ലോകമെമ്പാടും ഒരുപാട് ആരാധകരുള്ള റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. മലയാളം ബിഗ് ബോസ് റിയാലിറ്റി ഷോ ഇപ്പോൾ നാലാമത്തെ സീസണിലാണ് എത്തിനിൽക്കുന്നത്. മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ അവതാരകനായി എത്തുന്ന ബിഗ്ബോസ് റിയാലിറ്റി ഷോ വളരെ മികച്ച രീതിയിൽ ആണ് വിജയകരമായി മുന്നോട്ടു പോകുന്നത്.
ഒരു വീട്ടിൽ ഒരുപാട് ദിവസം കാലം പല മേഖലയിലെ പ്രമുഖർ ഒരുമിച്ചുകൂടി പല ടാസ്ക്കുകൾ കടന്ന് പല ഗെയിമുകൾ കളിച്ചു ദിവസങ്ങൾ കഴിച്ചുകൂട്ടി അവസാനം ഒരാൾ വിജയിയാകുന്ന റിയാലിറ്റി ഷോ ആണ് ബിഗ് ബോസ്. അതുകൊണ്ടുതന്നെ ഓരോ ദിവസം കഴിയുമ്പോഴും പ്രേക്ഷകർക്കിടയിൽ ആകാംക്ഷ വർദ്ധിച്ചു വരികയാണ്.
കലാകായിക സാമൂഹിക സാംസ്കാരിക മേഖലകളിലെ പ്രമുഖനാണ് ബിഗ്ബോസിൽ മത്സരാർത്ഥികൾ ആയി എത്താറുള്ളത്. ഈ രീതിയിൽ ബിഗ് ബോസ് ഹൗസിൽ മത്സരാർത്ഥിയായി എത്തിയ താരമാണ് നിമിഷ. ബിഗ് ബോസിലെ ഏറ്റവും മികച്ച മത്സരാർത്ഥികളിൽ ഒരാളായാണ് താരത്തെ പലരും കണക്കാക്കുന്നത്.
മോഡലിംഗ് രംഗത്ത് തിളങ്ങി നിൽക്കുന്ന താരമാണ് നിമിഷ. ഫിറ്റ്നസ് ഇൻഫ്ലുവൻസർ എന്ന നിലയിലും താരം അറിയപ്പെടുന്നു. മിസ് കേരള സൗന്ദര്യമത്സരത്തിൽ 2021 ലേ ഫൈനലിസ്റ്റ് ആയിരുന്നു താരം. ഇതിനെ ത്തുടർന്നാണ് ബിഗ് ബോസ് ലേക്ക് താരത്തിന് വിളി വന്നത്. വളരെ മികച്ച രീതിയിൽ ആണ് താരം ബിഗ് ബോസ് ഹൗസിൽ മത്സരങ്ങൾ കാഴ്ചവയ്ക്കുന്നത്.
വളരെ ദുഷ്കരമായ ജീവിതത്തിലൂടെയാണ് താരം ഈ നിലയിൽ എത്തിപ്പെട്ടത് എന്ന് ബിഗ് ബോസിൽ തുറന്നു പറയുകയുണ്ടായി. സ്വന്തം വീട്ടിൽനിന്ന് സ്വന്തം മാതാപിതാക്കളിൽ നിന്ന് മോശമായ അനുഭവം മാത്രമേ ജീവിതത്തിൽ ഉണ്ടായിട്ടുള്ളൂ എന്ന താരം തുറന്നു പറയുകയുണ്ടായി. ഒരു മകളും ഒരു അച്ഛനിൽ നിന്ന് കേൾക്കാൻ ആഗ്രഹിക്കാത്ത കാര്യം വരെ അച്ഛനിൽ നിന്ന് കേൾക്കേണ്ടിവന്നു എന്ന താരം പറയുന്നുണ്ട്.
താരത്തിന്റെ വാക്കുകളുടെ ചുരുക്കരൂപം ഇങ്ങനെ.
“ചെറുപ്പം മുതലേ വളരെ പ്രയാസമാണ് കുടുംബത്തിൽനിന്ന് ഏൽക്കേണ്ടിവന്നത്. ആൺകുഞ്ഞ് പ്രതീക്ഷിച്ചിരുന്ന മാതാപിതാക്കൾക്കാണ് ഞാൻ ജനിക്കുന്നത്. ചെറുപ്പം മുതൽ മാതാപിതാക്കളിൽനിന്ന് മോശമായ അനുഭവം മാത്രമേ ഉണ്ടായിട്ടുള്ളൂ.
മോഡലിംഗ് ഒരു പ്രൊഫഷണൽ ആയി സ്വീകരിച്ചപ്പോഴും വീട്ടിൽ നിന്ന് ഒരുപാട് എതിർപ്പുകൾ നേരിടേണ്ടി വന്നിട്ടുണ്ട്. ഇങ്ങനെ ഇരിക്കുമ്പോഴാണ് ഒരു ദിവസം മോഡൽ ഷൂട്ട് കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ അച്ഛൻ എന്നെ പിടിച്ചു നിർത്തി. മോഡലിങ് ചെയ്യാൻ വേണ്ടി പലരുടെയും മുന്നിൽ തുണി അയച്ച് നിൽക്കാറുണ്ട് എന്നുവരെ ആരോപിച്ചു. ഒരു അച്ഛനിൽ നിന്നും ഒരിക്കലും കേൾക്കാൻ ആഗ്രഹിക്കാത്ത കാര്യമാണ് അയാൾ അന്ന് എന്നോട് പറഞ്ഞത് എന്ന് താരം പറയുകയുണ്ടായി.