ആഗോള സിനിമ ആരാധകർക്കിടയിൽ ഒരുപാട് ആരാധകരുള്ള താരദമ്പതികൾ ആയിരുന്നു നാഗചൈതന്യയും സമന്ത റൂത്ത് പ്രഭുവും. ഒരുപാട് നാളത്തെ പ്രണയത്തിന് ശേഷം ഒന്നിച്ച് ഇവരുടെ ഇടയിൽ സന്തോഷത്തിന് ദിനരാത്രങ്ങൾ ആയിരുന്നു എന്നാണ് പ്രേക്ഷകർ ധരിച്ചിരുന്നത്. ഇടയ്ക്കിടയ്ക്ക് ഓരോ പരിപാടികളിലും സഹതാരങ്ങളുടെ വിവാഹ വേദികളിലും എല്ലാം ഒരുമിച്ച് വളരെ സന്തോഷത്തോടെ തന്നെയാണ് ഇരുവരും പങ്കെടുത്തിരുന്നത്.
എന്നാൽ കുറച്ചു ദിവസങ്ങൾക്ക് മുമ്പാണ് ഇരുവരും വേർപിരിയുന്നു എന്ന തരത്തിലുള്ള വാർത്തകൾ പ്രചരിച്ചു തുടങ്ങിയത്. ഒരുപാട് വ്യാജവാർത്തകളും അഭ്യൂഹങ്ങളും സോഷ്യൽ മീഡിയ ഇടങ്ങളിൽ നിറഞ്ഞുകവിഞ്ഞിരുന്നു. ഇതിനെല്ലാം അറുതി വരുത്തി ക്കൊണ്ട് ഇരുവരും തന്റെ ഒഫീഷ്യൽ അക്കൗണ്ടുകൾ വഴി പൂർണ്ണ സമ്മതത്തോടെ ഞങ്ങൾ വേർപിരിയുകയാണെന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുകയാണ് ചെയ്തത്.
നിലവിൽ സൗത്ത് ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിമാരിൽ ഒരാളാണ് സമന്ത. തന്റെ അഭിനയ മികവുകൊണ്ടും ആരും മോഹിക്കുന്ന സൗന്ദര്യം കൊണ്ടും ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചു. ഒരുപാട് സൂപ്പർ ഹിറ്റ് സിനിമകളിൽ മികച്ച അഭിനയ മുഹൂർത്തങ്ങൾ പ്രേക്ഷകർക്ക് സമ്മാനിക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്. അഭിനയ വൈഭവത്തിലൂടെ താരം ഒരുപാട് ആരാധകരെ നേടിയിട്ടുണ്ട്.
തെലുങ്ക് തമിഴ് എന്നീ ഭാഷകളിൽ സജീവ സാന്നിധ്യമായി നിലകൊള്ളുന്ന താരമാണ് സമന്ത. 2010 ൽ വിണ്ണൈത്താണ്ടി വരുവായ എന്ന തമിഴ് സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. അതേ വർഷം തന്നെ യെ മായ ചെസവേ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം തെലുങ്കിൽ അരങ്ങേറി. ഇപ്പോഴും താരം സിനിമാലോകത്ത് സജീവ സാന്നിധ്യമാണ്.
തെലുങ്ക് സിനിമയിൽ പ്രവർത്തിക്കുന്ന ഒരു അറിയപ്പെടുന്ന നടനാണ് അക്കിനേനി നാഗ ചൈതന്യ . 2009 ൽ പുറത്തിറങ്ങിയ ജോഷ് എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. അതിനുശേഷം താരം പ്രത്യക്ഷപ്പെട്ട ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്‌ത യേ മായ ചെയ്‌സാവേ എന്ന ചിത്രത്തിലൂടെയാണ് ആരാധകർക്കിടയിൽ ശ്രദ്ധേയനായത്. തെലുങ്ക് സിനിമയിലെ മുൻനിര നടന്മാരിൽ ഒരാളായി താരം മാറിയതും ഈ സിനിമയിലൂടെയാണ്.
2009 മുതൽ താരം മേഖലയിൽ സജീവമാണ്. തുടക്കം ഇതുവരെയും മികച്ച അഭിനയ പ്രകടനങ്ങൾ താരം കാഴ്ചവെക്കുകയും അഭിനയ പ്രാധാന്യമുള്ള ഒട്ടനവധി സിനിമകളുടെ ഭാഗമായി താരത്തെ പ്രേക്ഷകർക്ക് കാണാൻ സാധിക്കുകയും ചെയ്തിട്ടുണ്ട്. അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ സെലക്ട് ചെയ്യുന്നത് തന്നെ ഒരുപാട് പ്രശംസകൾ താരത്തിന് ആരാധകർ നൽകാറുണ്ട്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ കഥാപാത്രത്തെയും സമീപിക്കുന്നത്.
എന്നാൽ ഇരുവരുടെയും വിവാഹ മോചനത്തിന് ശേഷമുള്ള കാര്യങ്ങളെക്കുറിച്ച് ആരാധകരുടെ ഒരു വിശകലനമാണ് ഇപ്പോൾ തരംഗമാകുന്നത്. വിവാഹ മോചനത്തിനു ശേഷം സാമന്ത ഒന്നിനൊന്നു മികച്ച സിനിമകളിൽ പ്രത്യക്ഷപ്പെടുകയും തുടർച്ചയായ വിജയങ്ങൾ താരത്തിന് ലഭിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ വിവാഹമോചനത്തിന് ശേഷം നാഗ ചൈതന്യയുടെ പുറത്തുവന്ന സിനിമ പ്രതീക്ഷിച്ചത്ര വിജയം തന്നില്ല എന്നും ഇനി വരാനിരിക്കുന്ന ചിത്രങ്ങളിൽ വലിയ ആശങ്കയുണ്ടെന്നും ആണ് പുറത്തു വന്നിരിക്കുന്ന നിഗമനങ്ങൾ സൂചിപ്പിക്കുന്നത്.
Leave a Reply