മലയാളം തെലുങ്ക് തമിഴ് ഭാഷകളിൽ സജീവമായി അഭിനയിക്കുന്ന അഭിനേത്രിയാണ് അനുപമ പരമേശ്വരൻ. 2015 പുറത്തിറങ്ങിയ കേരള കര ഒട്ടാകെ കോളിളക്കം സൃഷ്ടിച്ച പ്രേമം എന്ന സിനിമയിലെ മേരി ജോർജ് എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. ആദ്യമായി അഭിനയിക്കുകയാണെങ്കിലും വളരെ മനോഹരമായി ആ കഥാപാത്രത്തെ താരം കൈകാര്യം ചെയ്തു.
അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ താരം അവതരിപ്പിച്ചിട്ടുള്ളത്. ഓരോ സിനിമകളിലൂടെയും താരത്തിന് ലക്ഷക്കണക്കിന് ആരാധകരെയാണ് നേടാൻ കഴിഞ്ഞത്. വുണ്ണാദി ഒകതേ സിന്ദഗി, ഹലോ ഗുരു പ്രേമ കൊസമേ, നടസാർവ്വഭൗമ, രാക്ഷസുഡു എന്നീ സിനിമകൾ താരത്തിന്റെ കരിയറിലെ മികച്ച സിനിമകളാണ്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ കഥാപാത്രത്തെയും അവതരിപ്പിക്കുന്നത്.
പ്രേമം എന്ന വലിയ സിനിമക്ക് ശേഷം താരം ജോമോന്റെ സുവിശേഷങ്ങൾ എന്ന സിനിമയിലേ കാതറിൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. ഫ്രീഡം അറ്റ് മിഡ്‌നെറ്റ് എന്ന ഷോർട് ഫിലിമിലും താരം അഭിനയിച്ചു. വളരെ മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ ഈ ഷോട്ട് ഫിലിമിന് ലഭിച്ചിരുന്നു. മലയാളികൾക്കിടയിലും ഇതര ഭാഷാ സിനിമ പ്രേമികൾക്കിടയിൽ താരത്തിന് വളരെ ചുരുങ്ങിയ സിനിമകൾ കൊണ്ട് തന്നെ മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്.
വളരെ മികച്ച അഭിനയം വൈഭവം കൊണ്ട് വളരെ ചുരുങ്ങിയ കാലഘട്ടത്തിൽ തന്നെ വലിയ ആരാധക വൃന്ദത്തെ താരത്തിന് സ്വന്തമാക്കാൻ സാധിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ താരത്തെ കുറിച്ചുള്ള ഒരു വാർത്തയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
തെലങ്കാനയിലെ സൂര്യപേട്ട ജില്ലയിലെ കാഡാഡയില്‍ പി.പി.ആര്‍ ഷോപ്പിങ് മാള്‍ ഉദ്ഘാടനത്തിന് നടി എത്തിയപ്പോൾ സെല്‍ഫി എടുക്കണമെന്ന ആരാധകരുടെ ആവശ്യം പരിഗണിക്കാത്തതിന് നടി അനുപമ പരമേശ്വരന്റെ കാറിന്റെ ടയറുകള്‍ ആരാധകര്‍ ഊരിമാറ്റി എന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ട്. മാൾ ഉദ്ഘാടനത്തിന് ശേഷം വേദിയിൽ നിന്ന് കൊണ്ട് സന്തോഷം പങ്കുവെക്കുകയും ചിത്രങ്ങൾ പകർത്തുകയും ചെയ്തിരുന്നു.
എന്നാല്‍ ഉദ്ഘാടനത്തിന് ശേഷം ഹൈദരാബാദിലേയ്ക്ക് പോകാന്‍ പദ്ധതിയിട്ടിരുന്ന താരം മടങ്ങി പോകാന്‍ തിരക്കു കൂട്ടി എന്നും ഇത് ആരാധകരില്‍ ചിലരെ ദേഷ്യപ്പെടുത്തുകയായിരുന്നു. താരത്തെ പിടിച്ച് നിര്‍ത്തുന്നിതിനായി താരം അറിയാതെ താരത്തിന്റെ കാറിന്റെ ടയറുകള്‍ ആരാധകർ ഊരി മാറ്റുകയുമായിരുന്നു.
കാറിന്റെ ടയറുകള്‍ നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് മടക്ക യാത്രയ്ക്ക് ബുദ്ധിമുട്ടിയ താരത്തിന് ഷോപ്പിങ് മാള്‍ ഉടമ മറ്റൊരു കാര്‍ നല്‍കി തിരികെ അയക്കുകയായിരുന്നു എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.
Leave a Reply