ഇന്ത്യൻ ചലച്ചിത്ര രംഗത്ത് അറിയപ്പെടുന്ന അഭിനേത്രിയും മോഡലുമാണ് ഇഷ കോപ്പിക്കർ. ഹിന്ദി , തമിഴ് , തെലുങ്ക് , കന്നഡ , മറാത്തി എന്നീ ഭാഷകളിൽ എല്ലാം താരം അഭിനയിച്ചിട്ടുണ്ട്. ഓരോ ഭാഷകളിലും ഒരു ഒട്ടനവധി ആരാധകരെ നേടാൻ മാത്രം മികച്ച അഭിനയ വൈഭവം താരം ഓരോ സിനിമകളിലൂടെയും കാഴ്ചവെച്ചിട്ടുണ്ട്. ഇതിനോടെല്ലാം കിടപിടിക്കുന്ന മോഹിപ്പിക്കുന്ന സൗന്ദര്യവും തരത്തിൽ ഉണ്ടായതു കൊണ്ട് തന്നെ ആബാലവൃദ്ധ ജനങ്ങളും താരത്തിന്റെ ആരാധകരിൽ നിലയുറപ്പിച്ചിരിക്കുകയാണ്.
1998 മുതൽ താരം സിനിമ അഭിനയ മേഖലയിൽ സജീവമാണ്. ഇതിനിടയിൽ 2014 മുതൽ ഒരു മൂന്നുവർഷം താരം ഇടവേള എടുതിയിരുന്നെങ്കിലും പൂർവാധികം ശക്തിയോടെ അഭിനയം മേഖലയിലേക്ക് താരം തിരികെ എത്തുകയും ആദ്യം നേടിയ ആരാധകരെല്ലാം നിലനിർത്തുകയും ചെയ്തിട്ടുണ്ട്. ലൈഫ് സയൻസിൽ ആണ് താരം ബിരുദം എടുത്തിരിക്കുന്നത് കോളേജ് പഠന സമയത്ത് തന്നെ ഒരു മോഡലിംഗ് മേഖലയിലേക്ക് താരം എത്തി പെട്ടിട്ടുണ്ട്.
ആ സമയത്ത് പരസ്യചിത്രങ്ങളിൽ താരം പ്രത്യക്ഷപ്പെടുകയും ഫോട്ടോഷൂട്ടുകൾ നടത്തുകയും ചെയ്തിരുന്നു. 1995-ലെ മിസ് ഇന്ത്യ മത്സരത്തിൽ താരം പങ്കെടുക്കുകയും മിസ് ടാലന്റ് ക്രൗൺ നേടുകയും ചെയ്തു. ആ അംഗീകാരമാണ് താരത്തിന് സിനിമ അഭിനയ മേഖലയിലെ വലിയ വാതായനങ്ങൾ തുറന്നു കൊടുത്തത്. തുടക്കം മുതൽ തന്നെ മികച്ച അഭിനയ വൈഭവം താരം പ്രകടിപ്പിക്കുകയും ചെയ്തു.
1998 ആദ്യമായി താരം ഒരു തെലുങ്ക് ഭാഷയിലെ ചിത്രത്തിലാണ് പ്രത്യക്ഷപ്പെടുന്നത്. ചന്ദ്രലേഖ എന്ന പേരിൽ പുറത്തിറങ്ങിയ ചിത്രത്തിൽ മികച്ച വേഷം താരം കൈകാര്യം ചെയ്തു. പിന്നീട് തുടർച്ചയായ വിജയകരമായ ഒരുപാട് ചിത്രങ്ങളിൽ അഭിനയ പ്രാധാന്യമുള്ള വേഷങ്ങളിലൂടെ താരത്തെ പ്രേക്ഷകർക്ക് കാണാൻ സാധിച്ചിട്ടുണ്ട്. ഇപ്പോഴും താരം അഭിനയ മേഖലയിൽ സജീവമാണ്. ഇപ്പോൾ താരം സിനിമാ മേഖലയിൽ നിന്ന് നേരിടേണ്ടി വന്ന ഒരു മോശം അനുഭവത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ്.
2007 പകുതിയിലാണ് ഈ സംഭവം. ആ സമയത്ത് ചെയ്യാനിരിക്കുന്ന ഒരു സിനിമയുടെ നിർമാതാവ് തന്നെ വിളിച്ച് നായകന്റെ ഗുഡ് ലിസ്റ്റിൽ തന്റെ പേരുണ്ട് എന്ന് പറയുകയുണ്ടായി. പക്ഷെ എന്താണ് നിർമാതാവ് ആ വാക്കുകൾ കൊണ്ട് ഉദ്ദേശിച്ചത് എന്ന് തനിക്ക് മനസ്സിലാകാത്തത് കൊണ്ട് തന്നെ സിനിമയുടെ നായകന് നേരിട്ട് വിളിക്കുകയാണ് ചെയ്ത ത്. ആ സമയത്ത് നായകൻ തന്നെ ഒറ്റക്ക് കാണണമെന്ന ആവശ്യം ആണ് മുന്നോട്ട് വെച്ചത് എന്നാണ് താരം പറഞ്ഞത്.
അപ്പോഴാണ് കഴിവുകളെക്കാൾ മീതെ സിനിമാ മേഖലയിൽ നായകന്റെ ഗുഡ് ലിസ്റ്റുകൾക്ക് പ്രാധാന്യം ഉണ്ട് എന്ന് താൻ മനസ്സിലാക്കിയത് എന്ന് താരം പറയുന്നു. പക്ഷേ താൻ വിശ്വസിച്ചത് കഴിവുകളിൽ മാത്രമായിരുന്നു എന്നും തനിക്ക് സിനിമയെക്കാൾ വലുത് ജീവിതം ആയിരുന്നു എന്നും അതുകൊണ്ടുതന്നെ നിർമ്മാതാവിനെ വിളിച്ച് ഞാൻ താരം സിനിമയിൽ നിന്ന് പിന്മാറുകയാണ് ചെയ്തത് എന്നും താരം വ്യക്തമാക്കുകയുണ്ടായി.
Leave a Reply