
സൗത്ത് ഇന്ത്യൻ സിനിമാ മേഖലയിൽ അറിയപ്പെടുന്ന അഭിനേത്രിയാണ് മീരാ ജാസ്മിൻ. 2000ൽ താരം ജനപ്രിയ നടി ആയിരുന്നു. സിനിമാ മേഖലയിൽ സജീവമായിരുന്ന കാലത്ത് താരം അഭിനയ മികവു കൊണ്ട് ആണ് അറിയപ്പെട്ടത്. സിനിമാ മേഖലയിൽ നിന്ന് പിന്നീട് ഒരുപാട് വർഷത്തോളമായി വിട്ടു നിൽക്കുകയായിരുന്നു. തുടക്കം മുതൽ സജീവമായിരുന്ന കാലം മുഴുവനും മികച്ച അഭിനയ വൈഭവമാണ് ഓരോ സിനിമകളിലൂടെയും താരം പ്രകടിപ്പിച്ചത്.



മലയാളത്തിലെയും ഇതര ഭാഷകളിലെയും മുൻനിര നായകന്മാരുടെ കൂടെ എല്ലാം താരം അഭിനയിക്കുകയും മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്. ഏതു തരത്തിലുള്ള കഥാപാത്രവും താരത്തിന്റെ കയ്യിൽ ഭദ്രമായിരുന്നു. അത്രത്തോളം മികവിലാണ് ഓരോ കഥാപാത്രത്തെയും താരം സമീപിച്ചിരുന്നത്. അത് കൊണ്ട് ഭാഷകൾക്ക് അതീതമായി ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ താരത്തിന് നേടിയെടുക്കാൻ സാധിച്ചു.



വളരെ പക്വമായാണ് താരം ഓരോ കഥാപാത്രങ്ങളെയും കൈകാര്യം ചെയ്തിരുന്നത്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ കഥാപാത്രങ്ങളെയും സമീപിച്ചത്. പ്രേക്ഷക പ്രീതിയിൽ താരം മുൻപന്തിയിൽ തന്നെ ഉണ്ടായിരുന്നു. നിറഞ്ഞ കയ്യടികളോടെ പ്രേക്ഷകർ സ്വീകരിക്കാൻ മാത്രം മികച്ച അഭിനയ വൈഭവം താരം ഓരോ കഥാപാത്രങ്ങളിലും പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.



എന്നാൽ താരം ഇപ്പോൾ സത്യൻ അന്തിക്കാട് ജയറാം കൂട്ടുകെട്ടിൽ കഴിഞ്ഞ ദിവസം റിലീസ് ആയ മകൾ എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്ക് തിരിച്ചു വരവ് നടത്തിയിരിക്കുകയാണ്. സിനിമക്ക് മികച്ച റിവ്യൂകൾ ആണ് ഇതിനോടകം ലഭിച്ചത്. സിനിമയുടെ ഫസ്റ്റ് പോസ്റ്റർ മുതൽ നിറഞ്ഞ പ്രേക്ഷക പിന്തുണ സിനിമക്ക് ഉണ്ട്. അവ റിലീസ് സമയങ്ങളിലെ ഷോകളിലും കാണപ്പെട്ടു.



ഇപ്പോൾ സോഷ്യൽ മീഡിയ ഇടങ്ങളിലേക്കും സിനിമ മേഖലയിലേക്കും താരം തിരിച്ചു വന്നിരിക്കുകയാണ്. താരത്തിന് ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും വൈറലാകുന്നതു പോലെ തന്നെ താരത്തെ കുറിച്ചുള്ള വാർത്തകളും വൈറൽ ആകാറുണ്ട്. എന്നാൽ ഇപ്പോൾ മകൾ എന്ന ചിത്രത്തിന്റെ സംവിധായകനായ സത്യൻ അന്തിക്കാട് ഒരു അഭിമുഖത്തിൽ താരത്തെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.



മകൾ എന്ന ഒരു സിനിമ മനസ്സിൽ ഉണ്ടായപ്പോൾ തന്നെ ജയറാമിനെ നായകനാക്കണം എന്ന് ആഗ്രഹമുണ്ടായിരുന്നു എന്നും അദ്ദേഹം എട്ടുവർഷത്തോളം ആയി മലയാള സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു എന്നും അദ്ദേഹം പറയുന്നുണ്ട്. അതുപോലെ തന്നെ 17 വയസ്സുള്ള ഒരു പെൺകുട്ടിയുടെ അമ്മയായി ആരെ കൊണ്ടുവരണം എന്ന ചിന്ത എത്തുന്നത് മീരാജാസ്മിനിൽ ആണ് എന്നാണ് അദ്ദേഹം പറയുന്നത്.



മീരാജാസ്മിൻ ഒരുപാട് വർഷങ്ങളായി മലയാള സിനിമയിൽ എന്നല്ലഒരു സിനിമ അഭിനയ മേഖലയിലും സജീവമല്ല. അങ്ങനെയുള്ള ഒരാളെ എങ്ങനെ സിനിമയിലേക്ക് ലഭിക്കും എന്ന ചിന്ത അലട്ടിയിരുന്നു എങ്കിലും തന്റെ എന്ന കയ്യിൽ ഉണ്ടായിരുന്ന മീരയുടെ വാട്സ്ആപ്പ് നമ്പറിലേക്ക് ഫ്രീ ഉള്ളപ്പോൾ ഒന്ന് വിളിക്കുക എന്ന് പറഞ്ഞു മെസ്സേജ് അയക്കുകയാണ് ചെയ്തത് എന്നും അദ്ദേഹം പറയുന്നുണ്ട്. അന്ന് രാത്രി തന്നെ മീര തന്നെ തിരികെ വിളിച്ചു എന്നും വളരെ സന്തോഷത്തോടെ സത്യൻഅന്തിക്കാട് വെളിപ്പെടുത്തി.



കൂട്ടത്തിൽ അദ്ദേഹം പറഞ്ഞത് ഇങ്ങനെ ഒരു സിനിമയുണ്ട് എന്ന് പറഞ്ഞ് അതിന്റെ കഥ പറയുന്നതിന് മുമ്പ് ഞാൻ മീരയോട് പറഞ്ഞത് 17 വയസ്സുള്ള ഒരു പെൺകുട്ടിയുടെ അമ്മയായി അഭിനയിക്കുമോ എന്നാണ്. അപ്പോൾ മീരാജാസ്മിനെ പ്രതികരണം ഏത് വേഷമാണെങ്കിലും സാർ പറഞ്ഞാൽ മതി അത് ഞാൻ ചെയ്യാം എന്നായിരുന്നു. സാറിന്റെ സിനിമ ചെയ്യാൻ തന്നെ ഒരു കോൺഫിഡൻസ് ആണ് എന്നും മീര പറഞ്ഞു എന്ന് വളരെ സന്തോഷത്തോടെ പ്രസന്നവദനനായി സത്യൻ അന്തിക്കാട് അഭിമുഖത്തിൽ തുറന്നു പറയുകയുണ്ടായി.





