിൽ നിന്നാണ് കുറിപ്പ് അപ്‌ലോഡ് ചെയ്യപ്പെട്ടിട്ടുള്ളത്. ഗ്ലാമർ ലുക്കിലുള്ള നിമ്ര കൗറിന്റെ ഫോട്ടോയാണ് പോസ്റ്റ് ചെയ്തത് എന്നും ശ്രദ്ധേയമാണ്.

എന്തിനാണ് സ്ത്രീകൾ ഇത്തരത്തിലുള്ള ഔട്ട്‌ഫിറ്റുകൾ യൂസ് ചെയ്യുന്നത് എന്നും തന്റെ മാറിടം പ്രദർശിപ്പിക്കുന്നതിന് പിന്നിൽ പുരുഷനെ ആകർഷിക്കുക എന്ന ഉദ്ദേശം അല്ലാതെ മറ്റെന്തെങ്കിലും ഉദ്ദേശങ്ങൾ ഉണ്ടെങ്കിൽ അത് പറഞ്ഞു തരു എന്നുമാണ് വ്യക്തി തന്റെ ട്വീറ്റിലൂടെ ചോദിക്കുന്നത്. ഇത് ഒരു ജെനുവിൻ ആയ ക്വസ്റ്റ്യൻ ആണ് എന്ന് പോസ്റ്റിൽ പറയുന്നുണ്ട്. എന്തായാലും വളരെ പെട്ടെന്ന് ട്വീറ്റ് വൈറലാവുകയാണ് ഉണ്ടായത്.

ഒരുപാട് പേരാണ് ഇതിന് മറുപടി നൽകി രംഗത്തുവന്നിട്ടുള്ളത്. അതേ നാണയത്തിൽ തന്നെ മറുപടി കൊടുത്ത് വരും ഉണ്ട്. മേൽവസ്ത്രം ധരിക്കാത്ത നായകന്റെ ഫോട്ടോ പോസ്റ്റ് ചെയ്ത സ്ത്രീകളെ ആകർഷിക്കാൻ അല്ലാതെ മറ്റെന്ത് ഉദ്ദേശം ആണ് ഇത്തരം ഫോട്ടോകൾക്കും പോസുകൾക്കും ഉള്ളത് എന്ന് ചോദിക്കുകയാണ് പലരും ചെയ്തത്. അതിനു പുറമേ ഈ നൂറ്റാണ്ടിലും വസ്ത്ര ധാരണത്തിലെ വിശദീകരണം പറയേണ്ടി വരുന്നത് ഗതികേട് പലരും ചൂണ്ടിക്കാണിക്കുകയുണ്ടായി.

ആര് എന്ത് ധരിക്കണം എന്നത് അവനവന്റെ അവകാശമാണ് എന്നും അവൻ അവന്റെ ഇഷ്ടമാണെന്നും വ്യക്തമാകുന്ന തരത്തിലുള്ള കുറിപ്പുകളും അപ്‌ലോഡ് ചെയ്യപ്പെട്ടിട്ടുണ്ട്. അതുപോലെതന്നെ ഓരോരുത്തരും ധരിക്കുന്ന വസ്ത്രം അവന്റെ ആത്മവിശ്വാസത്തിന്റെ ഭാഗമാണ് എന്ന് വ്യക്തമാക്കുന്ന തരത്തിലുള്ള കുറിപ്പുകളും പുറത്തു വരികയുണ്ടായി. എന്തായാലും ട്വീറ്റും ട്വീറ്റിന്റെ മറുപടികളും ഇപ്പോൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ വൈറലാണ്.

Nimrat
Nimrat
Nimrat

Leave a Reply

Your email address will not be published.

*