
ലോകമെമ്പാടും ഒരുപാട് ആരാധകരുള്ള റിയാലിറ്റി ഷോ ആണ് മലയാളം ബിഗ് ബോസ്. ഓരോ ദിവസം കഴിയുമ്പോഴും ബിഗ് ബോസ് ഹൗസിൽ മത്സരങ്ങൾ കൂടുതൽ മുറുകി വരികയാണ്. മത്സരാർത്ഥികൾ തമ്മിൽ പരസ്പരം അങ്ങോട്ടുമിങ്ങോട്ടും ഉള്ള വാശിയും വീരും കൂടിവരുകയാണ്. പാരവെപ്പും കുശുമ്പും മത്സരാർത്ഥികൾക്കിടയിൽ വർധിച്ചു വരുന്നുണ്ട്.



ഇപ്പോളിതാ ബിഗ് ബോസ് ഹൗസിൽ പുതിയൊരു പ്രശ്നം ഉയർന്നിരിക്കുകയാണ്. പൊതുവേയുള്ള രണ്ട് വിഭാഗമാണ് ഇപ്രാവശ്യവും കൊമ്പുകോർത്തത്. ഒരുഭാഗത്ത് ഡോക്ടർ റോബിൻ മറുഭാഗത്ത് നിമിഷയും ജാസ്മിനും. പുതിയ പ്രശ്നത്തിന് തുടക്കം ബാത്റൂം തന്നെയാണ്. ഇതിനുമുമ്പും ബാത്റൂം ചൊല്ലി ബിഗ് ബോസ് ഹൗസിൽ പ്രശ്നങ്ങൾ ഉയർന്നിട്ടുണ്ട്.



ഇപ്രാവശ്യം ബാത്റൂമിലെ കതക് അടക്കാതെ ആണ് നിമിഷ കുളിച്ചത്. ഉള്ളിൽ ആരാണ് ഉള്ളത് എന്ന് അറിയാതെ ഡോക്ടർ അതിനകത്ത് പ്രവേശിക്കുകയും, ഉടൻതന്നെ അവിടെ ആൾ ഉണ്ടെന്ന് തിരിച്ചറിയുകയും തിരിച്ചുപോവുകയും ചെയ്തു. പക്ഷെ ഡോക്ടർ അവിടെനിന്ന് മിണ്ടാതിരിക്കാൻ തയ്യാറായില്ല. അത് ബിഗ് ബോസിലെ മറ്റുള്ളവരെ കാണിക്കുകയും ചെയ്തു.



ഇതിനെ തുടർന്നാണ് ബിഗ് ബോസ് ഹൗസിൽ കോലാഹലം പൊട്ടിപ്പുറപ്പെട്ടത്. ഒരു രഹസ്യം ആകേണ്ട കാര്യം എന്തിനാണ് മറ്റുള്ളവരെ അറിയിച്ചത്, കുളിക്കുമ്പോൾ പോലും കതക് അടക്കാൻ എന്തുകൊണ്ട് തയ്യാറാകുന്നില്ല, ഇതിനെല്ലാമപ്പുറം ഗൃഹനാഥനായ ബിഗ് ബോസ് ഈ സംഭവം പുറംലോകത്തെ ലൈവ് ടെലികാസ്റ്റ് കാണിക്കുകയും ചെയ്തു, ഇതുകൊണ്ട് എന്തു സന്ദേശമാണ് ജനങ്ങൾക്ക് നൽകാനുള്ളത് എന്നിങ്ങനെയുള്ള പ്രതികരണമാണ് സമൂഹമാധ്യമങ്ങളിൽ കാണാൻ സാധിക്കുന്നത്.



