സൗത്ത് ഇന്ത്യൻ സിനിമ പ്രേമികൾക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ശ്രദ്ധ ശ്രീനാഥ്. അഭിനയ മികവ് കൊണ്ട് തന്നെ താരം സിനിമാപ്രേമികളുടെ ഹൃദയത്തിൽ പ്രത്യേക സ്ഥാനം കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. ഒരുപക്ഷേ സൗത്ത് ഇന്ത്യയിൽ ഇത്രയും സെലക്ടീവ് ആയിട്ടുള്ള വേറെ നടി ഉണ്ടോ എന്ന് പോലും സംശയമാണ്. കാരണം താരം തിരഞ്ഞെടുക്കുന്ന സിനിമ അത്രയ്ക്കും മികച്ചതായിരിക്കും.
തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിനു സാധിച്ചിട്ടുണ്ട്. മലയാള സിനിമയിലൂടെ അഭിനയ ലോകത്തേക്ക് കടന്നു വന്ന താരം പിന്നീട് സൗത്ത് ഇന്ത്യയിലെ മറ്റു പല ഭാഷകളിൽ സജീവമായി. പിന്നെ നീണ്ട ഇടവേളക്കുശേഷം താരം വീണ്ടും മലയാള സിനിമയിൽ അഭിനയിക്കുകയും ചെയ്തു.
സമൂഹമാധ്യമങ്ങളിൽ താരം നിറസാന്നിധ്യമാണ്. ഇഷ്ട ഫോട്ടോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിൽ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും താരത്തെ കാണാൻ കിടിലൻ ലുക്ക് എന്നാണ് ആരാധകർ പറയുന്നത്. സാരിയുടുത്ത നാടൻ ലുക്കിലും ബോർഡ് വേഷത്തിലും താരം പ്രത്യക്ഷപ്പെടാറുണ്ട്.
ഇപ്പോൾ താരത്തിന്റെ പുതിയ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയി പ്രചരിക്കുന്നത്. പതിവുപോലെ കിടിലൻ ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്. താരത്തിന്റെ ടാറ്റു ആണ് ഫോട്ടോയിലെ ഹൈലൈറ്റ്. കൂടാതെ താരത്തിന്റെ ബോൾഡ് ഫോട്ടോയും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.
2015 ൽ വിനയ് ഗോവിന്ദ് സംവിധാനം ചെയ്ത് ആസിഫ് അലി, ഇന്ദ്രജിത്ത്, അജു വർഗീസ്, വിനയ് ഫോർട്ട്, ചെമ്പൻ വിനോദ് തുടങ്ങിയവർ പ്രധാനവേഷത്തിൽ അഭിനയിച്ച് പുറത്തിറങ്ങിയ കോഹിനൂർ എന്ന് മലയാള സിനിമയിൽ നാൻസി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്.
പിന്നീട് യൂ ടേൺ, ജേഴ്സി, ഉർവ്വി, വിക്രം വേദ, നേർകൊണ്ട പാർവൈ, ഓപ്പറേഷൻ ആലമീലമ്മ തുടങ്ങിയ സൂപ്പർ ഹിറ്റ് സിനിമകളിൽ താരം പ്രധാന വേഷം കൈകാര്യം ചെയ്തു. കോഹിനൂർ എന്ന സിനിമയ്ക്ക് ശേഷം താരം പിന്നീട് മലയാളത്തിൽ പ്രത്യക്ഷപ്പെട്ടത് മലയാളത്തിലെ താരരാജാവ് മോഹൻലാൽ നായകനായി പുറത്തിറങ്ങിയ ആറാട്ട് എന്ന സിനിമയിലൂടെയാണ്.
Leave a Reply