
മലയാള സിനിമാ മേഖലയിൽ അറിയപ്പെടുന്ന താരമാണ് ദിവ്യഉണ്ണി. 1987 മുതൽ 2018 വരെയാണ് താരം സിനിമ അഭിനയ മേഖലയിൽ സജീവമായി ഉണ്ടായിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി അമ്പതോളം ചിത്രങ്ങളിൽ താരം നായികയായി അഭിനയിച്ചിട്ടുണ്ട്. തുടക്കം മുതൽ സജീവമായിരുന്ന കാലമത്രയും മികച്ച അഭിനയ വൈഭവമാണ് താരം ഓരോ സിനിമകളിലൂടെയും കാഴ്ച വച്ചിരുന്നത്.

വിദ്യാഭ്യാസ രംഗത്തും താരം ഒരുപാട് നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. എറണാകുളത്തെ സെന്റ് തെരേസാസ് കോളേജിൽ നിന്നാണ് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷിൽ ബിരുദം നേടിയത്. അതുകൊണ്ടു തന്നെയാണ് പ്രേക്ഷക പ്രീതിയും പിന്തുണയും താരത്തിന് നേടാൻ കഴിഞ്ഞത്. ബാല താരമായാണ് മലയാള സിനിമയിലേക്ക് താരം കടന്നു വരുന്നത്. ചെറുപ്പത്തിൽ അഭിനയിച്ച സിനിമകൾ പോലും ഇന്നും ആരാധകർ ഓർത്തിരിക്കുന്നു.

താരം തന്റെ പതിനാലാമത്തെ വയസ്സിൽ നായികയായി അരങ്ങേറ്റം കുടിച്ചിട്ടുണ്ട്. 1996 പുറത്തിറങ്ങിയ ദിലീപ് , കലാഭവൻ മണി തുടങ്ങിയ അഭിനേതാക്കളെ പ്രധാന കഥാപാത്രങ്ങളാക്കിയ കല്യാണ സൗഗന്ധികം സിനിമയിലൂടെയാണ് താരം നായികയായി അരങ്ങേറ്റം കുറിക്കുന്നത്. തുടർന്ന് മമ്മൂട്ടി, മോഹൻലാൽ , സുരേഷ് ഗോപി, ജയറാം, ദിലീപ് ഇങ്ങനെ മുൻനിര നടന്മാരുടെ കൂടെ എല്ലാം താരം സിനിമയിൽ അഭിനയിക്കുകയും മികച്ച അഭിപ്രായങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്.



മലയാള ചലച്ചിത്ര അഭിനേത്രി എന്നതിനപ്പുറത്തേക്ക് ക്ലാസിക്കൽ നർത്തകിയായും താരം അറിയപ്പെടുന്നു. ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം എന്നീ നൃത്ത മേഖലകളിൽ താരത്തിന് പ്രാവീണ്യം ഉണ്ട്. അഭിനേത്രി, ഇന്ത്യൻ ക്ലാസിക്കൽ ഡാൻസ് പെർഫോമർ, അധ്യാപിക എന്നീ നിലകളിലെല്ലാം താരം അറിയപ്പെടുന്നു.



നൃത്ത മേഖലയിൽ പരിശീലനം ആരംഭിച്ചത് വളരെ ചെറിയ പ്രായത്തിലാണ്. താരം തന്റെ മൂന്നാം വയസ്സിൽ ഭരതനാട്യ പരിശീലനം ആരംഭിച്ചിട്ടുണ്ട്. അതിനു ശേഷം കുച്ചിപ്പുടിയിലും മോഹിനിയാട്ടത്തിലും പരിശീലനം നേടി. 1990-ലും 1991-ലും കേരള സ്കൂൾ കലോൽസവത്തിൽ സംസ്ഥാനതല മത്സരങ്ങളിൽ താരം കലാതിലകം ആയിരുന്നു. ഒരുപാട് രാജ്യങ്ങളിലും അന്താരാഷ്ട്ര സ്റ്റേജുകളിലെല്ലാം താരം നൃത്തം അവതരിപ്പിച്ചിട്ടുണ്ട് എന്നത് ശ്രദ്ധേയമായ നേട്ടമാണ്.



വിവാഹത്തോടെ ആണ് താരം സിനിമ അഭിനയ മേഖലയിൽ നിന്ന് വിട്ടു നിൽക്കുന്നത്. ഇപ്പോൾ സിനിമയിൽ സജീവമല്ലെങ്കിലും ആരാധകർ ഇപ്പോഴും താരത്തിന്റെ തിരിച്ചു വരവ് ആഗ്രഹിക്കുന്നുണ്ട്. കാരണം സജീവമായിരുന്ന കാലത്ത് താരം അഭിനയിച്ച ഓരോ കഥാപാത്രങ്ങളിലൂടെ ഇന്നും താരം പ്രേക്ഷക മനസ്സുകളിൽ തങ്ങി നിൽക്കുന്നുണ്ട്.



ഇപ്പോൾ താരത്തിന് പുത്തൻ ഫോട്ടോകളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ക്യൂട്ട് ലുക്കിലാണ് താരത്തിന് പുതിയ ഫോട്ടോകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അപ്‌ലോഡ് ചെയ്ത് പെട്ടെന്ന് തന്നെ ഒരുപാട് ആരാധകരിലേക്ക് ഫോട്ടോകൾ എത്തിയിട്ടുണ്ട്. ഒരുപാട് കാഴ്ചക്കാരെ വളരെ പെട്ടെന്ന് നേടാനും മികച്ച കമന്റുകൾ ലഭിക്കാനും ക്യൂട്ട് ലുക്ക് കാരണമായിട്ടുണ്ട്. ആ ഒരു നോട്ടം മാത്രം മതിയല്ലോ എന്നെല്ലാം കമന്റുകൾ ഉണ്ട്. എന്തായാലും ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.



