ക്യാഷ്വൽ ലുക്കിൽ അഴക് റാണിയുടെ ക്യൂട്ട് വീഡിയോ… സോഷ്യൽ മീഡിയയിൽ വൈറൽ

in Entertainments

നടി എന്ന നിലയിൽ മോഡൽ എന്ന നിലയിലും ഒരു പോലെ തിളങ്ങി നിൽക്കുന്ന താരമാണ് ജാൻവി കപൂർ. സിനിമാ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്ന് കടന്നുവന്ന് പിന്നീട് തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചു. ഒരുപാട് മികച്ച സിനിമകളുടെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞു.

ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച നടിമാരിൽ ഒരാളായി വാഴ്ത്തപ്പെടുന്ന ശ്രീദേവിയുടെയും നിർമ്മാതാവ് ബോണി കപൂർ ന്റെയും മകളാണ് ജാൻവി കപൂർ. പക്ഷെ താരം സിനിമയിൽ പിടിച്ചു നിന്നത് സ്വന്തം കഴിവ് കൊണ്ട് തന്നെയാണ്. നിലവിലെ ബോളിവുഡ് സിനിമയിലെ മുൻനിര നടിമാരിലൊരാളാണ് താരം.

സമൂഹമാധ്യമങ്ങളിൽ സജീവമായി നിലകൊള്ളുന്ന താരത്തിന്റെ പല ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ തരംഗമായി പ്രചരിക്കാറുണ്ട്. താരത്തിന്റെഒരുപാട് ഫോട്ടോഷൂട്ടുകൾ നമുക്ക് സാധാരണയായി സമൂഹമാധ്യമങ്ങളിൽ കാണാൻ സാധിക്കുകയും ചെയ്യുന്നുണ്ട്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആൾക്കാർ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്ന നടിമാരിലൊരാളാണ് താരം.

ഇപ്പോൾ താരം പങ്കുവെച്ച് പുതിയ ഒരു ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വീണ്ടും തരംഗമായിട്ടുള്ളത്. പതിവുപോലെ ബോൾഡ് വേഷത്തിലാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്. ഇതിനുമുമ്പും ഇത്തരത്തിലുള്ള ഹോട്ട് ഫോട്ടോകൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. ഏതായാലും താരത്തിന്റെ കാൻഡിസ് ഫോട്ടോ വൈറൽ ആയിരിക്കുന്നു.

2018 ൽ കരൺ ജോഹർ നിർമ്മിച്ച ദടക് എന്ന സിനിമയിൽ പാർത്താവി സിംഗ് റാത്തോർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. ആദ്യ സിനിമയിൽ തന്നെ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ താരത്തിന് സാധിച്ചു. പിന്നീട് ഗോസ്റ്റ് സ്റ്റോറീസ് എന്ന സിനിമയിലും താരം അഭിനയിച്ചു.

2020 ൽ പുറത്തിറങ്ങിയ ഗുഞ്ചൻ സക്സേന ദി കാർഗിൽ ഗേൾ എന്ന സിനിമയിലെ അഭിനയത്തിലൂടെ ആണ് താരം സിനിമയിൽ ശ്രദ്ധ പിടിച്ചു പറ്റിയത്. മ്യൂസിക് വീഡിയോകളിലും താരം അഭിനയിച്ചു കഴിവ് തെളിയിച്ചിട്ടുണ്ട്. ഇപ്പോഴും താരത്തിന് ഒരുപാട് അവസരങ്ങൾ തേടിയെത്തുകയാണ്. ഭാവിയിൽ ബോളിവുഡ് സിനിമയിൽ ഏറ്റവും തിരക്കുള്ള നടിയായി താരം മാറുമെന്നതിൽ സംശയമില്ല.

Janhvi
Janhvi
Janhvi
Janhvi

Leave a Reply

Your email address will not be published.

*