കൊടുംചൂടിലും ഭാവനയെ കാണാനെത്തിയത് ജനസമുദ്രം… വൈറലായി വീഡിയോ…

മലയാളി സിനിമാ പ്രേക്ഷകർക്ക് ഇടയിൽ സ്വന്തം മക്കളെ പോലെയും കുടുംബത്തിലെ അംഗങ്ങളെ പ്പോലെയും ഇഷ്ടം തോന്നുന്ന യുവ അഭിനേത്രിയാണ് ഭാവന. വളരെ മനോഹരമായും ആത്മാർത്ഥമായും ആണ് താരം ഓരോ കഥാപാത്രത്തെയും തുടക്കം മുതൽ തന്നെ സമീപിച്ചത്. അതുകൊണ്ടു തന്നെയാണ് വിജയങ്ങൾ ആയ ഒരുപാട് സിനിമയിൽ താരത്തിന് അവസരം ലഭിച്ചത്. അതിനപ്പുറം സിനിമാ പ്രേമികളുടെ മനസ്സിൽ വലിയ സ്ഥാനം ലഭിച്ചത്.

മലയാളികൾക്കിടയിൽ താരത്തിന്റെ സ്ഥാനം ഉയർത്തി വെക്കാൻ തരത്തിൽ മികച്ച പ്രകടനങ്ങളാണ് താരം മലയാള സിനിമയിൽ സജീവമായിരുന്ന കാലഘട്ടത്തിൽ കാഴ്ചവച്ചത്. മലയാളത്തെ കൂടാതെ തെലുങ്ക് തമിഴ് കന്നഡ എന്നീ ഭാഷകളിലും താരം അഭിനയിക്കുകയുണ്ടായി. ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ താരത്തിന് നേടാൻ ആ സമയത്ത് സാധിച്ചിട്ടുണ്ട്. അത്രത്തോളം മനോഹരമായിരുന്നു താരം ഓരോ കഥാപാത്രത്തെയും സമീപിച്ചിരുന്നത്.

ഭാഷ ഏതാണെങ്കിലും പ്രേക്ഷകരെ കയ്യിലെടുക്കാൻ താരത്തിന്റെ അഭിനയ മികവും മോഹിപ്പിക്കുന്ന സൗന്ദര്യവും മാത്രം മതി. ഏത് ഭാഷയിൽ ആണെങ്കിലും അഭിനയിക്കുന്ന കഥാപാത്രത്തെ വളരെ മികച്ച രൂപത്തിലാണ് താരം കൈകാര്യം ചെയ്യുന്നത്. അതുകൊണ്ടുതന്നെ വളരെ പെട്ടെന്ന് ഭാഷകൾക്ക് അതീതമായി ഒട്ടനവധി ആരാധകരെ താരത്തിന് സ്വന്തമാക്കാൻ കഴിഞ്ഞിട്ടുണ്ട്. തുടക്കം മുതൽ ഇതുവരെ മികച്ച അഭിനയമാണ് താരം പ്രകടിപ്പിച്ചിരിക്കുന്നത്.

രണ്ടായിരത്തി രണ്ടിൽ പുറത്തിറങ്ങിയ നമ്മൾ എന്ന സിനിമയിലൂടെയാണ് താരം അഭിനയ മേഖലയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ കഥാപാത്രങ്ങളേയും അവതരിപ്പിക്കുന്നത് എന്നതു കൊണ്ടു തന്നെ പ്രേക്ഷകരുടെ പിന്തുണയുടെ വിഷയത്തിൽ താരം മുന്നിലാണ്. ഓരോ കഥാപാത്രത്തെയും വളരെ മനോഹരമായി താരം അവതരിപ്പിക്കുന്നതിലൂടെ സിനിമാ പ്രേമികളുടെ മനസ്സിൽ താരം ചിരപ്രതിഷ്ഠ നേടുകയായിരുന്നു.

മലയാള സിനിമാ മേഖലയിൽ ഇപ്പോൾ താരം സജീവമല്ലെങ്കിലും മറുഭാഷ ചിത്രങ്ങളിൽ അഭിനയിക്കുകയും നിറഞ്ഞ കൈയ്യടി പ്രേക്ഷകരിൽ നിന്നും സ്വീകരിക്കുകയും ചെയ്തു കൊണ്ടിരിക്കുകയാണ്. തെലുങ്ക് തമിഴ് കന്നഡ ഭാഷകളിലായി താരത്തിനെ ഒരുപാട് ബ്ലോക്ക്ബസ്റ്റർ സിനിമകളുടെ ഭാഗമായി പ്രേക്ഷകർക്ക് കാണാൻ സാധിച്ചിട്ടുണ്ട്. കന്നഡ സിനിമാ നിർമ്മാതാവായ നവീനെയാണ് താരം വിവാഹം ചെയ്തിരിക്കുന്നത്. 2010 ലായിരുന്നു താരവിവാഹം ആരവപൂർവ്വം ആരാധകർ ആഘോഷിച്ചത്.

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളെല്ലാം താരം ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ താരം കൊട്ടാരക്കര ഒരു ജ്വല്ലറി ഉദ്ഘാടനത്തിന് എത്തിയപ്പോൾ എടുത്ത ഒരു വീഡിയോ ആണ് വൈറലാകുന്നത്. കൊടുംചൂടിൽ താരത്തെ കാണാനെത്തിയത് ആർത്തിരമ്പുന്ന വലിയ ഒരു ജനക്കൂട്ടം തന്നെയായിരുന്നു എന്നത് കൗതുകകരമാണ്. താരത്തോട് ഉള്ള മലയാളികൾക്കുള്ള ഇഷ്ടം തന്നെയാണ് ഇതിൽ നിന്നെല്ലാം മനസ്സിലാകുന്നത്.

ഇത്ര വലിയ ആരാധകരുള്ള, ഒരുപാട് വലിയ സിനിമകളിൽ പ്രത്യക്ഷപ്പെട്ട, വലിയ നായിക നടി ആയിരുന്നിട്ടും താരം ആരാധകരുടെ ഓരോരുത്തരുടെയും ചോദ്യങ്ങൾക്ക് വളരെ പുഞ്ചിരിയോടെ മറുപടി പറയുകയും സെൽഫിയെടുക്കാൻ കൂടെ നിന്നു കൊടുക്കുകയും അവരുടെ മൊബൈലുകൾ വാങ്ങി സ്വന്തമായി സെൽഫി എടുത്തു കൊടുക്കുകയും ചെയ്യുന്നതും വീഡിയോയിൽ കാണുന്നുണ്ട്. താരത്തിന്റെ നിഷ്കളങ്കതയും വിനയവും ആണ് ഇതിൽ നിന്നെല്ലാം മനസ്സിലാകുന്നത്. എന്തായാലും വളരെ പെട്ടെന്ന് വീഡിയോ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിട്ടുണ്ട്.

Bhavana
Bhavana
Bhavana
Bhavana

Be the first to comment

Leave a Reply

Your email address will not be published.


*