
തമിഴ് മലയാളം സിനിമകളിലും സീരിയലുകളിലും ഒരുപോലെ പ്രവർത്തിക്കുന്ന ഒരു ചലച്ചിത്ര ടെലിവിഷൻ നടിയാണ് രക്ഷാ രാജ്. യഥാർത്ഥ പേര് ഡെല്ല രാജ് എന്നാണെങ്കിലും ആരാധകർക്കിടയിൽ താരം അറിയപ്പെടുന്നത് രക്ഷ രാജ് എന്ന പേരിലാണ്. 2008 മുതലാണ് താരം അഭിനേത്രി എന്ന നിലയിൽ കരിയർ ആരംഭിച്ച് സജീവമായി പ്രവർത്തിക്കാൻ തുടങ്ങിയത്. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയമാണ് താരം പ്രകടിപ്പിക്കുന്നത്.



ലോലിപോപ്പ് എന്ന മലയാള സിനിമയിലൂടെ ആണ് താരം സിനിമാ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. 2008 പുറത്തിറങ്ങിയ ജോലി പോപ്പ് എന്ന ചിത്രത്തിൽ റോസയുടെ സുഹൃത്തിന്റെ വേഷമാണ് താരം കൈകാര്യം ചെയ്തത്. തുടർന്ന് മലയാളത്തിലും തമിഴിലുമായി പത്തോളം സിനിമകളിൽ താരം അഭിനയിച്ചു. ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ താരത്തിന് നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്.



മലയാളി, അവൻ അപ്പടിതാൻ, സന്ധിയാർ, കമ്മാരകാറ്റ്, തോപ്പി, യെൻ ഇന്തമയകം, ഉത്ര, പാണ്ടിയോട ഗലാട്ട തങ്ങൾ എന്നിവയാണ് താരം അഭിനയിച്ച പ്രധാന സിനിമകൾ. നിങ്ങൾക്ക് പുറമേ ടെലിവിഷൻ മേഖലകളിലും താരം സജീവമാണ്. നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ, ഓണ മംഗലം എന്നീ പരമ്പരകളിൽ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇപ്പോൾ താരം അഭിനയിച്ചു കൊണ്ടിരിക്കുന്നത് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സാന്ത്വനം എന്ന സീരിയലിൽ ആണ്.



ഏഷ്യാനെറ്റിലെ ഇപ്പോൾ സംപ്രേഷണം ചെയ്തു കൊണ്ടിരിക്കുന്ന സീരിയലുകളുടെ കൂട്ടത്തിൽ ഏറ്റവും കൂടുതൽ റേറ്റിങ്ങിൽ മുൻനിരയിൽ നിൽക്കുന്ന പരമ്പരയാണ് സാന്ത്വനം. സാന്ത്വനം എന്ന പരമ്പരയിൽ അപ്പു എന്ന വേഷത്തെ വളരെ മനോഹരമായും പക്വമായും ആണ് താരം കൈകാര്യം ചെയ്യുന്നത്. അതുകൊണ്ട് തന്നെ പരമ്പരയിലൂടെ താരം അറിയപ്പെടും എന്നാണ് ആരാധകരുടെ അഭിപ്രായപ്പെടുന്നത്.



സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്നെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. സിനിമകളിലും സീരിയലുകളിലും താരം അഭിനയിക്കുന്നത് കൊണ്ട് സമൂഹമാധ്യമങ്ങളിൽ ഒന്നടങ്കം താരത്തിന് സജീവമായ ആരാധകർ വൃന്ദങ്ങൾ ഉണ്ട്. അതുകൊണ്ട് തന്നെ താരം പങ്കുവയ്ക്കുന്ന ഫോട്ടോകളും മറ്റു പോസ്റ്റുകളും എല്ലാം വളരെ പെട്ടെന്ന് തന്നെ വൈറൽ ലിസ്റ്റിൽ ഇടം പിടിക്കാറുണ്ട്.



ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്നത് താരത്തിന്റെ വിവാഹ വാർത്തയും അതിനോടൊപ്പം സേവ് ദ ഡേറ്റ് ഫോട്ടോകളും ആണ്. വളരെ മനോഹരമായാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്. അതിനോടൊപ്പം തന്നെ താരം തന്നെ പ്രതി
ശ്രുത വരനെ പരിചയപ്പെടുത്തുകയും ചെയ്യുന്നുണ്ട്. ആർകജ് എന്നാണ് രക്ഷയുടെ ഭാവിവരന്റെ പേര്. കോഴിക്കോട് സ്വദേശിയായ ആർകജ് ബാംഗ്ലൂരിൽ ഐ.ടി പ്രൊഫഷണലാണ്. എന്തായാലും ഒരുപാട് ആരാധകർ താരത്തിന് വിവാഹ മംഗളാശംസകൾ നേരുന്നുണ്ട്.




