ഇന്ത്യൻ ചലച്ചിത്ര മേഖലയിലും ടെലിവിഷൻ മേഖലയിലും അറിയപ്പെടുന്ന താരമാണ് രശ്മി ദേശായി. അതിനൊപ്പം താരം ഒരു പ്രശസ്ത നർത്തകി കൂടെയാണ് എന്ന് പറയാതിരിക്കാൻ കഴിയില്ല. ഏതു മേഖലയിൽ ആണെങ്കിലും മികച്ച പ്രകടനങ്ങൾ തുടക്കം മുതൽ ഇതുവരെയും താരം പ്രകടിപ്പിച്ചതോടെ തന്നെ മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും താരം നിലനിർത്തുകയാണ്.
രണ്ട് ഇന്ത്യൻ ടെലിവിഷൻ അക്കാദമി അവാർഡുകൾ ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ താരം നേടിയിട്ടുണ്ട്. അത് കൂടാതെ ഏറ്റവും ജനപ്രിയമായ ടെലിവിഷൻ നടിമാരിൽ ഒരാളായി താരം ഇപ്പോൾ മാറുകയും ചെയ്തിട്ടുണ്ട്. 2002 മുതലാണ് താരം അഭിനയ മേഖലയിൽ സജീവമാകുന്നത്. ഒരുപാട് മികച്ച സിനിമകളുടെ ഭാഗമായി താരത്തെ പ്രേക്ഷകർക്ക് കാണാൻ സാധിച്ചിട്ടുണ്ട്.
സിനിമകൾക്കൊപ്പം തന്നെ ടെലിവിഷൻ മേഖലകളിലും താരം സജീവമായി പങ്കെടുത്തിരുന്നു. നാച്ച് ബലിയേ, ബിഗ് ബോസ് 13 (2019–2020), ബിഗ് ബോസ് 15 (2021–2022) എന്നീ റിയാലിറ്റി ഷോകൾ താരത്തിന്റെ കരിയറിൽ എടുത്തു പറയേണ്ടതാണ്. ബിഗ് ബോസ്സ് ഷോ പങ്കെടുത്ത രണ്ടിലും താരം ഫൈനലിസ്റ്റായിട്ടുണ്ട്. തന്നിലൂടെ കടന്നു പോയ മേഖലകളിൽ ഓരോന്നിലും വിജയം നേടാൻ താരത്തിന് സാധിച്ചു എന്ന് ചുരുക്കം.
കോമഡി സർക്കസ് മഹാസംഗ്രാം (2010), കോമഡി കാ മഹാ മുഖബാല (2011), കഹാനി കോമഡി സർക്കസ് കി (2012), കോമഡി നൈറ്റ്‌സ് ലൈവ് (2016) തുടങ്ങിയ റിയാലിറ്റി ഷോകളിലൂടെയും താരം സ്റ്റാൻഡ്-അപ്പ് കോമഡിയിലേക്ക് കടന്നതും കരിയറിലെ ശ്രദ്ധേയമായ കാര്യങ്ങളാണ്. എന്തായാലും ഇതിനോടകം തന്നെ കരിയറിൽ മികവ് മാത്രമാണ് പുലർത്തിയത്. അതുകൊണ്ടു തന്നെ ഭാഷകൾക്ക് അതീതമായി താരത്തിന്റെ പേരും പ്രശസ്തിയും പ്രചരിക്കപ്പെട്ടു.
സോഷ്യൽ മീഡിയ ഇടങ്ങളിലും താരം സജീവമാണ്. അഭിനയ മികവു കൊണ്ടും മോഹിപ്പിക്കുന്ന സൗന്ദര്യം കൊണ്ടും സമൂഹ മാധ്യമങ്ങളിൽ ഒന്നടങ്കം താരത്തിന് ഒട്ടനവധി ആരാധകരും ഫോളോവേഴ്സും ഉണ്ടായതു കൊണ്ട് തന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുക്കുകയും മികച്ച പ്രതികരണങ്ങൾ രേഖപ്പെടുത്തപ്പെടുകയും ചെയ്യാറുണ്ട്. ഇപ്പോൾ വെള്ളചാട്ടത്തിനടുത്തു സുഹൃത്തിനൊപ്പം ഉല്ലസിക്കുന്ന താരത്തിന്റെ വീഡിയോ ആണ് വൈറലാകുന്നത്.
Leave a Reply