
മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച നടിമാരിൽ ഒരാളാണ് മഞ്ജുവാര്യർ എന്ന് പറഞ്ഞാൽ തെറ്റാവില്ല. ഒരുപാട് സൂപ്പർ ഹിറ്റ് സിനിമകളിൽ സൂപ്പർ കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് പ്രേക്ഷകരെ കോരിത്തരിപ്പിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെയാണ് മലയാള സിനിമയിലെ ലേഡി സൂപ്പർ സ്റ്റാർ എന്ന പേര് താരത്തിന് ചാർത്തി കിട്ടിയത്.

ഏതു വേഷവും വളരെ ലാഘവത്തോടെ കൈകാര്യം ചെയ്യാൻ താരത്തിന് സാധിക്കുമെന്ന് താരത്തിന്റെ ഓരോ സിനിമകളിലെ അഭിനയമികവ് നമ്മോട് വിളിച്ചു പറയുന്നു. വ്യത്യസ്തമായ കഥാപാത്രങ്ങൾ അതിന്റെ പൂർണതയോടെ പ്രേക്ഷകരിലേക്ക് എത്തിക്കാൻ താരത്തിനു സാധിച്ചിട്ടുണ്ട്. വർഷങ്ങളായി താരം അഭിനയരംഗത്തു നിലകൊള്ളുകയാണ്.

ജീവിതത്തിൽ ഒരുപാട് വേദനകളും കഷ്ടപ്പാടുകളും പരീക്ഷണങ്ങളും നേരിടേണ്ടി വന്ന വ്യക്തിയാണ് മഞ്ജു വാര്യർ. നടൻ ദിലീപുമായുള്ള വിവാഹവും, വർഷങ്ങൾക്കുശേഷം ഉണ്ടായ ഞെട്ടിക്കുന്ന തരത്തിലുള്ള വിവാഹമോചനവും, മകളുമായുള്ള അകൽച്ചയും തുടങ്ങിയവ താരത്തിന്റെ ജീവിതത്തെ സാരമായി ബാധിച്ചുങ്കിലും അതിനെയൊക്കെ തരണം ചെയ്തു ഇന്നും സിനിമയിൽ സജീവമായി നിലകൊള്ളുന്നു.



മലയാളത്തിലെ ഒട്ടുമിക്ക എല്ലാ സൂപ്പർസ്റ്റാറുകളുടെ കൂടെ വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടാൻ താരത്തിന് സാധിച്ചിട്ടുണ്ട് എന്ന് വേണം പറയാൻ. ഇപ്പോൾ സ്ത്രീ കേന്ദ്രകഥാപാത്രമായി വരുന്ന സിനിമകളിലാണ് താരം കൂടുതൽ പ്രത്യക്ഷപ്പെടാറുള്ളത്. അതുകൊണ്ടു തന്നെയാണ് ലേഡി സൂപ്പർ സ്റ്റാർ എന്ന പട്ടം മലയാള സിനിമ പ്രേമികൾ താരത്തിന് നൽകിയത്.



ഇപ്പോൾ ഒരു അഭിമുഖത്തിൽ താരം പറഞ്ഞ ചില കാര്യങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഒരുപാട് വ്യത്യസ്തമായ വേഷങ്ങൾ കൈകാര്യം ചെയ്ത താരത്തോട് ഒരു അവതാരക, ഗ്ലാമർ വേഷങ്ങൾ എന്തുകൊണ്ട് ചെയ്യാത്തത് എന്ന് ചോദിക്കുകയുണ്ടായി. ചോദ്യത്തിന് വളരെ രസകരമായാണ് താരം മറുപടി നൽകിയത്. എനിക്ക് ഗ്ലാമർ വേഷങ്ങൾ ചേരില്ല അത് തന്നെയാണ് ഗ്ലാമർ വേഷം ചെയ്യാതിരിക്കാനുള്ള കാരണം എന്ന് താരം പറയുകയുണ്ടായി.



നടി നിർമ്മാതാവ് ക്ലാസിക്കൽ ഡാൻസർ പ്ലേബാക്ക് സിംഗർ എന്നിങ്ങനെ പല മേഖലകളിൽ കഴിവ് തെളിയിച്ച താരമാണ് മഞ്ജു. 1995 മുതൽ 99 വരെ മലയാള സിനിമയിൽ ഏറ്റവും തിരക്കുള്ള നടിയായിരുന്ന താരം കല്യാണ ശേഷം അഭിനയത്തിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു. പിന്നീട് 2014 ലാണ് ഹൗ ഓൾഡ് ആർ യു എന്ന സിനിമയിലൂടെ താരം വീണ്ടും അഭിനയലോകത്തേക്ക് കടന്നുവരുന്നത്. അഭിനയത്തിന് ദേശീയ തലത്തിലും സംസ്ഥാന തലത്തിലും ഒരുപാട് അവാർഡുകൾ നേടാനും താരത്തിന് സാധിച്ചിട്ടുണ്ട്.



