കുഞ്ഞിനൊപ്പം ഗോവ കടലിൽ കുളിച്ച് രസിക്കുന്ന ശ്രിയ ശരൺ… ഫോട്ടോകളും വീഡിയോകളും വൈറലാകുന്നു…

in Entertainments

അഭിനയ മേഖലയിൽ വളരെ ചുരുങ്ങിയ കാലം കൊണ്ടു തന്നെ വലിയ ആരാധക വൃന്ദത്തെ നേടിയെടുക്കാൻ സാധിച്ചത് താരമാണ് ശ്രിയ ശരൺ. തെലുങ്ക് തമിഴ് ഹിന്ദി എന്നീ ഭാഷകളിൽ ആണ് താരം ഇതിനോടകം സിനിമകൾ ചെയ്തത്. ഓരോ സിനിമകളിലൂടെയും മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. അത്രത്തോളം മികച്ച രൂപത്തിലാണ് താരം ഓരോ കഥാപാത്രങ്ങളും ചെയ്തത്.

അഭിനേത്രി എന്നതിനൊപ്പം താരം സജീവമായി മോഡലിംഗ് രംഗത്തും നിലകൊള്ളുന്നുണ്ട്. പക്ഷേ താരം ആഗ്രഹിച്ചിരുന്നത് ഒരു നർത്തകി ആകാനായിരുന്നു. 2001ൽ തെലുങ്കിൽ പുറത്തിറങ്ങിയ ഇഷ്ടം എന്ന സിനിമയിലൂടെയാണ് താരം അഭിനയം മേഖലയിൽ സജീവമാകുന്നത്. ആദ്യം ചെയ്ത സിനിമ തന്നെ വലിയ ഹിറ്റായി.

തൊട്ടടുത്ത വർഷം പുറത്തിറങ്ങിയ സന്തോഷം എന്ന സിനിമയിലൂടെ വളരെ പെട്ടെന്ന് ജനപ്രിയ അഭിനേത്രി ആവാൻ താരത്തിനും സാധിക്കുകയും ചെയ്തു. മൂന്നു ഭാഷകളിലുമായി ഇതിനോടകം താരം നൂറോളം ചിത്രങ്ങളിൽ അഭിനയിച്ചു. ഓരോ സിനിമകളിലൂടെയും വലിയ ആരാധക വൃന്ദത്തെ നേടിയെടുക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു.

വളരെ പെട്ടെന്നുതന്നെ സൗത്ത് ഇന്ത്യൻ സിനിമ മേഖലയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നായിക നടി മാരുടെ കൂട്ടത്തിലേക്ക് താരത്തിന് ഉയരാൻ സാധിച്ചിട്ടുണ്ട്. ഇത് വലിയ ഒരു നേട്ടമായി തന്നെ കരുതാം. 2001മുതലാണ് താരം മോഡലിംഗ് രംഗത്തും അഭിനയ മേഖലയിലും സജീവമാകുന്നത്. 2007 തമിഴിൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് സിനിമയായ ശിവാജിയിൽ താരത്തിന് വേഷം ഉണ്ടായിരുന്നത് താരത്തിന് കരിയറിലെ ഉയർച്ചകളുടെ തുടർച്ചയായിരുന്നു.

മലയാളത്തിൽ പുറത്തിറങ്ങിയ പോക്കിരിരാജ എന്ന സിനിമയിലെ താരത്തിനെ വേഷം കൊണ്ട് മലയാളികൾക്കിടയിൽ താരത്തിന് വലിയ ഓളം സൃഷ്ടിക്കാൻ സാധിച്ചിട്ടുണ്ട്. മമ്മൂട്ടി പൃഥ്വിരാജ് കോമ്പോയിൽ വളരെ വിജയകരമായ സിനിമയാണ് പോക്കിരിരാജ. ഏത് സിനിമ വേഷങ്ങൾ ആണെങ്കിലും വളരെ പെട്ടെന്ന് അതിനോട് ഇണങ്ങി അഭിനയിക്കാൻ താരത്തിന് സാധിക്കാറുണ്ട്.

സോഷ്യൽ മീഡിയ ഇടങ്ങളിലും താരം സജീവമാണ്. താരം തന്നെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ താരം ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്തിരിക്കുന്നത് താരം ഗോവയിൽ അവധി ആഘോഷിക്കാൻ ആയി പോയിരിക്കുന്ന ഫോട്ടോകളും വീഡിയോകളും ആണ്. താരത്തിന്റെ കുഞ്ഞും വീഡിയോയിൽ കാണുന്നു. എന്തായാലും വളരെ പെട്ടെന്ന് വീഡിയോയും ഫോട്ടോകളും ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.

Shriya
Shriya
Shriya
Shriya

Leave a Reply

Your email address will not be published.

*