നിലവിൽ സൗത്ത് ഇന്ത്യയിലെ ഏറ്റവും തിരക്കുള്ള നടിമാരിലൊരാളാണ് സമന്ത. സൗത്ത് ഇന്ത്യയിലെ ഏറ്റവും താരമൂല്യമുള്ള നടിമാരിൽ ഒരാളായ താരം ഒരുപാട് സൂപ്പർ ഹിറ്റ് സിനിമകളിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. തമിഴ് തെലുങ്ക് എന്നീ ഭാഷകളിൽ ആണ് സജീവമായി നിലകൊള്ളുന്നത്. ഒരുപാട് സൂപ്പർ താരങ്ങളുടെ കൂടെ അഭിനയിക്കാൻ താരത്തിന് അവസരം ലഭിച്ചിട്ടുണ്ട്.
അഭിനയ ജീവിതത്തിൽ ഒരുപാട് നേട്ടങ്ങൾ കൈവരിച്ച താരം സിനിമയ്ക്ക് പുറമേ മോഡലിംഗ് രംഗത്തും സജീവമായി നിലകൊള്ളുന്നു. താരം പലപ്രാവശ്യം വാർത്തകളിലും നിറഞ്ഞുനിന്നിരുന്നു. താരത്തിന്റെ കല്യാണം ശേഷം ഉണ്ടായ വിവാഹമോചനവും ഒക്കെ സോഷ്യൽ മീഡിയയിൽ വലിയ വാർത്തയായിരുന്നു. പ്രശസ്ത തെലുങ്ക് സിനിമ നടൻ നാഗചൈതന്യ ആയിരുന്നു ഭർത്താവ്.
സോഷ്യൽമീഡിയയിലും താരം നിറസാന്നിധ്യമാണ്. ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങൾ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഏതു വേഷത്തിൽ ആണെങ്കിലും താരത്തെ കാണാൻ കിടിലൻ ലുക്ക് എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്.
ഹോട്ട് ആൻഡ് ബോർഡ് വേഷത്തിലാണ് താരം കൂടുതലും പ്രത്യക്ഷപ്പെടാറുള്ളത്. പല ബ്രാൻഡുകളുടെ പരസ്യങ്ങളിലും പല മാഗസിനുകളുടെ കവർ ഫോട്ടോകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അതേപോലെ താരം വർക്കൗട്ട് ഫോട്ടോകളും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ താരത്തിന്റെ വർക്കൗട്ട് ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ പരക്കുന്നത്. അപ്പോൾ ഇതാണല്ലേ താരത്തിന് ശരീര സൗന്ദര്യരഹസ്യം എന്നാണ് ഫോട്ടോകൾ കണ്ട് ആരാധകർ പറയുന്നത്.
2010 ലെ പ്രശസ്ത സംവിധായകൻ ഗൗതം മേനോൻ സംവിധാനം ചെയ്ത മുൻ ഭർത്താവ് നാഗചൈതന്യ നായകനായി പുറത്തിറങ്ങിയ യാ മായ ചെസവേ എന്ന തെലുങ്ക് സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. ഈ സിനിമയിലെ അഭിനയത്തിന് ഫിലിം ഫെയർ അവാർഡ് വരെ താരത്തിനു ലഭിക്കുകയും ചെയ്തു.
അതേ വർഷംതന്നെ വിണ്ണൈത്താണ്ടി വരുവായ എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് താരം തമിഴിൽ അരങ്ങേറ്റം കുറിച്ചു. ഹിന്ദി സിനിമയിൽ ക്യാമിയോ റോളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. തെലുങ്കിലും തമിഴിലുമായി ഒരുപാട് സൂപ്പർഹിറ്റ് സിനിമകളുടെ ഭാഗമാകാൻ താരത്തിന് സാധിച്ചു.
Leave a Reply