
ഹിന്ദി സിനിമകളിൽ കൂടുതലായി പ്രത്യക്ഷപ്പെടുന്ന ഒരു ഇന്ത്യൻ അഭിനേത്രിയും ചലച്ചിത്ര നിർമ്മാതാവുമാണ് കങ്കണ റണാവത്ത്. സ്ത്രീ കേന്ദ്രീകൃത സിനിമകളിലെ മികച്ച അഭിനയത്തിനും സ്ട്രോങ്ങ് ആയ സ്ത്രീകഥാപാത്രങ്ങളെ വളരെ മികച്ച രൂപത്തിൽ അവതരിപ്പിക്കുന്നതിനും ഒരുപാട് പ്രശംസകൾ നേടിയെടുത്ത താരമാണ് കങ്കണ. ഇപ്പോൾ ഇന്ത്യയിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന നടിമാരിൽ ഒരാളായി താരത്തെ കണക്കാക്കപ്പെടുന്നുണ്ട്.



അഭിനയ ജീവിതത്തിൽ ഒരുപാട് അംഗീകാരങ്ങളും അവാർഡുകളും താരത്തിന് നേടാൻ സാധിച്ചിട്ടുണ്ട്. നാല് ദേശീയ ചലച്ചിത്ര അവാർഡുകളും അഞ്ച് ഫിലിംഫെയർ അവാർഡുകളും ഉൾപ്പെടെ നിരവധി അവാർഡുകൾ നേടിയിട്ടുള്ള താരം ഫോർബ്സ് ഇന്ത്യയുടെ സെലിബ്രിറ്റി 100 പട്ടികയിൽ ആറ് തവണ ഇടം നേടിയിട്ടുണ്ട് എന്നത് എടുത്തുപറയേണ്ട നേട്ടം തന്നെയാണ്.



അതിനപ്പുറം 2020-ൽ ഇന്ത്യാ ഗവൺമെന്റ് അവരെ രാജ്യത്തെ നാലാമത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ പത്മശ്രീ നൽകി താരത്തെ ആദരിക്കുകയും ചെയ്തു. ഓരോ സിനിമകളിലൂടെയും മികച്ച അഭിനയ പ്രകടനങ്ങൾ ആണ് താരം കാഴ്ചവെക്കുന്നത്. ഒന്നിനൊന്നു മികച്ച വേഷങ്ങൾ താരം കരിയറിൽ ഉടനീളം അവതരിപ്പിച്ചിട്ടുണ്ട്. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ ആണ് താരം ഓരോ സിനിമയിലും സെലക്ട് ചെയ്യുന്നത്.



വളരെ സെലക്ടീവ് ആണ് താരം അഭിനയിക്കുന്നത് എങ്കിലും ഒട്ടനവധി ചിത്രങ്ങളിൽ പ്രധാന കഥാപാത്രമായി താരം പ്രേക്ഷകർക്കു മുമ്പിൽ എത്തിയിട്ടുണ്ട്. 2006 മുതൽ കാര്യം സിനിമ അഭിനയം മേഖലയിൽ സജീവമാണ് തുടക്കം മുതൽ ഇതുവരെ മികച്ച പ്രകടനങ്ങൾ ആണ് താരം കാഴ്ചവെച്ചത്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ ഓരോ കഥാപാത്രത്തെയും താരം അവതരിപ്പിച്ചതു കൊണ്ടുതന്നെ ഇതുവരെയും പ്രേക്ഷക പ്രീതിയും സോഷ്യൽ മീഡിയ സപ്പോർട്ടും താരം മുന്നിൽ തന്നെ ഉണ്ട്.



സമൂഹത്തിൽ നടക്കുന്ന വിഷയങ്ങളിലെല്ലാം സ്വന്തം അഭിപ്രായം സധൈര്യം ആരെയും പേടിക്കാതെ പറയുന്ന ഒരാൾ കൂടിയാണ് താരം. അതുകൊണ്ടുതന്നെ സമൂഹ മാധ്യമങ്ങളിൽ അഭിനയം കൊണ്ട് നേടിയ ആരാധകരെ പോലെ തന്നെ വിമർശകരേയും നേടിയിട്ടുണ്ട്. താരത്തിനെ വാക്കുകൾ പലപ്പോഴും സോഷ്യൽ മീഡിയ ഇടങ്ങളിൽ വലിയ തരംഗം സൃഷ്ടിക്കാറുണ്ട്. ഇപ്പോൾ താരം ചെറുപ്പകാലത്ത് നേരിട്ട് ഒരു ദുരനുഭവം ആണ് ഒരു റിയാലിറ്റി ഷോയിൽ തുറന്നു പറഞ്ഞിരിക്കുന്നത്.



കുട്ടികൾക്ക് പല രീതിയിൽ ഇത്തരത്തിൽ മോശമായ പെരുമാറ്റം നേരിടേണ്ടി വരുന്നുണ്ടെന്നും മാതാപിതാക്കൾ എത്രത്തോളം സംരക്ഷകൻ ആയിരുന്നെങ്കിലും ഇത്തരത്തിലുള്ള കാര്യങ്ങൾ എന്തായാലും നടക്കുക തന്നെ ചെയ്യും എന്നും തനിക്കും അത്തരത്തിലുള്ള അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് എന്നാണ് താരം പറയുന്നത്. തന്റെ നാട്ടിൽ തന്നെ ഉണ്ടായിരുന്ന ഒരു പയ്യൻ എന്റെ ശരീരത്തിൽ മോശമായി സപർശിക്കുകയായിരുന്നു എന്നാണ് താരം പറഞ്ഞത്.



കുട്ടി ആയിരുന്നതിനാൽ അന്ന് എനിക്കതിന്റെ അർഥം മനസിലായില്ലെന്നും താരം പറയുന്നുണ്ട്. റിയാലിറ്റി ഷോയിൽ പങ്കെടുക്കുന്ന മത്സരാർത്ഥി തന്റെ ആറാം വയസിൽ നേരിട്ട ദുരനുഭവം തുറന്ന് പറഞ്ഞതിന് പിന്നാലെയാണ് കങ്കണയുടെ വെളിപ്പെടുത്തൽ. താരത്തിന്റെ ഈ സംസാരം വലിയ ചർച്ചയാണ് സോഷ്യൽ മീഡിയ ഇടങ്ങളിൽ ഉണ്ടാക്കിയിരിക്കുന്നത്. നമ്മുടെ കുട്ടികൾ സുരക്ഷിതരല്ലേ എന്ന ഒരു ചിന്ത ഓരോരുത്തരുടെയും മനസ്സിൽ ഉണ്ടായിട്ടുണ്ട്.





