ആ ചീത്തപ്പേര് താൻ ആവോളം ആസ്വദിക്കാറുണ്ട് : വെളിപ്പെടുത്തലുമായി ശാലിൻ സോയ. ശാലിൻ സോയ….

സൗത്ത് ഇന്ത്യൻ സിനിമാ മേഖലയിൽ അറിയപ്പെടുന്ന അഭിനേത്രയും അവതാരികയും നർത്തകിയും ആണ് ശാലിൻ സോയ. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ ഓരോ കഥാപാത്രത്തെയും അവതരിപ്പിക്കുന്നതു കൊണ്ടുതന്നെ പ്രേക്ഷക പ്രീതിയിലും താരം മുന്നിലാണ്. ഓട്ടോഗ്രാഫ് എന്ന പരമ്പരയിലെ ദീപാ റാണി എന്ന കഥാപാത്രത്തെയാണ് താരം ആദ്യമായി അഭിനയിക്കുന്നത്.

2004 മുതൽ താരം സിനിമ അഭിനയ മേഖലയിൽ സജീവമാണ്. എൽസമ്മ എന്ന ആൺകുട്ടി എന്ന സിനിമയിലെ ജെസ്സി എന്ന കഥാപാത്രവും ഏറെ പ്രേക്ഷക പ്രശംസകൾ താരത്തിന് നേടി കൊടുത്തതാണ്. ടെലിവിഷൻ രംഗങ്ങളിലും ബിഗ് സ്ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരമാണ് ശാലിൻ എന്നും പറയാതിരിക്കാൻ കഴിയില്ല. അഭിനേത്രി എന്ന നിലയിലും സംവിധായിക എന്ന നിലയിലും നിൽക്കുന്ന അതിനോടൊപ്പം തന്നെ ഒരു പ്രശസ്ത നർത്തകി കൂടിയാണ് താരം.

മലയാളത്തിന്റെ പുറത്തും താരത്തിന് ആരാധകരെ നേടിയെടുക്കാൻ തമിഴിൽ താരം അരങ്ങേറ്റം കുറിക്കാൻ ഇരിക്കുകയാണ്. കണ്ണകി എന്ന സിനിമയിൽ നായികയായി ആണ് താരം അഭിനയിച്ചിട്ടുള്ളത്. മലയാളത്തിലും ഇംഗ്ലീഷിലുമായി അഞ്ച് ഷോർട്ട് ഫിലിമുകളും താരം സംവിധാനം ചെയ്യുകയുണ്ടായി. ഏത് മേഖല ആണെങ്കിലും താരത്തിന്റെ കയ്യിൽ ഭദ്രമാണ്. അത്രത്തോളം മികവിലാണ് താരം ഓരോ മേഖലയെയും കൈകാര്യം ചെയ്യുന്നത്.
തന്നിലൂടെ കടന്നുപോയ മേഖലകളിലെല്ലാം താരം വിജയം നേടുകയാണ്.

താരത്തിന്റെ ഇഷ്ട ഹോബി യാത്ര ചെയ്യലാണ്. അഭിനയ മേഖലയിൽ നിന്നും മറ്റും നേടുന്ന സമ്പാദ്യം മുഴുവനും തീർക്കുന്നത് യാത്ര ചെയ്തിട്ടാണ് എന്ന ഒരു ചീത്തപ്പേര് തനിക്കുണ്ടെന്നും അത് താൻ ആവോളം ആസ്വദിക്കാറുണ്ട് എന്നുമാണ് താരമിപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്. ഒരുപാട് യാത്രകൾ ഇതിനോടകം താരം നടത്തിയിട്ടുണ്ട്. യാത്ര വളരെ മനസ്സിന് സന്തോഷം പകരുന്നതാണ് എന്നും താരം അഭിപ്രായപ്പെടുന്നു.

എല്ലാവരെയും പോലെ യാത്ര സമയങ്ങളിൽ മൊബൈലോ ക്യാമറയോ ഉപയോഗിക്കുന്നത് തന്റെ ശീലങ്ങളിൽ പെട്ടതല്ല എന്നും കണ്ണു കൊണ്ട് കണ്ട് മനസ്സിലാക്കി ആസ്വദിക്കുന്നതിനോളം ഒരു ക്യാമറയിൽ പകർത്തിയാലും മതിയാവില്ല എന്ന അഭിപ്രായക്കാരിയാണ് താനെന്നും ഏതെങ്കിലും ടൂറിസ്റ്റ് സ്ഥലങ്ങളിൽ പോയി ആളുകളുടെ കൈകളിൽ ഫോണുകളും ക്യാമറകളും കാണുമ്പോൾ അരോചകമായി പലപ്പോഴും തോന്നിയിട്ടുണ്ട് എന്നും താരം പറയുന്നു.

ഒത്തിരി യാത്രകൾക്ക് നീ നടത്തിയിട്ടുണ്ടെങ്കിലും അതിനൊന്നും കുറച്ചു കഴിഞ്ഞാൽ ഒരു തെളിവും ബാക്കിയുണ്ടാവില്ല എന്ന് എന്റെ സുഹൃത്തുക്കൾ എന്നോട് പറയാറുണ്ട് എന്ന് ക്യാമറയും ഫോൺ ഒന്നും യാത്ര മദ്യ ഉപയോഗിക്കാത്തത് കൊണ്ടാണ് സുഹൃത്തുക്കൾ അങ്ങനെ പറയുന്നത് എന്നും അത് പലപ്പോഴും ശരിയാകും എന്ന് എനിക്ക് തോന്നാറുണ്ട് എന്നും താരം പറയുന്നുണ്ട്. എന്നിരുന്നാൽ കൂടിയും ക്യാമറയോ ഫോണോ കൂടെ കൊണ്ടുപോകാൻ ചിത്രങ്ങൾ പകർത്താൻ എനിക്ക് താല്പര്യമില്ല എന്നാണ് താരം പിന്നെയും പറയുന്നത്. എന്തായാലും മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായ യാത്ര പ്രേമവും ശൈലിയും എല്ലാം വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുത്തത്.

Shaalin
Shaalin
Shaalin
Shaalin

Be the first to comment

Leave a Reply

Your email address will not be published.


*