ഏഷ്യാനെറ്റ് എല്ലാ സമയങ്ങളിലും കുടുംബ പ്രേക്ഷകർക്ക് മികച്ച സീരിയലുകൾ സമ്മാനിക്കാറുണ്ട്. ഇപ്പോൾ പ്രേക്ഷക പ്രീതിയും പിന്തുണയിലും റൈറ്റിംഗ് ലും മുൻനിരയിലുള്ള ഒരു സീരിയലാണ് സാന്ത്വനം. മലയാളി വീട്ടമ്മമാർ മാത്രമല്ല യുവാക്കളും പോലും ഈ സീരിയലിനെ വിടാതെ പിന്തുടരുന്നവർ ആക്കി മാറ്റിയത് സീരിയലിൽ പ്രയോഗിച്ച ശിവ അഞ്ജലി എഫക്ട് ആണ്. ശിവനായി അഭിനയിക്കുന്നത് സജിൻ ആണ്. താര ത്തിന്റെ ആദ്യ പരമ്പരയാണ് ഇത്.
ആദ്യ പരമ്പരയാണ് എന്ന ഒരു ഫീലിങ്ങും പ്രേക്ഷകനും നൽകാത്ത തരത്തിൽ വളരെ മികച്ച രൂപത്തിലാണ് ആ കഥാപാത്രത്തെ സജിൻ കൈകാര്യം ചെയ്യുന്നത്. അതുകൊണ്ടുതന്നെ വളരെ ചുരുങ്ങിയ എപ്പിസോഡുകളിലൂടെ തന്നെ ലക്ഷക്കണക്കിന് ആരാധകരെ സജിന് നേടിക്കൊടുത്തത് ഈ സീരിയൽ ആണെന്ന് പറയാം. അത്രത്തോളം മികവ് താരം പുലർത്തുകയും ചെയ്യുന്നു.
പരമ്പരയുടെ തുടക്കത്തിൽ ശിവനും അഞ്ജലിയും തമ്മിലുള്ള വഴക്കും ബഹളവും ആണ് എപ്പിസോഡുകളിൽ ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ പതിയെ പതിയെ അവർ അടുത്തിരിക്കുകയാണ്. ഇവരുടെ റൊമാന്റിക് സീനുകൾക്ക് വളരെ പെട്ടെന്ന് തന്നെ ഒരുപാട് കാഴ്ചക്കാരെ ലഭിക്കാറുണ്ട്. അതുകൊണ്ടു തന്നെ കമന്റ് ബോക്സിൽ എപ്പോഴും ഫസ്നൈറ്റ് എപ്പോൾ എന്ന ചോദ്യം ഉയരാറുണ്ട്.
കഴിഞ്ഞ വർഷത്തെ എപ്പിസോഡ് അതോടെ ആ ചോദ്യത്തിന് വിരാമമായി കാരണം ശിവ അഞ്ജലി ഫസ്നൈറ്റ് എപ്പിസോഡ് ആയിരുന്നു സംപ്രേക്ഷണം ചെയ്തു കഴിഞ്ഞത്. വിവാഹത്തിന് ശേഷം ഒരു വർഷം കഴിഞ്ഞാണ് ഫസ്നൈറ്റ് നടന്നത്. അതു കൊണ്ടുതന്നെ ട്രോളൻ മാരും ഇത് ആഘോഷമാക്കി മാറ്റിയിരുന്നു. എന്തായാലും ഇതിനെക്കുറിച്ച് ഇപ്പോൾ മനസ്സിൽ തുറന്നിരിക്കുകയാണ് സജിൻ ടി പി.
ഫസ്നൈറ്റ് എപ്പിസോഡ് വന്നതിനു ശേഷം ഒരുപാട് ട്രോളുകളും എഡിറ്റഡ് വീഡിയോകളും എല്ലാം സോഷ്യൽ മീഡിയ ഇടങ്ങളിൽ പ്രചരിച്ചിരുന്നു. ഇത്തരത്തിലുള്ള ഒരുപാട് ട്രോളുകളും മാറ്റും ഞാൻ കാണുകയും അത് അതിന്റെതായ രീതിയിൽ എടുത്തു ആസ്വദിക്കുകയും ചെയ്യാറുണ്ട് എന്നാണ് സജിൻ പറയുന്നത്. ലൈഫിലെ ഭാര്യയായ ഷഫ്നയും ഇത്തരത്തിലുള്ള ട്രോളുകളും വീഡിയോകളും കണ്ടാൽ അയച്ചു തരാറുണ്ട് എന്നും താരം വ്യക്തമാക്കി.
Leave a Reply