അറിയപ്പെടുന്ന ഗായികയും സംഗീത സംവിധായകയും ഗാനരചയിതാവും റേഡിയോ ജോക്കിയുമാണ് അമൃത സുരേഷ്. 2007-ൽ ഏഷ്യാനെറ്റിലെ ഐഡിയ സ്റ്റാർ സിംഗർ എന്ന ടെലിവിഷൻ മ്യൂസിക് റിയാലിറ്റി ഷോയിൽ പങ്കെടുത്തതിന് ശേഷം ആണ് താരം ജനപ്രീതി നേടിയത്. അതിനുശേഷം, താരം നിരവധി സിനിമകളിലും സംഗീത ആൽബങ്ങളിലും പാടുകയും സംഗീതം നൽകുകയും ചെയ്തിട്ടുണ്ട്.
സുനോ മെലഡീസ് എന്ന സംഗീത പരിപാടിയിലൂടെ റേഡിയോ സുനോ 91.7 ൽ ഒരു സെലിബ്രിറ്റി റേഡിയോ ജോക്കിയായി താരം സേവനമനുഷ്ഠിച്ചിട്ടുണ്ട്. തന്നിലൂടെ കടന്നുവന്ന ഓരോ മേഖലയും വളരെ മികച്ച രൂപത്തിൽ പ്രേക്ഷകരിലേക്ക് എത്തിക്കാനും പ്രേക്ഷകരുടെ നിറഞ്ഞ കയ്യടിയും മികച്ച അഭിപ്രായങ്ങളും സ്വന്തമാക്കാനും താരത്തിനെ കഴിവുകൾക്ക് ഇതുവരെയും സാധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ സമൂഹമാധ്യമങ്ങളിൽ എല്ലാം താരത്തിന് ഒട്ടനവധി ഫോളോവേഴ്സ് ഉണ്ട്.
2014-ൽ അവർ അമൃതം ഗമയ എന്ന സംഗീത ബാൻഡ് സ്ഥാപിച്ചു. താരവും താരത്തിന്റെ സഹോദരി അഭിരാമി സുരേഷും ആണ് ബാൻഡിലെ പ്രധാന ഗായകർ. 2007 മുതൽ മേഖലയിൽ താരം സജീവമാണ്. തുടക്കം മുതൽ ഇരുവരെയും മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ താരത്തിനു സ്വന്തമാക്കാനും മികച്ച പ്രകടനങ്ങൾ താരത്തിന് പ്രേക്ഷകർക്ക് മുമ്പിൽ സമർപ്പിക്കാനും സാധിച്ചു.
വളരെ ചെറുപ്പത്തിൽ തന്നെ ബാല ഗായികയായ ഒരുപാട് സ്റ്റേജ് ഷോകളും മറ്റും താരം പങ്കെടുത്തിട്ടുണ്ട് ആയിരുന്നു. അതുകൊണ്ട് തന്നെ വളരെ പെട്ടെന്ന് ഗാനാലാപന രംഗത്തെ പ്രശസ്തയാവാൻ താരത്തിന് സാധിച്ചു. പുള്ളിമാൻ എന്ന ചിത്രത്തിലാണ് താരം ആദ്യമായി പാടുന്നത്. ആഗതൻ എന്ന ചിത്രത്തിൽ പാട്ടിനെ വളരെ വലിയ സ്വീകാര്യത ലഭിച്ചു. തെയ്യം എന്ന മ്യൂസിക് ആൽബത്തിലെ താരത്തിനെ കണ്ണ് കരുതു എന്ന ഗാനം വളരെ ശ്രദ്ധേയമായി.
ചലചിത്രനടൻ ബാലയെ ആണ് താരം വിവാഹം ചെയ്തിരുന്നത്. പക്ഷേ ഒരു മകൾ ഉണ്ടായതിനുശേഷം അവരുടെ ജീവിതം ഡിവോഴ്സ് ലേക്ക് വഴി പിരിയുകയാണ് ചെയ്തത്. ഇപ്പോൾ മകളോടൊപ്പം ഉള്ള സിംഗിൾ പാരന്റിംഗ് ആണ് താരം ആസ്വദിച്ചു കൊണ്ടിരിക്കുന്നത്. മകൾക്കൊപ്പം ഉള്ള ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകരുമായി താരം പങ്കുവയ്ക്കാറുണ്ട്. വളരെ പെട്ടെന്നാണ് താരത്തെയും താരപുത്രി യുടെയും താര കുടുംബത്തെയും വിശേഷങ്ങൾ ആരാധകർ എടുക്കാറുള്ളത്.
ഇപ്പോൾ മൂന്നാറിൽ അവധി ആഘോഷിക്കാൻ മകളെയും കൂട്ടി പോയപ്പോൾ ഉള്ള വിശേഷങ്ങളാണ് ആരാധകർക്കിടയിൽ തരംഗം സൃഷ്ടിച്ചിട്ടുള്ളത്. ഫോട്ടോകളും വീഡിയോകളും എല്ലാം വളരെ പെട്ടെന്ന് തന്നെ ഒരുപാട് കാഴ്ചക്കാരെ നേടി മുന്നോട്ടു പോകുന്നുണ്ട്. റിസോർട്ടിലെ നീന്തൽ ക്കുളത്തിൽ നിന്നുള്ള താരത്തിന്റെ
ദൃശ്യങ്ങളാണ് ഇപ്പോൾ വൈറൽ ആകുന്നത്. വെള്ളത്തിൽ മുങ്ങി നിവരുന്നതിന്റെ വിഡിയോ ആണ് താരം പങ്കുവെച്ചിരിക്കുന്നത്.
‘It’s a new day… it’s a new life… i am feeling good’ എന്നാണ് താരം ക്യാപ്ഷൻ നൽകിയിരിക്കുന്നത്. ഗ്ലാമർ വേഷത്തിലുള്ള താരത്തിന്റെ ദൃശ്യങ്ങളാണ് വിഡിയോയിൽ കാണാൻ സാധിക്കുന്നത്. മകൾ അവന്തികയാണ് വിഡിയോ ചിത്രീകരിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാവുകയാണ്. സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ഇതിനകം വൈറൽ ആയിക്കഴിഞ്ഞു