മലയാള സിനിമാ ലോകത്ത് അറിയപ്പെടുന്ന താര ദമ്പതികളാണ് ജയറാമും പാർവ്വതിയും. ഒരുപാട് മികച്ച സിനിമകൾ ഇരുവരും പ്രേക്ഷകർക്ക് സമ്മാനിച്ചു. മലയാളസിനിമ ലോകത്തുനിന്ന് വിവാഹത്തോട് കൂടി പാർവതി വിട്ടു നിൽക്കുകയാണ് എങ്കിലും സോഷ്യൽ മീഡിയ ഇടങ്ങളിലും ആരാധകർക്കിടയിൽ താരം ഇന്നും സജീവമാണ്. മലയാള സിനിമയിൽ അഭിനയിച്ചിരുന്ന കാലമത്രയും മികച്ച അഭിനയ മുഹൂർത്തങ്ങളാണ് ഓരോ സിനിമയിലൂടെയും പ്രേക്ഷകർക്ക് സമ്മാനിച്ചത്.
ജയറാം പാർവതി സ്ക്രീൻ കെമിസ്ട്രി വലിയ തോതിൽ ആരാധകർ ഏറ്റെടുക്കുകയും നഷ്ടപ്പെടുകയും ചെയ്തിരുന്നു. അതു കൊണ്ടു തന്നെ ഇരുവരും ഒന്നിച്ചുള്ള സിനിമകൾക്ക് ഒരുപാട് നിറഞ്ഞ കയ്യടികൾ ലഭിക്കുകയും വളരെ പെട്ടെന്ന് തന്നെ വിജയം നേടുകയും ചെയ്യാറുണ്ട്. അതുകൊണ്ട് തന്നെ അവർ ജീവിതത്തിൽ ഒരുമിച്ച് എപ്പോഴും പ്രേക്ഷകർക്ക് സന്തോഷമായിരുന്നു. രണ്ട് മക്കളും ഇപ്പോൾ പ്രേക്ഷകർക്ക് പ്രിയങ്കരരാണ്.
മകൻ കാളിദാസ് ജയറാം സിനിമയിൽ മികച്ച റോളുകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായ യുവ അഭിനേതാവായി മാറിക്കഴിഞ്ഞിട്ടുണ്ട്. ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ താരം നേടുകയും അതിനൊപ്പം തന്നെ മാതാപിതാക്കളുടെ പാത പിന്തുടർന്ന് ശ്രദ്ധേയമായ കഥാപാത്രങ്ങൾ വളരെ സെലക്ടീവായി അഭിനയിക്കുകയും നിറഞ്ഞ പ്രേക്ഷക പിന്തുണയും പ്രീതിയും സോഷ്യൽ മീഡിയ സപ്പോർട്ടും താരം കരസ്ഥമാക്കുകയും ചെയ്യുന്നു.
മകൾ മാളവിക ജയറാം സിനിമ അഭിനയ മേഖലയിലേക്ക് തന്റെ കരിയറിനെ തിരിച്ചുവിടാനുള്ള ഒരുക്കത്തിലാണ് എന്നാണ് ഇപ്പോൾ പിതാവ് ജയറാം തുറന്നു പറയുന്നത്. ഈ അടുത്തു നടന്ന ഒരു അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. മലയാളത്തിൽ നിന്നും തമിഴിൽ നിന്നും ആയി ഒട്ടേറെ അവസരങ്ങൾ വരുന്നുണ്ട് എന്നും ഒരുപാട് കഥകൾ അവൾ കേൾക്കുന്നുണ്ട് എന്നും ജയറാം പറയുന്നു.
ആദ്യം അവസരം വന്നത് വരനെ ആവശ്യമുണ്ട് എന്ന് സുരേഷ് ഗോപി ദുൽഖർ സൽമാൻ ശോഭന കല്യാണി പ്രിയദർശൻ എന്നിവർ തകർത്തഭിനയിച്ച സിനിമയിലേക്ക് ആയിരുന്നു എന്നും കല്യാണിയുടെ വേഷം ആദ്യം വന്നത് ചക്കിക്ക് ആയിരുന്നു എന്ന് ജയറാം പറയുന്നു. എന്ന കഥ കേട്ടതിനു ശേഷവും അവൾ പറഞ്ഞത് ഞാൻ ഒരു സിനിമ ചെയ്യാനുള്ള മാനസികമായ തയ്യാറെടുപ്പുകൾ നടത്തിയിട്ടില്ല എന്നായിരുന്നു എന്നും ജയറാം പറയുന്നുണ്ട്.
ഈയടുത്ത സമയത്ത് ജയം രവി ഒരു സിനിമക്ക് വേണ്ടി അവളെ വിളിച്ചിരുന്നു. വളരെ ചെറുപ്പം തൊട്ട് തന്നെ ജയം രവിക്ക് അവളെ അറിയാവുന്നതാണ്. അതുപോലെ തന്നെ ഇപ്പോൾ തമിഴിലും തെലുങ്കിലുമായി ഒട്ടേറെ കഥകൾ അവൾ കേൾക്കുന്നുണ്ട് എന്നും എനിക്ക് തോന്നുന്നത് ഈ വർഷം തന്നെ ഒരു പടം ചെയ്യും എന്നുമാണ് ജയറാം പറയുന്നത്. എന്തായാലും താര കുടുംബത്തിന്റെ പുതിയ വിശേഷം വളരെ പെട്ടെന്നാണ് ആരാധകർ ഏറ്റെടുത്തത്.
Leave a Reply