മറിയം മാലാഖയുടെ പിറന്നാൾ ആഘോഷമാക്കി താരകുടുംബം… ഫോട്ടോകൾ വൈറൽ…

in Entertainments

ഇന്ത്യൻ സിനിമ പ്രേമികളുടെ യൂത്ത് ഐക്കൺ ആണ് ദുൽകർ സൽമാൻ. മലയാളം തെലുങ്ക് തമിഴ് ഹിന്ദി എന്നീ ഭാഷകളിൽ ആണ് താരം ഇതുവരെയായി അഭിനയിച്ചത്. ഒരുപാട് ഭാഷകളിൽ താരം അഭിനയിച്ചുവെങ്കിലും മലയാള സിനിമ മേഖലയിൽ ആണ് താരം സജീവമായി പ്രവർത്തിക്കുന്നത്. മലയാളത്തിലെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ മകൻ എന്ന ഭാരമില്ലാതെ മലയാള സിനിമയിലേക്ക് കടന്നുവന്ന സ്വന്തം അദ്ധ്വാനം കൊണ്ടും കഠിനമായ പ്രയത്നം കൊണ്ടും വിജയം നേടാൻ താരപുത്രന് സാധിച്ചു എന്നത് എടുത്തു പറയേണ്ടതാണ്.

ഏതുതരത്തിലുള്ള കഥാപാത്രങ്ങളെയും വളരെ അനായാസം കൈകാര്യം ചെയ്യുന്ന താരം ഓരോ ഭാഷകളിലും ചെയ്ത സിനിമകളിലൂടെ ലക്ഷക്കണക്കിന് ആരാധകരെ സജീവമായി തന്റെ ആരാധക വലയത്തിൽ നിലനിർത്താൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. ഓരോ കഥാപാത്രത്തെയും അതിന്റെ ആഴം അറിഞ്ഞ അവതരിപ്പിച്ച പൂർണമായി പ്രേക്ഷകരിലേക്ക് എത്തിക്കാൻ താരത്തിന് ഇതുവരെയും സാധിച്ചിട്ടുണ്ട്.

നാല് ഫിലിം ഫെയർ അവാർഡുകൾ സൗത്ത് , ഒരു കേരള സ്റ്റേറ്റ് ഫിലിം അവാർഡ് എന്നിവ താരമല്ല ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ നേടിയെടുക്കുകയും ചെയ്തു. ബാരി ജോൺ ആക്ടിംഗ് സ്റ്റുഡിയോയിൽ മൂന്ന് മാസത്തെ അഭിനയ കോഴ്സ് മാത്രമാണ് താര ത്തിന്റെ ബാഗ്രൗണ്ട് എന്നതിൽ താരമിപ്പോൾ അഭിനയിക്കുമ്പോൾ ഒരാൾക്കും ഫീൽ ചെയ്യുന്നില്ല എന്നത് താരത്തിനെ അഭിനയ വൈഭവത്തിന്റെ തെളിവ് തന്നെയാണ്.

താര കുടുംബവും പ്രേക്ഷകർക്ക് സുപരിചിതനാണ്. ഭാര്യയും മകളും അടങ്ങുന്ന കുടുംബം സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം സജീവമാണ്. മമ്മൂട്ടിയും ദുൽഖർ സൽമാനും പങ്കുവെക്കുന്ന പോസ്റ്റുകളിലെ മകൾ മറിയയുടെ വിശേഷങ്ങൾ ആരാധകർ എറ്റെടുക്കാറുണ്ട്. 2011 ഡിസംബറിലാണ് ദുൽഖർ സൽമാന്റെ വിവാഹം നടക്കുന്നത്.

ആർക്കിടെക്റ്റായ അമൽ സൂഫിയ ആണ് വധു. 2017 മെയ്‌ 5നാണ് ഇരുവർക്കും മകൾ ജനിക്കുന്നത്. എന്തായാലും ഇന്നേക്ക് മകൾക്ക് 5 വയസ്സായിരിക്കുന്നു. താര പുത്രിയുടെ പിറന്നാൾ ആഘോഷിക്കുകയാണ് താര കുടുംബം ഇപ്പോൾ. വളരെ ക്യൂട്ട് ഫോട്ടോകൾ പങ്കുവെച്ചു കൊണ്ടാണ് ദുൽകർ മകൾക്ക് ആശസകൾ നേർന്നിരിക്കുന്നത്. താരം ഫോട്ടോകൾക്ക് നൽകിയിരിക്കുന്നു ക്യാപ്ഷൻ ഇങ്ങനെയാണ്…

5/5/5 birthday for my baby doll ! The one day you wait for all year long is here and may it be the happiest birthday, our princess. Made of generous servings of stardust, moonlight and rainbows, the glow of fireflies, pixie mischief and fairy wings, you turn our home into neverland. We are all pirates, lost boys & wendy darlings to your tinkerbell. We all wanna build snowmen with you and no we strictly don’t talk about bruno no no no ! Every day is supercalifragelisticexpialidocious and you have us living by hakuna matata ! With you babygirl it’s a whole new world and you are truly our wish upon a star. We know you Marie we walked with you once upon a dream.

Leave a Reply

Your email address will not be published.

*