ബിഗ് ബോസ് ഹൗസിലും പ്രശ്നങ്ങൾ ഉയർന്നു വരുന്നുണ്ട്. തൊട്ടതിനും പിടിച്ചതിനും ഡോക്ടർ റോബിനെതിരെ തിരിയുന്ന ജാസ്മിൻ ഈ അവസരം മുതലെടുക്കാൻ ആരംഭിക്കുകയുണ്ടായി. നിമിഷ സപ്പോർട്ട് ചെയ്തു കൊണ്ട് ഡോക്ടർ ചെയ്ത് കാര്യം തെറ്റാണെന്ന് വാദിച്ച് കൊണ്ടാണ് ജാസ്മിൻ ഡോക്ടർ നെതിരെ കുതിര കയറിയത്. അറ്റ്ലീസ്റ്റ് വാതിലിൽ തട്ടിയെങ്കിലും നോക്കണമായിരുന്നു എന്നാണ് ജാസ്മിൻ അവകാശപ്പെടുന്നത്.



എന്നാൽ സോഷ്യൽ മീഡിയയിലെ ജാസ്മിന്റെ നിലപാട് അറിയാവുന്ന പലരും നിമിഷ എതിരെയും ജാസ്മിൻ എതിരെയും ആണ് കമന്റുകൾ രേഖപ്പെടുത്തിയിരിക്കുന്നത്. അതിലെ ചില കമന്റുകൾ ആണ് ഈ താഴെ കാണുന്നവ.



“ഇവൾക്ക് പണ്ടേ തു ണിവേണ്ട. എല്ലാവരേയും എല്ലാം കാണിച്ചു കൊണ്ടാണ് നടപ്പ് . ബാത് റൂമിന്റെ കതകടക്കാത്തത് ആരെങ്കിലും കാണട്ടെ എന്ന ഉദ്ദേശ്യത്തിൽ തന്നെ ആയിരിക്കും. എന്തിനും കുറ്റം റോബിന്. പിന്നെ ബാത് റൂമിൽ കയറിയാൽ കുറ്റിയിടാൻ ആരും മറക്കില്ല. അങ്ങനെ ശരിക്ക് കുറ്റി വീഴാത്ത വാതിൽ ആണെങ്കിൽ പോലും നമ്മൾ ആരെയെങ്കിലും കാവൽ നിർത്തും. ഇത്രയും സൗകര്യമുള്ള സ്ഥലത്ത് ലോക്ക് ചെയ്യാൻ ബുദ്ധിമുട്ടൊന്നും ഉണ്ടാകില്ല. അപ്പോൾ നിമിഷ ഇത് കരുതി കൂട്ടി ചെയ്തതാണെന്ന നിഗമനത്തിൽ തന്നെ എത്താം. ഇത്രയും സൗകര്യമുള്ള സ്ഥലത്ത് ആളുണ്ടോ എന്ന് മുട്ടി ചോദിക്കേണ്ട ഒരു ആവശ്യവുമില്ല. അങ്ങനെ വിശ്വസിക്കുന്ന വർ പോയി പണി നോക്ക്.



“അവള് മനഃപൂർവം കാണിക്കാൻ വേണ്ടി തന്നെയാണ് കുട്ടി ഇടാതെ കുളിച്ചത്. റോബിന് മേൽ കുതിരകയറാൻ ജാസ്മിന് ഒരു കാരണവും കൂടിയായി. ഈശ്വരന്മാർരെ ഞങ്ങളുടെ കൊച്ചു ഡോക്ടറിനെ കാത്തോളണേ”



“ഈ ഭാഗം ബിഗ്‌ബോസ് ടെലികാസറ്റ് ചെയ്തത് നന്നായി, എന്താണ് നടന്നതെന്ന് പ്രേക്ഷകർക്ക് കാണാൻ സാധിച്ചല്ലോ. ഇല്ലെങ്കിൽ പരദൂഷണ കമ്മറ്റി ഒന്നുചേർന്ന് ഡോക്ടർ ബാത്റൂം പൊളിച് അകത്തു കയറി നിമിഷയെ പീഡിപ്പിച്ചെന്ന് പറഞ്ഞു പരത്തിയേനെ. ഒന്നും അറിയാത്ത റോബിൻ വിരോധികൾ പുറത്ത് അതേറ്റു പാടിയേനെ. താങ്ക് യൂ ബിഗ്‌ബോസ്, ടെലികാസറ്റ് ചെയ്തതിന്.” എന്നിങ്ങനെയുള്ള കമന്റുകൾ ആണ് കാണാൻ സാധിക്കുന്നത്.





