സിനിമാ മേഖലയിലും മോഡലിംഗ് രംഗത്തും ഒരുപോലെ ആരാധകരുള്ള താരമാണ് യാഷിക ആനന്ദ്. കൂടുതലായും തമിഴ് സിനിമകളിലാണ് താര പ്രത്യക്ഷപ്പെട്ടത് എങ്കിലും മലയാളികൾക്കിടയിലും താരത്തിന് ഒരുപാട് ആരാധകരുണ്ട്. ഭാഷകൾക്ക് അതീതമായി താരത്തിന് ആരാധകർ ഉണ്ടാകുന്നത് മികച്ച അഭിനയം താരം ഓരോ കഥാപാത്രങ്ങളിലും സിനിമകളിലും പ്രകടിപ്പിക്കുന്നതു കൊണ്ടുതന്നെയാണ്.
വളരെ മികവിൽ ഓരോ കഥാപാത്രങ്ങളെയും താരം അഭിനയിച്ചതു കൊണ്ടുതന്നെ വളരെ ചുരുങ്ങിയ കാലഘട്ടത്തിലൂടെ വലിയ ആരാധക വൃന്ദത്തെ താരത്തിന് നേടാൻ സാധിച്ചു. ഏതു തരത്തിലുള്ള കഥാപാത്രമാണ് എങ്കിലും താരം അനായാസം കൈകാര്യം ചെയ്യാറുണ്ട്. അതുകൊണ്ട് തന്നെയാണ് സംവിധായകരുടെ ഫസ്റ്റ് ഓപ്ഷൻ ലിസ്റ്റിൽ താരത്തിന്റെ പേരുള്ളത്.
2016 മുതൽ ആണ് താരം അഭിനയ മേഖലയിലും മോഡലിംഗ് രംഗത്തും സജീവമാകുന്നത്. ഇൻസ്റ്റാഗ്രാം മോഡലായാണ് താരം കരിയർ ആരംഭിക്കുന്നത്. പിന്നീടാണ് അഭിനയം ആരംഭിച്ചത്. മോഡലിംഗ് രംഗത്തെ താരം നേടിയ സജീവമായ ആരാധകർ വൃന്ദങ്ങൾ അഭിനയ മേഖലയിൽ താരത്തിന് അരങ്ങേറ്റം തന്നെ പൊലിപ്പിക്കാൻ സഹായിച്ചു. ആദ്യം പ്രത്യക്ഷപ്പെട്ടത് 2016 ൽ പുറത്തിറങ്ങിയ കാവാലെ വീണ്ടും എന്ന സിനിമയിലൂടെയാണ്.
അതെ വർഷം തന്നെ പുറത്തിറങ്ങിയ ദ്രുവങ്ങൾ എന്ന സിനിമ താരത്തിന്റെ കരിയറിലെ തന്നെ ബെസ്റ്റ് പെർഫോമൻസ് ആവുകയും പിന്നീടുള്ള സിനിമ ജീവിതത്തിൽ ഒരുപാട് മികച്ച സിനിമകൾ താരത്തിന് ലഭിക്കാൻ അത് കാരണമാവുകയും ചെയ്തു. പാടം , മണിയാർ കുടുംബം, അഡൾട്ട് കോമഡി ചിത്രമായ ഇരുട്ട് അരയിൽ മുരട്ടു കുത്ത് എന്നിവ താരത്തിന്റെ കരിയറിലെ ആദ്യ സമയങ്ങളിലെ പ്രധാന സിനിമകളാണ്.
താരത്തിന്റെ ജീവിതത്തിൽ ഒരു വലിയ കാർ ആക്സിഡന്റ് കുറച്ചു മുമ്പ് സംഭവിച്ചിരുന്നു. ഇപ്പോൾ താരം അതിൽ സംഭവിച്ച വിഷമങ്ങളും പ്രത്യാഘാതങ്ങളും നേരിടുകയും അതിൽ നിന്ന് മുക്തി നേടുകയും ചെയ്തു കൊണ്ടിരിക്കുകയാണ്. അത് കൊണ്ട് തന്നെ താരം പങ്കുവയ്ക്കുന്ന വീഡിയോകളും വിശേഷങ്ങളും ഫോട്ടോകളും എല്ലാം വളരെ ആരവത്തോടെയും സ്നേഹത്തോടെയും ആണ് ആരാധകർ സ്വീകരിക്കുന്നത്. തിരിച്ചുവരവിന് വേണ്ടി ആരാധകർ ആത്മാർത്ഥതയോടെ പ്രാർത്ഥിച്ചിരുന്നു.
ഇപ്പോൾ താരം സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം സജീവമാണ്. ഒരുപാട് ഫോട്ടോകളും ഫോട്ടോഷൂട്ടുകളും വീഡിയോകളും താരമിപ്പോൾ പങ്കു വെച്ചു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം താരം അപ്ലോഡ് ചെയ്തിരിക്കുന്നത് ഒരു വീഡിയോ ആണ്. സെക്സി ലുക്കിൽ ആണ് താരം വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ താരത്തിന്റെ വീഡിയോ ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്.
Leave a Reply