മോഹൻലാലിൻറെ സിനിമയിൽ കാണുന്ന ഹീറോയിസം അമ്മ എന്ന സംഘടനയിൽ അദ്ദേഹം വെറും സീറോ ആണ് , അയാള്‍ക്ക് എല്ലാം അറിയാം, പക്ഷെ പ്രതികരിക്കില്ല; രാജിവെച്ചതിന് ശേഷം തുറന്നടിച്ച് നടി ശ്വേതാ മേനോന്…

in Entertainments

ഇപ്പോൾ മലയാള സിനിമ താരസംഘടനയായ അമ്മയിൽ ഒരുപാട് പുകിലും പ്രശ്നങ്ങൾ ഉയർന്നുവരുന്നു എന്നത് വാസ്തവമാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്ന വാർത്ത അമ്മ എന്ന സംഘടനയെ ആസ്പദമാക്കിയാണ്. ഒരുപാട് വിവാദപരമായ വാർത്തകളാണ് സമൂഹമാധ്യമങ്ങളിൽ നമുക്ക് കാണാൻ സാധിക്കുന്നത്.

നടനും പ്രശസ്ത മലയാള സിനിമാ നിർമ്മാതാവുമായ വിജയ് ബാബുവിനെ ചുറ്റിപ്പറ്റിയാണ് വിവാദങ്ങൾ ഉയർന്നുവന്നത്. അമ്മ എന്ന സംഘടന യിലെ ചിലർ അദ്ദേഹത്തിന് അനുകൂലമായും മറ്റുചിലർ അദ്ദേഹത്തിനെതിരെ യും തിരിയുകയുണ്ടായി. ഇതിനെത്തുടർന്ന് അമ്മയിൽ ഒരു ആഭ്യന്തര പ്രശ്നം ഉടലെടുക്കുകയായിരുന്നു.

വിജയ് ബാബു പ്രശ്നത്തെ തുടർന്ന് അമ്മ സംഘടനയിൽ നിന്ന് മാലാ പാർവതി കുക്കു പരമേശ്വരൻ എന്നിവർ രാജിവെക്കുക യുണ്ടായി. അതിന് തൊട്ടുമുമ്പ് അമ്മയുടെ പരിഹാര സമിതിയിൽ നിന്ന് പ്രശസ്ത മലയാള സിനിമാ നടി ശ്വേതാ മോഹൻ രാജിവെക്കുകയും ചെയ്തു. പ്രശസ്ത മലയാള സിനിമ നടിയായ കല്ലിങ്ങൽ വിജയ് ബാബുവിനെതിരെ ഇൻസ്റ്റാഗ്രാമിൽ പ്രതികരിക്കുകയും ചെയ്തു. ചുരുക്കിപ്പറഞ്ഞാൽ മലയാള സിനിമ താരങ്ങൾക്കിടയിൽ തന്നെ പ്രശ്നങ്ങൾ പൊട്ടിപ്പുറപ്പെട്ടു.

ഇപ്പോൾ രാജി വെച്ചതിനു ശേഷം ശ്വേതാ മോഹൻ പറഞ്ഞ ചില കാര്യങ്ങൾ ആണ് കൂടുതൽ വൈറലായി പ്രചരിക്കുന്നത്. പ്രശസ്ത മലയാള സിനിമ നടൻ മോഹൻലാലിനെതിരെ ആണ് ശ്വേതാ മോഹൻ ആഞ്ഞടിച്ചത്. അമ്മ എന്ന സംഘടനയിലെ പരിഹാര സമിതിയിൽ നിന്ന് രാജിവെച്ചതിനെ തുടർന്നാണ് മോഹൻലാലിനെതിരെയുള്ള നിലപാട് താരം അറിയിച്ചത്.

ശ്വേതാ മോഹൻ പറഞ്ഞ കാര്യത്തിന്റെ ആകെത്തുക ഇങ്ങനെയാണ്..
അമ്മ എന്ന സംഘടനയിൽ പരാതി പരിഹാര സമിതി എന്ന ഒരു സമിതിയുടെ ആവശ്യമില്ല. അതിനിവിടെ പ്രസക്തിയില്ല. വിജയ് ബാബുവിന്റെ പ്രശ്നത്തെ തുടർന്ന് മോഹൻലാലിന് ഞാൻ കഴിഞ്ഞ ദിവസം വോയിസ് സന്ദേശം അയച്ചിരുന്നു.പക്ഷേ അദ്ദേഹത്തിൽ നിന്ന് എനിക്ക് യാതൊരുവിധ മറുപടിയും ലഭിച്ചില്ല.

കഴിഞ്ഞദിവസം നടന്ന അമ്മയുടെ യോഗത്തിൽ അദ്ദേഹം പങ്കെടുക്കുകയും ചെയ്തില്ല. അദ്ദേഹം അദ്ദേഹത്തിന്റെ സിനിമ ഷൂട്ടിംഗ് ബന്ധപ്പെട്ട് ഗോവയിലാണ്. എന്തായാലും അദ്ദേഹം സിനിമയിൽ കാണിക്കുന്ന ഹീറോയിസം അമ്മ എന്ന സംഘടനയിൽ കാണിക്കുന്നില്ല എന്നത് എല്ലാവർക്കും അറിയാവുന്ന പകൽ സത്യമാണ്. വിജയ് ബാബുവിനെതിരെ ആരോപണമുന്നയിച്ച യുവനടിയുടെ കാര്യത്തിൽ മോഹൻലാൽ പോലും പ്രതികരിക്കുന്നില്ല എന്ന് വന്നപ്പോഴാണ് ഞാൻ രാജി വെച്ചത് എന്ന് താരം കൂട്ടിച്ചേർത്തു.

Shwetha
Shwetha
Shwetha
Shwetha

Leave a Reply

Your email address will not be published.

*