
മലയാള സിനിമ ലോകത്തേക്ക് ബാലതാരമായി അരങ്ങേറ്റം കുറിച്ച് നായികയായി തിളങ്ങി നിൽക്കുന്ന താരമാണ് സനുഷ. വളരെ ചെറുപ്പത്തിൽ തന്നെ മലയാള സിനിമാ പ്രേമികൾക്കിടയിൽ താരം അറിയപ്പെടുന്ന അഭിനേത്രിയായി മാറിയിരുന്നു. മലയാളത്തിനു പുറമേ തമിഴ് തെലുങ്ക് ഭാഷകളിൽ താരം അഭിനയിച്ചിട്ടുണ്ട്. ഭാഷകൾക്ക് അതീതമായി താരത്തിന് ആരാധകരെ നേടിക്കൊടുത്തതും അഭിനയം തന്നെയാണ്.



2000 മുതലാണ് താരം സിനിമ അഭിനയ മേഖലയിൽ സജീവമായി തുടങ്ങുന്നത്. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയ പ്രകടനങ്ങൾ താരം കാഴ്ചവച്ചു. അതുകൊണ്ടു തന്നെയാണ് ആദ്യം നേടിയ ആരാധകരെ ഇപ്പോഴും താരം നിലനിർത്തുന്നത്. നായികയായി അരങ്ങേറ്റം കുറിച്ചിടും ഇപ്പോഴും മലയാളികൾ വിളിക്കുന്നത് ബേബി സനുഷ എന്നാണ്. ചെറുപ്പത്തിൽ അഭിനയിച്ച കഥാപാത്രങ്ങളുടെ മികവ് ആണ് അത് സൂചിപ്പിക്കുന്നത്.



മലയാള സിനിമ ടെലിവിഷൻ മേഖലകളിലെല്ലാം ബാലതാരമായി താരം അഭിനയിച്ചിട്ടുണ്ട്. നിറഞ്ഞ പ്രേക്ഷക പിന്തുണയും പ്രീതിയും സോഷ്യൽ മീഡിയ സപ്പോർട്ടും താരത്തിന്റെ വളരെ ചെറുപ്പത്തിൽ തന്നെ നേടുകയും ചെയ്തിട്ടുണ്ട്. ഏത് വേഷവും വളരെ അനായാസം അവതരിപ്പിക്കാനും നിറഞ്ഞ കയ്യടി പ്രേക്ഷകരിൽ നിന്നും സ്വീകരിക്കാനും താരത്തിന് ഇതുവരെയും സാധിച്ചു.



പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ ആണ് താരം ഓരോ കഥാപാത്രങ്ങളെയും കൈകാര്യം ചെയ്യുന്നത്. ഒരുപാട് അവാർഡുകളും അംഗീകാരങ്ങളും താരത്തിന് ഇതിനോടകം തന്നെ നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്. ഫിലിം ഫെയർ അവാർഡുകൾ, സൗത്ത് ഇന്ത്യൻ ഇന്റർനാഷണൽ മൂവി അവാർഡുകൾ, കേരള സ്റ്റേറ്റ് ഫിലിം അവാർഡ് എന്നിവയെല്ലാം അവയിൽ ഉൾപ്പെടുന്നതാണ്.



ആദ്യമായി നായിക വേഷത്തിൽ താരം പ്രത്യക്ഷപ്പെട്ടത് ദിലീപ് നായകനായി പുറത്തിറങ്ങിയ മിസ്റ്റർ മരുമകൻ എന്ന സിനിമയിലാണ്. അതിനു ശേഷം ടെലിവിഷൻ മേഖലകളിലെല്ലാം താരം സജീവമായിരുന്നു. സ്റ്റാർ മാജിക് പോലോത്ത ജനപ്രിയ ടെലിവിഷൻ പരിപാടികളിൽ താരം അതിഥിയായി ഒരുപാട് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സോഷ്യൽ മീഡിയകളിൽ എല്ലാം ഇപ്പോൾ താരം സജീവമാണ്. അഭിനേത്രി എന്ന നിലയ്ക്ക് ഒപ്പം തന്നെ മോഡലിംഗ് രംഗവും താരമിപ്പോൾ ഒരുപോലെ മുന്നോട്ടു കൊണ്ടു പോവുകയാണ്.



ഇതിനോടകം ഒരുപാട് മികച്ച മോഡൽ ഫോട്ടോഷൂട്ടുകൾ താരത്തിന്റേതായി സോഷ്യൽ മീഡിയ ഇടങ്ങളിൽ അപ്‌ലോഡ് ചെയ്യപ്പെടുകയുണ്ടായി. വളരെ മികച്ച പ്രേക്ഷക പ്രതികരണങ്ങൾ ഓടെയാണ് താരം ഫോട്ടോകൾ സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ചത്. ഗ്ലാമറസ് ഫോട്ടോഷൂട്ട് കളിലും താരം ഈയടുത്ത് പങ്കെടുക്കുകയുണ്ടായി. സദാചാര കമന്റുകൾ വരുന്നത് അവർക്ക് ചുട്ടമറുപടി താരം നൽകുന്നതും ഇപ്പോൾ പതിവായിരിക്കുകയാണ്.



ഇപ്പോൾ താരം പങ്കുവെച്ച ഫോട്ടോകൾക്ക് താഴെ വന്ന് ഒരു കമന്റ് അതിനു താരം നൽകിയ ഉശിരുള്ള മറുപടിയുമാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. പറമ്പിലൂടെ നടക്കുന്ന താരത്തിന്റെ ഫോട്ടോകൾ ആണ് താരം പങ്കുവെച്ചത്. സൂക്ഷിച്ചു നടന്നോ അട്ട എവിടെയൊക്കെയാണ് കേറി കടിക്കുക എന്ന് പറയാൻ പറ്റുകയില്ല എന്നാണ് കമന്റ്.



കുറിക്കുകൊള്ളുന്ന ഉശിരുള്ള മറുപടി താരം കൊടുക്കുകയും ചെയ്തിട്ടുണ്ട്. എവിടെയൊക്കെയോ എന്നതിലുള്ള ചേട്ടന്റെ കെയറിനും ചേട്ടനും ചേട്ടനെ ഇത്രയൊക്കെ വളർത്തിയ എല്ലാവരോടും എന്റെ നന്ദി അറിയിക്കുന്നു. പിന്നെ അട്ട എന്നെ അല്ലേ കടിക്കുക.. എന്നെ നോക്കാൻ എനിക്കറിയാം.. Dont you worry my brother എന്നാണ് താരം കമന്റിനു മറുപടിയായി കുറിച്ചത്.





