മലയാളം ടെലിവിഷൻ മേഖലകളിൽ സജീവമായി പ്രവർത്തിക്കുന്ന യുവ അഭിനേത്രിയാണ് അർച്ചനാ സുശീലൻ. 2004 മുതൽ താരം അഭിനയ മേഖലയിൽ സജീവമാണ്. മോഡൽ, നടി, വി.ജെ, നർത്തകി, സംരംഭക എന്നീ നിലകളിലെല്ലാം താരത്തിന് പ്രശസ്തയാവാൻ സാധിച്ചിട്ടുണ്ട്. ഒരുപാട് ടെലിവിഷൻ പരമ്പരകളിലെ മികച്ച പ്രകടനം കൊണ്ട് ടെലിവിഷൻ പ്രേക്ഷകർക്കിടയിൽ താരത്തിന് വളരെ പെട്ടെന്ന് തന്നെ അറിയപ്പെടാൻ കഴിഞ്ഞു.
തമിഴിലും മലയാളത്തിലുമായി നിരവധി ടെലിവിഷൻ സീരിയലുകളിലും അവർ അഭിനയിച്ചു. എങ്കിലും ഏഷ്യാനെറ്റ് ചാനലിൽ സംപ്രേഷണം ചെയ്ത എന്റെ മാനസപുത്രി എന്ന ടെലിവിഷൻ പരമ്പരയിലെ ഗ്ലോറിയ എന്ന കഥാപാത്രത്തിലൂടെയാണ് താരം കൂടുതൽ ജന ശ്രദ്ധയാകർഷിച്ചത്. മഹാറാണി, ഇളവരശി എന്നീ സീരിയലുകളിൽ ആണ് താരം തമിഴിൽ അഭിനയിച്ചത്. തമിഴകത്ത് സ്വാധീനം ചെലുത്താൻ ഈ കഥാപാത്രങ്ങൾ മതിയായിരുന്നു.
മലയാളത്തിലെ പ്രമുഖ ചാനലുകളിൽ എല്ലാം ഒരുപാട് സീരിയലുകളിൽ അഭിനയിക്കുകയും അഭിനയിച്ച സീരിയലുകളിൽ തന്നെ അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ കൈകാര്യം ചെയ്യാനുള്ള ഭാഗ്യം ലഭിക്കുകയും തന്നിലൂടെ കടന്നുപോയ കഥാപാത്രങ്ങളിലൂടെ ഇപ്പോഴും പ്രേക്ഷക മനസ്സുകളിൽ തങ്ങി നിൽക്കാൻ മാത്രം ആഴത്തിലും മികവിലും ഓരോ കഥാപാത്രത്തെയും കൈകാര്യം ചെയ്യുകയും ചെയ്ത താരമാണ് അർച്ചന എന്ന് പറയാതിരിക്കാൻ കഴിയില്ല.
സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. തന്റെ വിശേഷങ്ങളും വീഡിയോകളും ഫോട്ടോകളും എല്ലാ നിരന്തരം ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. സമൂഹമാധ്യമങ്ങളിൽ അഭിനയ വൈഭവം കൊണ്ട് ഒരുപാട് ആരാധകരെ താരം ഉണ്ടാക്കിയെടുത്തത് കൊണ്ട് തന്നെ താരത്തിന്റെ പോസ്റ്റുകളെല്ലാം നിമിഷങ്ങൾക്കകം ആണ് തരംഗം സൃഷ്ടിക്കാറുള്ളത്.
ബിഗ് ബോസ് റിയാലിറ്റി ഷോയിൽ താരം പങ്കെടുത്തത് മുതൽ വീട്ടമ്മമാർക്കും മറ്റു ടെലിവിഷൻ പ്രേക്ഷകർക്കും താരത്തോട് ഉള്ള ഇഷ്ടം കൂടിയിരുന്നു. തന്റെ പ്രൊഫഷൻ കൊണ്ട് ജീവിതത്തിൽ ഒരുപാട് മുന്നേറ്റങ്ങൾ ഉണ്ടാക്കി എന്ന താരം സമ്മതിക്കുമ്പോഴും സൗഹൃദം തേൻ എടുക്കുന്ന വിഷയത്തിൽ തനിക്ക് പാകപ്പിഴ പറ്റിയിട്ടുണ്ട് എന്ന് താരം സമ്മതിക്കുകയാണ്. തന്റെ സ്റ്റാർ ഇമേജ് കണ്ടു സൗഹൃദം മുതലെടുക്കാൻ ഒരുപാട് ആളുകൾ ഒത്തുകൂടി എന്നാണ് താരം പറയുന്നത്.
സൗഹൃദത്തെ വളരെ പവിത്രമായ ഒന്നായാണ് ഞാൻ കാണുന്നത് എന്നും എനിക്കുള്ളത് എന്റെ സുഹൃത്തുക്കളുമായി പങ്കിടുന്നു എന്നും അപ്പൊൾ വിശ്വാസം പ്രധാനമാണ് എന്നും താരം പറഞ്ഞതിനോടൊപ്പം സുഹൃത്തുക്കളെ മനസ്സിലാക്കാൻ വൈകി എന്നും എന്റെ ഏറ്റവും നല്ല സുഹൃത്തുക്കൾ ആരാണെന്ന് ഇപ്പോൾ എനിക്കറിയാം എന്നും അവരിൽ ഞാൻ തൃപ്തനാണെന്നും താരം പറയുന്നു. വളരെ പെട്ടെന്നാണ് താരത്തിന്റെ വാക്കുകൾ ആരാധകർ ഏറ്റെടുത്തത്.