റൊമാന്റിക് രംഗങ്ങൾ അഭിനയിക്കാൻ ഭർത്താവ് അനുവദിക്കുന്നില്ല… വിവാഹം ദുരന്തമാണ്… നടി ഭാഗ്യശ്രീ…

in Entertainments

ഹിന്ദി സിനിമകളിലും ടെലിവിഷൻ രംഗങ്ങളിലും ഒരുപോലെ അഭിനയിക്കുകയും കഴിവ് തെളിയിക്കുകയും ചെയ്ത അഭിനേത്രിയാണ് ഭാഗ്യശ്രീ. സാമൂഹിക പ്രവർത്തകൻ എന്ന രൂപത്തിലും താരം പ്രശസ്തയാണ്. 1987 ലെ ടെലിവിഷൻ സീരിയൽ കാച്ചി ധൂപ്പിലൂടെയാണ് താരം അഭിനയ ജീവിതം ആരംഭിച്ചത്.1989 മുതലാണ് താരം അഭിനയ മേഖലയിൽ സജീവമാകുന്നത്.

1989 ൽ പുറത്തിറങ്ങിയ മേനേ പ്യാർ കിയാ എന്ന സിനിമയിലെ കഥാപാത്രത്തിലൂടെ താരം എന്നും അറിയപ്പെടുന്നു. ഈ സിനിമയിലെ അഭിനയത്തിനാണ് താരത്തിന് മികച്ച വനിതാ അരങ്ങേറ്റത്തിനുള്ള ഫിലിം ഫെയർ അവാർഡ് ലഭിച്ചത്. 1990-കളിൽ താരം വളരെ കുറച്ച് സിനിമകൾ മാത്രമാണ് പ്രത്യക്ഷപ്പെട്ടത്. ആ സമയത്താണ് താരത്തിന്റെ വിവാഹം കഴിഞ്ഞത്.

പിന്നീട് 2006ന് ശേഷം ആണ് സിനിമാ മേഖലയിൽ താരം സജീവമാകുന്നത്. ഹംകോ ദീവാന കർ ഗയേ, റെഡ്, ഷോത്രു ധോങ്‌ഷോ, ഉതൈലെ ഗൂംഗ്താ ചന്ദ് ദേഖ്‌ലെ, ദി വാർ വിഥിൻ , സീതാരാമ കല്യാണ എന്നിവയെല്ലാം ഈ സമയത്ത് പുറത്തു വന്നവയാണ്. 2021-ൽ, തലൈവി , രാധേ ശ്യാം എന്നീ റിലീസുകളിലൂടെ താരം വീണ്ടും ഹിന്ദി സിനിമകളിൽ കോളിളക്കം ഉണ്ടാക്കിയിരിക്കുന്നു.

തന്റെ സിനിമാ ജീവിതത്തെ ക്കുറിച്ചും വ്യക്തി ജീവിതത്തെക്കുറിച്ചും താരം ഈയടുത്ത് ഒരു അഭിമുഖത്തിൽ പറയുകയുണ്ടായി. സിനിമാ മേഖലയിൽ നിന്ന് സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്ത് തന്നെ സിനിമ വിട്ടതിനെക്കുറിച്ച് താരം പറയുന്നത് തന്റെ ഭര്‍ത്താവിന്റെ കുടുംബം തന്നെക്കുറിച്ചോ തന്റെ സിനിമാ പശ്ചാത്തലത്തെക്കുറിച്ചോ വേണ്ട വിധം മനസ്സിലാക്കിയിരുന്നില്ലെന്നാണ്. കൂടാതെ ഭര്‍ത്താവിന് തന്റെ ഭാര്യ മറ്റൊരാളെ പ്രണയിക്കുന്നത് കാണാന്‍ താത്പര്യമില്ലായിരുന്നുവെന്നും ആണ് പറയുന്നത്.

ഭാര്യയോടു പൊസ്സസീവായ ഏതൊരു ഭര്‍ത്താവിനെയും പോലെ അദ്ദേഹത്തിനും ഞാന്‍ മറ്റൊരാളാടൊപ്പം പ്രണയ രംഗങ്ങളില്‍ അഭിനയിക്കുന്നത് ഇഷ്ടമല്ലെന്ന് നേരത്തെ തന്നെ പറഞ്ഞിരുന്നു. എന്നാൽ താരത്തിന്റെ മക്കളും സിനിമാ രംഗതാണ് ഇപ്പോൾ. മകന്‍ അഭിമന്യു ദസ്സാനി നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായി. മകള്‍ അവന്തിക ദസ്സാനിയും സിനിമാ രംഗത്തേക്ക് കാലെടുത്തുവെച്ചു കഴിഞ്ഞു. എന്തായാലും താരത്തിന്റെ തിരിച്ചു വരവ് ആരാധകർ ആഘോഷമാക്കിയിരിക്കുകയാണ്.

Bhagyashree
Bhagyashree
Bhagyashree
Bhagyashree

Leave a Reply

Your email address will not be published.

*