വെറുതെയിരുന്നു ചായ കുടിച്ച് ചുമ്മാ വർത്തമാനം പറഞ്ഞിരിക്കാൻ പോലും നമ്മൾ നല്ലയിടങ്ങൾ അന്വേഷിക്കാൻ തുടങ്ങിയിരിക്കുന്നു. അതുകൊണ്ട് പുതിയ രൂപത്തിലും സ്റ്റൈലിലും വരുന്ന കൂൾ ഡ്രിങ്ക്സ് ടീ ഷോപ്പുകളിൽ ഒക്കെ വലിയ തിരക്കുണ്ടാകുന്നത്. അതുപോലെ ആളുകളെ സ്വീകരിച്ചിരുത്തുന്നത് മുതൽ വ്യത്യാസം കൊണ്ട് വന്ന ഒരു കമ്പനിയാണ് കഫേ കോഫി ഡേ.
രാജ്യംമുഴുവനും ആയിരത്തിലേറെ ഔട്ട്‌ലെറ്റുകൾ ഉള്ള കഫേ കോഫി ഡേ എല്ലാവർക്കും പ്രിയങ്കരവും ഇന്ത്യക്കാർക്ക് അഭിമാനവും ആണ്. കഫേ കോഫി ഡേയുടെ ആദ്യത്തെ ഔട്ട്ലെറ്റ് 1996 ജൂലൈ 11ന് ബംഗളൂരുവിലെ ബ്രിഗേഡ് റോഡിലായിരുന്നു ആരംഭിച്ചത്. വളരെ പെട്ടന്നായിരുന്നു കമ്പനിയുടെ വളർച്ച. വരുമാനത്തിനൊപ്പം പ്രശസ്തിയും വർധിച്ചു.
15 വർഷം ആയപ്പോഴേക്കും കമ്പനിക്ക് രാജ്യത്തൊട്ടാകെ ആയിരത്തിലേറെ ഔട്ട്‌ലെറ്റുകൾ ഉണ്ടായി. 20,000 ഏക്കറിൽ വരുന്ന കാപ്പി തോട്ടത്തിൽ സ്വന്തമായി കാപ്പി കൃഷി ചെയ്യുമായും സ്വന്തമായി വികസിപ്പിച്ച മെഷീനിൽ കാപ്പി ഉണ്ടാക്കുകയും സ്വന്തം തന്നെ നിർമിച്ച ഫർണിച്ചറുകളിൽ ആളുകളെ സൽക്കരിക്കുകയും ചെയ്യുന്ന ഒരു നവീനമായ ശൈലിയാണ് കഫെ കോഫീ ഡേ ലോകത്തിന് മുന്നിൽ വെച്ചത്.
വളരെ പെട്ടന്ന് ജനപ്രീതി നേടാനും കമ്പനിക്ക് സാധിച്ചു. യുവത്വത്തിന്റെ സ്പോട്ട് ആയി പ്രദേശങ്ങളിൽ സി സി ഡി കൾ മാറി തുടങ്ങി. പക്ഷെ 2019 ആയപ്പോഴേക്കും കമ്പനിയെ ഇരുട്ടിലാക്കുന്ന തരത്തിൽ കടം കയറുകയും കമ്പനി സി ഇ ഒ ആത്മഹത്യ ചെയ്യുകയും ചെയ്തു. പക്ഷേ അവിടെ തോറ്റു കൊടുക്കാതെ അദ്ദേഹത്തിന്റെ ഭാര്യ ആ പദവി ഏറ്റെടുക്കുകയും വളരെ മനോഹരമായും പക്വമായും പെട്ടെന്നും കടത്തിൽ നിന്ന് കമ്പനിയെ മോചിപ്പിക്കുകയാണ് ഉണ്ടായത്.
2019 മാർച്ച് 31ലെ കണക്കുപ്രകാരം 7200 കോടി രൂപയായിരുന്നു കമ്പനിയുടെ കടം. തൊട്ടടുത്തവർഷം 2020 മാർച്ച് 31ലെ കണക്കുപ്രകാരം 7200 കോടി എന്നത് 3100 കോടിയിലേക്ക് ആയി കുറക്കാൻ അവർക്ക് സാധിച്ചു. കാപ്പിക്ക് ഒരു രൂപ പോലും വർധിപ്പിക്കാതെ ചെലവ് കുറക്കുകയും മറ്റു പല പരിഷ്കാരങ്ങളുടെ യും കാലഘട്ടത്തിലൂടെ കടന്നു പോയി ഇന്ന് ആ കമ്പനി വളരെ വിജയത്തിലൂടെ ഓടി കൊണ്ടിരിക്കുന്നു.
2021 മാർച്ച് 31 ൽ 1731 കോടി രൂപ യിലേക്ക് കടത്തെ ചുരുക്കാൻ സിദ്ധാർത്ഥ് ന്റെ ഭാര്യ മാളവികക്ക് സാധിച്ചു. സിദ്ധാർത്ഥ മരണത്തിനു മുൻപ് രാജ്യത്തൊട്ടാകെ ആയിരക്കണക്കിന് ഔട്ട്‌ലെറ്റുകൾ ഉണ്ടായിരുന്ന കമ്പനിക്ക് ഇപ്പോൾ ഉള്ളത് 572 ഔട്‌ലെറ്റുകൾ മാത്രമാണ്. ഇതുകൂടാതെ 36000 കോഫി വെൻഡിങ് മെഷീനുകൾ സ്ഥാപിക്കാനും 333 വാല്യു എക്സ്പ്രസ്സ് കിയോസ്കുകളും ഉണ്ടാക്കാൻ കമ്പനിക്ക് സാധിച്ചു.
ഒരു പെണ്ണിനെ കൊണ്ട് എന്തിന് സാധിക്കുമെന്ന് വളരെ പുച്ഛത്തോടെ കാണുന്ന സ്ത്രീ ശക്തിയെ കാണുന്ന പുരുഷ മേധാവിത്വ മനസ്സുകൾക്കു മുൻപിലും അത്തരത്തിലുള്ള കഥകളും വാർത്തകളും പുറത്തു വരുന്ന വർത്തമാനത്തിന് മുമ്പിലും മാളവിക എന്ന സ്ത്രീ ഒരു ഫീനിക്സ് പക്ഷിയെ പോലെ സ്വന്തം ചാരത്തിൽ നിന്നും ഉയർത്തെഴുന്നേറ്റു വിജയ പതാകകൾ രാജ്യത്തൊട്ടാകെ പാറിപ്പറക്കുന്ന വർത്തമാന കാലത്തിന് സാക്ഷ്യം വഹിച്ചിരിക്കുകയാണ്.
Leave a Reply