65 വയസുള്ള ആ നിർമ്മാതാവ് എന്നോട് ഞാൻ ധരിച്ചിരിക്കുന്ന വസ്ത്രത്തിന്റെ ടോപ് ഊരി കാണിക്കാൻ ആവശ്യപ്പെട്ടു: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യുവ നടി…

in Entertainments

ലോകമെമ്പാടും കോളിളക്കം സൃഷ്ടിച്ച ഒരു വ്യത്യസ്ത ക്യാമ്പയിൻ ആണ് മീ ടൂ. സിനിമാ സീരിയൽ മേഖലയിലുള്ള പല നടിമാർക്കും അവരുടെ അഭിനയ ജീവിതത്തിൽ നേരിടേണ്ടി വന്ന പല മോശമായ അനുഭവങ്ങളുടെയും ദുരിതങ്ങളുടെയും കഥയാണ് മി ടു കാമ്പയിനിലൂടെ പല കലാകാരികൾ പുറത്തുകൊണ്ടുവന്നത്.

സിനിമാ മേഖലയിൽ നിർമ്മാതാക്കളിൽ നിന്നും സംവിധായകരിൽ നിന്നും പ്രമുഖ നടന്മാരിൽ നിന്നും നേരിടേണ്ടി വന്ന മോശമായ അനുഭവങ്ങളും, പീഡ നങ്ങളും ആണ് മീ ട്ടു എന്ന ക്യാമ്പയിൻ ലൂടെ പലരും പുറംലോകത്തെ അറിയിച്ചത്. പലരുടെയും വെളിപ്പെടുത്തൽ അത്ഭുതപ്പെടുത്തുന്നവയായിരുന്നു. സമൂഹത്തിൽ പകൽ മാന്യൻമാരായി നടക്കുന്ന പലരുടെയും മുഖംമൂടി അഴിഞ്ഞു വീഴുകയും ചെയ്തിരുന്നു.

കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി കേരളക്കരയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ് പുതിയ ഒരു മീടൂ വെളിപ്പെടുത്തൽ. മലയാള സിനിമാ നിർമ്മാതാവും നടനുമായ വിജയ് ബാബുവിനെ എതിരെയാണ് ഒരു അതിജീവിത എന്ന് അറിയപ്പെടുന്ന നടി തനിക്കുണ്ടായ മോശമായ അനുഭവം തുറന്നു പറഞ്ഞു ചർച്ചയായത്.

ഇപ്പോൾ ഇതാ ബോളിവുഡിൽ നിന്ന് ഒരു മീ ടൂ വെളിപ്പെടുത്തലാണ് ഇപ്പോൾ ഏവരെയും അത്ഭുതപ്പെടുത്തിയിരിക്കുന്നത്. നടി എന്ന നിലയിൽ മോഡൽ എന്ന നിലയിലും അറിയപ്പെടുന്ന മൽഹാർ രാത്തോട് ആണ് തനിക്ക് സിനിമ മേഖലയിൽ നിന്നുണ്ടായ മോശമായ അനുഭവം തുറന്നു പറഞ്ഞത്. താരത്തിന്റെ വാക്കുകൾ കേട്ട് അത്ഭുത പെട്ടിരിക്കുകയാണ് സിനിമാലോകം.

താരത്തിന്റെ വാക്കുകളുടെ ചുരുക്കരൂപം ഇങ്ങനെ.
‘ആദ്യമായി സിനിമയിൽ അഭിനയിക്കാൻ പോയ സമയത്ത്, 65 വയസ്സുള്ള ഒരു നിർമാതാവ് എന്നോട് ടോപ്പ് അഴിക്കാൻ ആവശ്യപ്പെടുകയുണ്ടായി. ഞാനാകെ ഞെട്ടിപോയി. അദ്ദേഹത്തിൽനിന്ന് അത്തരത്തിലുള്ള ഒരു പ്രതികരണം ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. ഒന്നും പറയാതെ ഞാൻ അവിടെനിന്ന് പുറത്തിറങ്ങി പോവുകയാണ് ചെയ്തത്.

പക്ഷേ ഈ കാര്യം ഞാൻ പുറത്തു പറഞ്ഞില്ല. അങ്ങനെ പറഞ്ഞാൽ ഒരുപക്ഷേ അത് എന്റെ കരിയറിനെ ബാധിക്കുമെന്ന് പേടിയായിരുന്നു. സിനിമയിൽ അഭിനയിക്കണമെന്ന ആഗ്രഹം അതോടുകൂടി നിൽക്കുമോ എന്ന പേടികൊണ്ട് ഞാൻ ഈ കാര്യം ആരോടും തുറന്നു പറഞ്ഞില്ല. തന്റെ പേരമക്കളെ പ്രായമുള്ള ഒരാളോട് അയാൾ ചെയ്ത കാര്യം ആലോചിക്കുമ്പോൾ ലജ്ജ തോന്നുന്നു. പക്ഷേ ഇന്ന് മീ ടൂ പോലോത്ത ക്യാമ്പയിൻ ഉള്ളതുകൊണ്ട് വളരെ ഉപകാരപ്രദമാണ്.

Malhaar
Malhaar
Malhaar

Leave a Reply

Your email address will not be published.

*