മലയാളം തമിഴ് സിനിമകൾക്കൊപ്പം മലയാളം ടെലിവിഷൻ മേഖലയിലും അറിയപ്പെടുന്ന ഒരു അഭിനേത്രിയാണ് മൃദുല വിജയ്. സിനിമകളിൽ സാരം അഭിനയിക്കുന്നുണ്ടെങ്കിലും ടെലിവിഷൻ പരമ്പരകളിലൂടെയും പരിപാടികളിലൂടെയും ആണ് താരം കൂടുതൽ ജനപ്രിയതാരം ആയി മാറുന്നത്. സീരിയൽ മേഖലകളിലെല്ലാം താരം വലിയ ആരാധക വൃന്ദത്തെ വളരെ ചെറിയ കാലഘട്ടത്തിന് ഉള്ളിൽ തന്നെ നേടിയെടുത്തിട്ടുണ്ട്.
2014 മുതൽ 2021 വരെയും താരം സിനിമ-സീരിയൽ അഭിനയ മേഖലയിൽ സജീവമായി നിലനിന്നിരുന്നു. ഇപ്പോൾ താരം അഭിനയത്തിൽ നിന്ന് ചെറിയ ഒരു ഇടവേള എടുത്തിരിക്കുകയാണ്. താരം ഇപ്പോൾ ഗർഭിണിയാണ് എന്ന വാർത്തയും അതിനു ശേഷം ഡയലി വിശേഷങ്ങൾ താരം പങ്കുവയ്ക്കുന്നതും വളരെ ആരവത്തോടെയാണ് ആരാധകർ ഏറ്റെടുക്കുന്നത്. താരം തന്നെ അഭിനയ മികവു കൊണ്ട് നേടിയ ആരാധക വൃന്ദങ്ങൾ താരത്തിന് നൽകുന്ന സ്നേഹമാണ് അത്.
നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും താരം ഒരുപാട് ആരാധകരെ ഉണ്ടാക്കിയെടുക്കാൻ മാത്രം മികച്ച അഭിനയ പ്രകടനങ്ങളും പെർഫോമൻസ്കളും കാഴ്ച വച്ചിട്ടുണ്ട്. രാജാ ദേശിങ്കു സംവിധാനം ചെയ്ത നൂറം നാൾ എന്ന ചിത്രത്തിൽ ചെറിയ ഒരു വേഷം ആണ് താരം ആദ്യം ചെയ്തത്. പിന്നീട് ജെന്നിഫർ കറുപ്പയ്യ എന്ന തമിഴ് ചിത്രത്തിലൂടെയാണ് നായികയായി അരങ്ങേറ്റം കുറിക്കുന്നത്.
എന്നിരുന്നാലും ടെലിവിഷൻ പരമ്പരകളിലൂടെ ആണ് താരം കൂടുതൽ ജനകീയ അഭിനേത്രിയായി മാറുന്നത്. സിനിമകളിലെ അഭിനയത്തെക്കാൾ കൂടുതൽ താരത്തെ പ്രേക്ഷകർ അറിയാൻ തുടങ്ങിയത് സീരിയൽ പരമ്പരകളിലെ അഭിനയത്തിലൂടെ ആണ്. 2015 ആണ് താരം ടെലിവിഷൻ മേഖലയിൽ അരങ്ങേറ്റം കുറിക്കുന്നത്. ഏഷ്യാനെറ്റിലെ കല്യാണ സൗഗന്ധികം ആയിരുന്നു താരം അഭിനയിച്ച ആദ്യ പരമ്പര.
കൃഷ്ണതുളസി, മഞ്ഞുരുകും കാലം എന്നീ പരമ്പരകളിലും താരത്തിന് ആഗ്രഹം ശ്രദ്ധേയമായിരുന്നു. ഏറ്റവും അവസാനമായി താരത്തെ പ്രേക്ഷകർ കണ്ടത് തുമ്പപ്പു എന്ന സീരിയലിലൂടെയാണ്. ഡാൻസിങ് സ്റ്റാർസ് , കോമഡി സ്റ്റാർസ് , അമ്മായിമാർ വരും എല്ലാം ശരിയാക്കും , സ്റ്റാർ വാർ , സൂര്യ ജോഡി നമ്പർ 1, ടമാർ പടാർ , ലെറ്റ്സ് റോക്ക് ആൻഡ് റോൾ , സ്റ്റാർ മാജിക് തുടങ്ങിയ റിയാലിറ്റി ഷോകളിലും അവർ പങ്കെടുത്തിട്ടുണ്ട്.
സോഷ്യൽ മീഡിയ ഇടങ്ങളിൽ സജീവമായ ആരാധകർ താരത്തിന് ഉണ്ടായതു കൊണ്ട് തന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുകയും ചെയ്യാറുണ്ട്. ഇപ്പോൾ താരം പങ്കുവെച്ച ഫ്ലോറൽ സൽവാറിൽ സ്റ്റൈലായുള്ള ഫോട്ടോകളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. വളരെ മികച്ച പ്രേക്ഷക അഭിപ്രായങ്ങളോടെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ തരംഗമായിട്ടുണ്ട്.
Leave a Reply