നടി മൈഥിലി വിവാഹിതയായി… ആശംസകൾ നേർന്ന് ആരാധകർ….

സിനിമ മേഖലയിൽ അറിയപ്പെടുന്ന അഭിനേത്രിയാണ് മൈഥിലി. പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ എന്ന സിനിമയിലൂടെയാണ് താരം സിനിമാ മേഖലയിൽ അഭിനയിച്ചു തുടങ്ങുന്നത്. ആദ്യ സിനിമയിലൂടെ തന്നെ താരം ഇപ്പോഴും അറിയപ്പെടുന്നു. വളരെ മികച്ച അഭിനയ വൈഭവമാണ് താരം ഓരോ സിനിമയിലൂടെയും പ്രകടിപ്പിക്കുന്നത്. അതുകൊണ്ട് താരം പ്രേക്ഷകർക്കിടയിൽ വളരെ പെട്ടെന്ന് സ്വീകാര്യയായി.

സിനിമകളിലൂടെയും മികച്ച അഭിനയ വൈഭവം താരം പ്രകടിപ്പിക്കുകയും പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ ആഴത്തിൽ അറിഞ്ഞ അവതരിപ്പിക്കുകയും ചെയ്യുന്നതുകൊണ്ടുതന്നെ വളരെ പെട്ടെന്ന് ജനപ്രിയ നായികയായി താരത്തിന് ഉയരാൻ സാധിച്ചിട്ടുണ്ട്. ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ നേടാനും താരത്തിന് സാധിച്ചു.

കേരള കഫെ, ചട്ടമ്പിനാട്, ഈ അടുത്ത കാലത്ത്, സാൾട്ട് ആൻഡ് പെപ്പർ, നല്ലവൻ, ബ്രേക്കിംഗ് ന്യൂസ്, മാറ്റിനി, മായാമോഹിനി, നാടോടിമന്നൻ, വെടിവഴിപാട്, ഞാൻ, ലോഹം, മേരാ നാം ഷാജി എന്നിവയാണ് ശ്രദ്ധേയ ചിത്രങ്ങൾ. ഏത് കഥാപാത്രമാണെങ്കിലും നിറഞ്ഞ കയ്യടികളോടെയാണ് താരത്തിന്റെ പ്രേക്ഷകർ സ്വീകരിച്ചിട്ടുള്ളത്. അത്രത്തോളം മികവിൽ ആണ് താരം ഓരോ കഥാപാത്രത്തെയും കൈകാര്യം ചെയ്തത്.

അതിനപ്പുറം ഗായികയായും താരം മലയാള സിനിമാ മേഖലയിൽ അറിയപ്പെടുന്നുണ്ട്. ഒന്നിൽ അധികം കഴിവുകൾ പ്രകടിപ്പിക്കുന്നവർക്ക് വളരെ പെട്ടെന്ന് തന്നെ ആരാധകരെ നേടാനും പ്രശസ്തി അറിയിക്കാൻ സാധിക്കാറുണ്ട് എന്നുള്ളതിനെ താരം തന്നെ ഒരു വലിയ തെളിവാണ്. ‘ലോഹം’ എന്ന ചിത്രത്തിലൂടെ ആണ് താരം ഗാനാലാപന രംഗത്തെ തുടക്കം കുറിച്ചത്.

ചട്ടമ്പി എന്ന സിനിമയാണ് ഇനി റിലീസിനൊരുങ്ങുന്നത്. ഇതുവരെയുള്ള വേഷങ്ങൾ ഓരോന്നും വളരെ മികച്ച രൂപത്തിൽ താരം സമീപിച്ചതു കൊണ്ടുതന്നെ ഇനി വരാനിരിക്കുന്ന സിനിമകളെയും വളരെ വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ നോക്കിക്കാണുന്നത്. താരം സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം സജീവമാണ്. ഒട്ടനവധി ആരാധകരും സമൂഹമാധ്യമങ്ങളിൽ താരത്തിനുണ്ട്.

ഇപ്പോൾ താരത്തിന്റെ വിവാഹ വാർത്തയാണ് ആരാധകർക്കിടയിൽ തരംഗമാകുന്നത്. ആർക്കിടെക്റ്റായ സമ്പത്താണ് വരൻ. ഇന്ന് രാവിലെ ഗുരുവായൂരിൽ വച്ചായിരുന്നു വിവാഹം. ഇന്ന് വൈകിട്ട് കൊച്ചിയിൽ വച്ച് സിനിമാ സുഹൃത്തുക്കൾക്കായി റിസപ്ഷൻ നടത്തുമെന്നാണ് അടുത്ത വൃത്തങ്ങൾ അറിയിക്കുന്നത്. വളരെ മനോഹരമായി വിവാഹ വസ്ത്രങ്ങളിൽ ഗുരുവായൂരമ്പലനടയിൽ നിന്നുള്ള വധൂവരന്മാരുടെ ഫോട്ടോകൾ ആരാധകർക്കിടയിൽ വളരെ പെട്ടെന്നാണ് പ്രചരിച്ചത്.

Mythili
Mythili

Be the first to comment

Leave a Reply

Your email address will not be published.


*