സൗത്ത് ഇന്ത്യൻ സിനിമ പ്രേമികൾക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് പൂനം ബജ്‌വ. നടിയെന്ന നിലയിൽ മോഡൽ എന്ന നിലയിലും തിളങ്ങിനിൽക്കുന്ന താരം ഒരുപാട് മികച്ച സിനിമകളുടെ ഭാഗമായിട്ടുണ്ട്. ഒരുപാട് സൂപ്പർ താരങ്ങളുടെ കൂടെ മികച്ച അഭിനയ മുഹൂർത്തങ്ങൾ പ്രേക്ഷകർക്ക് സമ്മാനിക്കാനും താരത്തിന് സാധിച്ചു.
മലയാള സിനിമയ്ക്ക് പുറമെ തെലുങ്ക് കന്നഡ തമിഴ് എന്നീ ഭാഷകളിലും താരം അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. രണ്ടായിരത്തി അഞ്ചിൽ ആദ്യമായി ക്യാമറയ്ക്കു മുന്നിൽ പ്രത്യക്ഷപ്പെട്ട താരം ഇപ്പോഴും സിനിമാ ലോകത്ത് സജീവമായി നിലകൊള്ളുന്നു. തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്.
സമൂഹമാധ്യമങ്ങളിൽ താരം സജീവസാന്നിധ്യമാണ് ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്കു വേണ്ടി സമൂഹമാധ്യമങ്ങളിൽ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഏതു വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും കിടിലൻ ലുക്കിലാണ് താരത്തെ കാണപ്പെടുന്നത്. ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലും താരം പ്രത്യക്ഷപ്പെടാറുണ്ട്.
ഇൻസ്റ്റാഗ്രാമിൽ താരം നിരന്തരമായി ഫോട്ടോഷൂട്ടുകൾ പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ താരത്തിന്റെ പുതിയൊരു ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വീണ്ടും തരംഗമായിട്ടുള്ളത്. പതിവുപോലെ കിടിലൻ ബോൾഡ് വേഷത്തിലാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്. ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.
2005 ൽ പുറത്തിറങ്ങിയ മൊടട്ടി സിനിമ എന്ന തെലുങ്ക് സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി ബിഗ് സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടത്. പിന്നീട് 2006 ൽ തങ്കിഗാഗി എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് താരം കന്നട സിനിമാ ലോകത്തേക്ക് ചുവട് വെച്ചു. 2008 ൽ പുറത്തിറങ്ങിയ സേവൽ എന്ന സിനിമയിലൂടെ താരം തമിഴിൽ അരങ്ങേറി.
2011 ൽ മോഹൻലാൽ ജയറാം ദിലീപ് തുടങ്ങിയവർ പ്രധാനവേഷത്തിൽ അഭിനയിച്ച് പുറത്തിറങ്ങിയ ചൈനാ ടൗൺ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി മലയാള സിനിമയിലെ പ്രത്യക്ഷപ്പെട്ടത്. അതേ വർഷം തന്നെ മമ്മൂട്ടി നായകനായി പുറത്തിറങ്ങിയ വെനീസിലെ വ്യാപാരി എന്ന സിനിമയിൽ മികച്ച വേഷം താരം കൈകാര്യം ചെയ്തു. തുടർന്ന് ഒരുപാട് മലയാള സിനിമകളിൽ താരം അഭിനയിച്ചു.
Leave a Reply