വർക്കൗട്ട് കഴിഞ്ഞ് ക്ഷീണിച്ച് കിടക്കുന്ന പ്രിയതാരം… സൗത്ത് ഇന്ത്യയിലെ ഈ വിലപിടിപ്പുള്ള താരത്തെ മനസ്സിലായോ??

നിലവിൽ സൗത്ത് ഇന്ത്യയിലെ ഏറ്റവും താരമൂല്യമുള്ള നടിമാരിൽ ഒരാളാണ് പൂജ ഹെഗ്ഡെ. ഒരുപാട് സൂപ്പർ ഹിറ്റ് സിനിമകളിൽ അഭിനയിച്ചു കൊണ്ട് പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരം തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കുകയും ചെയ്തിട്ടുണ്ട്. ഒരുപാട് മികച്ച അഭിനയ മുഹൂർത്തങ്ങൾ പ്രേക്ഷകർക്ക് സമ്മാനിക്കാൻ താരത്തിന് സാധിച്ചു.

തെലുങ്ക് സിനിമയിൽ സജീവമായി നിലകൊള്ളുന്ന താരം തെലുങ്ക് കൂടാതെ തമിഴ് ഹിന്ദി എന്നീ ഭാഷകളിലും അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. മോഡലിംഗ് രംഗത്തുനിന്നാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. 2010 ലെ മിസ് യൂണിവേഴ്സ് ഇന്ത്യ സൗന്ദര്യമത്സരത്തിൽ സെക്കൻഡ് റണ്ണറപ്പ് ആകാൻ താരത്തിന് സാധിച്ചു. താമസിയാതെ താരം സിനിമയിലും പ്രത്യക്ഷപ്പെട്ടു.

സോഷ്യൽമീഡിയയിലും നിറസാന്നിധ്യമാണ് താരം. സിനിമാ വിശേഷങ്ങളും മറ്റും താരം ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. ഒരുപാട് മോഡൽ ഫോട്ടോ ഷോട്ടുകളിൽ താരം പങ്കെടുത്തിട്ടുണ്ട്. അവയൊക്കെ ആരാധകരുടെ താൽപര്യാർത്ഥം സമൂഹമാധ്യമങ്ങളിൽ താരം നിരന്തരമായി പങ്കു വെക്കുകയും ചെയ്തിട്ടുണ്ട്. ഹോട്ട് ആൻഡ് ബോർഡ് വേഷത്തിലുള്ള ഫോട്ടോ ഷോട്ടുകളിൽ ആണ് താരം കൂടുതലും കാണപ്പെടുന്നത്.

അതേപോലെ താരം വർക്കൗട്ട് ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. ശരീരസൗന്ദര്യം കാത്തുസൂക്ഷിക്കുന്ന താരം വർക്കൗട്ട് നിരന്തരമായി ചെയ്യുന്ന വ്യക്തി കൂടിയാണ്. ഇപ്പോൾ താരത്തിന്റെ ഒരു വർക്കൗട്ട് കഴിഞ്ഞ് ക്ഷീണിച്ച് കിടക്കുന്ന ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുള്ളത്. ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

2010 ൽ ജീവ നായകനായി പുറത്തിറങ്ങിയ മുഖംമൂടി എന്ന തമിഴ് സിനിമയിൽ അഭിനയിച്ചുകൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. പിന്നീട് 2014 ൽ ഒക്കെ ലൈല കോസം എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം തെലുങ്കിൽ അരങ്ങേറ്റം കുറിച്ചു. 2016 ൽ പുറത്തിറങ്ങിയ മോഹൻജദാരോ യാണ് താരം അഭിനയിച്ച ആദ്യ ഹിന്ദി സിനിമ.

പിന്നീട് തെലുങ്കിലെ ഒരുപാട് സൂപ്പർ ഹിറ്റ് സിനിമകളിലെ ഭാഗമാകാൻ താരത്തിന് സാധിച്ചു. ദുവ്വഡ ജഗന്നാഥം, രംഗസ്ഥലം, അല്ല വൈകുണ്ഠ പുറമുള്ളൂ, രാധേശ്യാം തുടങ്ങിയവ താരം അഭിനയിച്ച പ്രധാനപ്പെട്ട തെലുങ്ക് സിനിമകളാണ്. ഈ അടുത്ത് വിജയ് നായകനായി പുറത്തിറങ്ങിയ ബീസ്റ്റ് എന്ന സിനിമയിലും പ്രധാന വേഷത്തിൽ തിളങ്ങാൻ താരത്തിന് സാധിച്ചു.

Pooja
Pooja
Pooja
Pooja