
സൗത്ത് ഇന്ത്യൻ സിനിമാലോകത്ത് തിളങ്ങി നിൽക്കുന്ന താരമാണ് ഹൻസിക മൊത്വനി. തമിഴിലും തെലുങ്കിലുമായി ഒരുപാട് മികച്ച സിനിമകളുടെ ഭാഗമായ താരം ഇവ കൂടാതെ ഹിന്ദി മലയാളം എന്നീ ഭാഷകളിലും അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. ബാലതാര വേഷം കൈകാര്യം ചെയ്തു കൊണ്ടാണ് താരം ആദ്യമായി സിനിമയിൽ എത്തുന്നത്.



പിന്നീട് ഒരുപാട് സിനിമകളിൽ നായിക വേഷത്തിൽ താരം പ്രത്യക്ഷപ്പെട്ടു. ചെറിയ പ്രായത്തിൽ തന്നെ മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ തൃപ്തിപ്പെടുത്തിയ താരം പിന്നീട് ഒരുപാട് കമർഷ്യൽ സൂപ്പർഹിറ്റ് സിനിമകളിൽ പ്രത്യക്ഷപ്പെടുകയും ചെയ്തു. മോഡലിംഗ് രംഗത്തും താരം തിളങ്ങിനിൽക്കുന്നു. ഒരുപാട് ബ്രാൻഡുകളുടെ പരസ്യത്തിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.



സോഷ്യൽമീഡിയയിലും താരം നിറസാന്നിധ്യമാണ്. ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലും താരം പ്രത്യക്ഷപ്പെടാറുണ്ട്. എങ്ങനെയാണെങ്കിലും താരത്തെ കാണാൻ സുന്ദരി എന്നാണ് ആരാധകരുടെ അഭിപ്രായം.



ഇപ്പോൾ താരം വീണ്ടും ഒരു കിടിലൻ ഹോട്ട് ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. കിടിലൻ ഗ്ലാമർ ലുക്കിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വയറൽ ആയിരിക്കുന്നു. സ്വിം സൂയിട്ടിൽ തിളങ്ങിയാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇതിനു മുമ്പും ഇത്തരത്തിൽ ബോൾഡ് വേഷത്തിൽ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.



രണ്ടായിരത്തി മൂന്നിൽ പുറത്തിറങ്ങിയ ഹവ എന്ന ഹിന്ദി സിനിമയിൽ ബാലതാരം വേഷം കൈകാര്യം ചെയ്തു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. പിന്നീട് കോയി മിൽ ഗയ ഉൾപ്പെടെ അഞ്ചോളം സിനിമകളിൽ താരം ബാല വേഷം കൈകാര്യം ചെയ്തു. പിന്നീട് 2007 ൽ അല്ലുഅർജുൻ നായകനായി പുറത്തിറങ്ങിയ ദേശമുദുറു എന്ന സിനിമയിൽ ആദ്യമായി താരം നായിക വേഷത്തിൽ പ്രത്യക്ഷപ്പെട്ടു.



കേവലം 16 വയസ്സിൽ ആണ് താരം ആദ്യമായി നായിക വേഷത്തിലെത്തുന്നത്. പുനിത് രാജ് കുമാർ നായകനായി പുറത്തിറങ്ങിയ ബിന്ദസ് എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം കന്നഡയിൽ അരങ്ങേറി. ധനുഷ് നായകനായി പുറത്തിറങ്ങിയ മാപ്പിളയ് ആണ് താരം അഭിനയിച്ച ആദ്യ തമിഴ് സിനിമ. മോഹൻലാൽ വിശാൽ റാഷി ഖന്ന മഞ്ചു വാര്യർ ശ്രീകാന്ത് തുടങ്ങിയവർ പ്രധാനവേഷത്തിൽ അഭിനയിച്ച് പുറത്തിറങ്ങിയ വില്ലൻ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്നത്.





