ഉമ്മ ഒരുപാട് വേദനിപ്പിച്ചു, തന്ത ചെറുപ്പത്തിലേ കളഞ്ഞിട്ട് പോയി,ഒരിക്കലും വീട്ടിലേക്ക് മടങ്ങി പോകില്ല, അവർ എന്നെ ഒരിക്കലും മനസ്സിലാക്കില്ല, ഒരിക്കലും അവരെ കാണണ്ട, ജാസ്മിൻ പറയുന്നു…

in Entertainments

മലയാളികൾ ഏറെ കാണുന്ന ഇഷ്ടപ്പെടുന്ന റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. മോഹൻലാൽ അവതാരകൻ ആയി എത്തുന്ന ബിഗ് ബോസ് മലയാളം റിയാലിറ്റിഷോ ഇപ്പോൾ നാലാമത്തെ സീസണിലാണ് എത്തിനിൽക്കുന്നത്. ഒരുപാട് പ്രമുഖ സെലിബ്രിറ്റികൾ ആണ് ഇപ്പോൾ ബിഗ് ബോസ് ഹൗസിൽ മത്സരാർത്ഥി ആയി എത്തിയിട്ടുള്ളത്.

ബിഗ്ബോസ് ഹൗസിലെ മത്സരാർഥി ആയി എത്തിയതിനുശേഷം മലയാളികൾക്കിടയിൽ സെലിബ്രിട്ടികൾ ആയി മാറിയ ഒരുപാട് പേരുണ്ട്. ഈ രീതിയിൽ ബിഗ് ബോസ് ഹൗസിൽ മത്സരാർഥി ആയി എത്തിയതിനുശേഷം മലയാളികൾക്കിടയിൽ അറിയപ്പെട്ട വ്യക്തിയാണ് ജാസ്മിൻ മൂസ. ബിഗ് ബോസിലെ ഒരു മികച്ച മത്സരർത്തി കൂടിയാണ് താരം.

ജീവിതത്തിൽ ഒരുപാട് കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും അനുഭവിച്ചുകൊണ്ടാണ് താരം ഇന്നു കാണുന്ന നിലയിൽ എത്തിപ്പെട്ടത്. ഇപ്പോൾ സർട്ടിഫൈഡ് ഫിറ്റ്നസ് ട്രെയിനർ എന്ന നിലയിലാണ് താരം പ്രൊഫഷണൽ ചെയ്യുന്നത്. ഫിറ്റ്നസ് ഇൻഫ്ലുവൻസർ എന്ന നിലയിലാണ് താരം ബിഗ്ബോസ് ഹൗസിലെ മത്സരാർഥി ആയി എത്തിയിട്ടുള്ളത്. തന്റെ ജീവിതത്തിൽ ഉണ്ടായ ദുരിത അനുഭവങ്ങൾ താരം ബിഗ് ബോസ് ഹൗസിൽ തുറന്നു പറഞ്ഞിരുന്നു.

ഇപ്പോൾ താരം ബിഗ് ബോസ് ഹൗസിൽ പറഞ്ഞ ചില കാര്യങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായിരിക്കുന്നത്. തന്റെ വീട്ടുകാരെ കുറിച്ച് ബിഗ് ബോസ് ഹൗസിലെ മറ്റൊരു മത്സരാർത്ഥിയായ അപർണ ചോദിക്കുകയുണ്ടായി. പക്ഷേ താരം ഓരോ ചോദ്യത്തിന് നൽകിയ മറുപടിയാണ് പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയത്.

ഈ ബിഗ് ബോസ് ഷോ നിന്റെ വീട്ടുകാർ നോക്കുന്നുണ്ടാകുമല്ലോ. അതുകൊണ്ടുതന്നെ നിന്നെ വീട്ടുകാർ ശ്രദ്ധിക്കുന്നുണ്ടകും. ഈ ബിഗ് ബോസിൽ നിന്ന് പുറത്തു പോയതിനു ശേഷം വീട്ടുകാർ നിന്നെ തിരികെ വിളിക്കുകയാണെങ്കിൽ പോകാൻ തയ്യാറാകുമോ എന്നായിരുന്നു അപർണ ചോദിച്ചത്. ഇതിന് ജാസ്മിൻ നൽകിയ മറുപടിയാണ് വൈറൽ ആയത്.

സീറോ % ചാൻസ് പോലും ഇല്ല. ഞാൻ ഒരിക്കലും എന്റെ വീട്ടിലേക്ക് തിരിച്ചു പോകില്ല. അങ്ങനെ ജീവിതത്തിൽ സംഭവിക്കില്ല. ഇതുവരെ അങ്ങനെ ഉള്ള തോന്നൽ എനിക്കുണ്ടായിട്ടില്ല, ഇനി ഉണ്ടാവുകയുമില്ല. എന്ന് ജാസ്മിൻ തീർത്തു പറയുകയാണ് ഉണ്ടായത്. താരത്തിന് ഇത്രത്തോളം ദേഷ്യം എന്തുകൊണ്ടാണെന്ന് എന്നാണ് ഇപ്പോൾ എല്ലാവരുടെയും ചോദ്യം.

ജീവിതത്തിൽ വീട്ടുകാർക്ക് എപ്പോഴെങ്കിലും മാപ്പ് കൊടുക്കണം എന്ന് തോന്നിയിട്ടുണ്ടോ എന്ന് അപർണ വീണ്ടും ചോദിക്കുകയുണ്ടായി. അതിനു ജാസ്മിൻ നൽകിയ മറുപടി ഇങ്ങനെയാണ്. ഞാൻ അവർക്ക് എപ്പോഴെ മാപ്പ് കൊടുത്തു ഒഴിവാക്കിയതാണ്. അവരെ ഞാൻ എന്നെ ഒഴിവാക്കിയതാണ്. ഇനി അവരുമായുള്ള ഒരു ഡീലും എനിക്കില്ല. എന്ന് ജാസ്മിൻ മറുപടി നൽകുകയുണ്ടായി.

ഇതിൽ തനിക്ക് ഏറ്റവും ദേഷ്യം ആരോടാണ് എന്ന് വീണ്ടും അപർണ ചോദിക്കുകയുണ്ടായി. അതിന് താരം ഉടനെ തന്നെ ഒരു മടിയും കൂടാതെ അതേ നാണയത്തിൽ ‘ഉമ്മ’ എന്ന് മറുപടി നൽകുകയാണുണ്ടായത്. എന്റെ ജീവിതത്തിൽ ഒരു തരി പോലും മനസ്സിലാkക്കാത്ത വ്യക്തിയാണ് ഉമ്മ എന്ന് ജാസ്മിൻ പറയുന്നുണ്ട്. എന്റെ ആഗ്രഹങ്ങൾ നോക്കാതെ സമൂഹത്തിന്റെ താല്പര്യത്തിന് വേണ്ടിയാണ് സംസാരിച്ചത് എന്ന് ജാസ്മിൻ പറഞ്ഞു.

Leave a Reply

Your email address will not be published.

*