വിവാഹ മോചനത്തിന് ശേഷം സമന്ത വേറെ ലെവൽ.. ഹോട്ട് ലുക്ക്‌ ഫോട്ടോഷൂട്ടുകൾ പങ്കുവെച്ച് സമന്ത…

in Entertainments

സൗത്ത് ഇന്ത്യൻ സിനിമയിൽ തിളങ്ങി നിൽക്കുന്ന താര റാണിയാണ് സാമന്ത. നിലവിൽ സൗത്ത് ഇന്ത്യയിലെ ഏറ്റവും തിരക്കുള്ള നടിമാരിൽ ഒരാളായ താരം സൗത്ത് ഇന്ത്യൻ സിനിമ ലോകത്ത് ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിയും കൂടിയാണ്. തന്റെ അഭിനയ മികവുകൊണ്ടും ആരും മോഹിക്കുന്ന സൗന്ദര്യം കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിനു കഴിഞ്ഞു.

അഭിനയപ്രാധാന്യമുള്ള ഒരുപാട് സൂപ്പർ കഥാപാത്രങ്ങൾ വെള്ളിത്തിരയിൽ അവതരിപ്പിച്ച് പ്രേക്ഷകരുടെ മനം കവരാൻ താരത്തിന് സാധിച്ചിട്ടുണ്ട്. തമിഴ് തെലുങ്ക് എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ച താരം അഭിനയ ജീവിതത്തിൽ സുപ്രധാനമായ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. ജീവിതത്തിൽ ഒരുപാട് വിവാദങ്ങളിൽ അകപ്പെട്ട നടിയും കൂടിയാണ് സാമന്ത.

സോഷ്യൽമീഡിയയിലും താരം തിളങ്ങി നിൽക്കുന്നു. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ പങ്കെടുത്ത താരം അവകൾ ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിൽ പങ്കു വെക്കുകയും ചെയ്തിട്ടുണ്ട്. താരം ഈയടുത്തായി സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന ഒട്ടുമിക്ക എല്ലാ ഫോട്ടോകളും ഹോട്ട് & ബോൾഡ് വേഷത്തിൽ തിളങ്ങിനിൽക്കുന്ന ഗ്ലാമർ ഫോട്ടോകളാണ്.

ഇപ്പോൾ താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വീണ്ടും തരംഗമായിട്ടുള്ളത്. ചുവപ്പ് ഡ്രസ്സ് ൽ അതീവ സുന്ദരിയായി മാലാഖയെപ്പോലെയാണ് താരം ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പീകോക്ക് അതായത് മയിൽ എന്നാണ് താരം സ്വന്തം ഫോട്ടോ എഡിറ്റ്‌ ചെയ്തിരിക്കുന്നത്. ഫോട്ടോകൾ വൈറൽ ആയിരിക്കുന്നു.

ആദ്യസമയത്ത് പാർട്ട് ടൈം ആയി മോഡലിംഗ് ചെയ്ത താരം പിന്നീട് സിനിമയിൽ പ്രത്യക്ഷപ്പെട്ടു. സിനിമയിൽ വന്നതിനുശേഷം താരത്തിന് തിരിഞ്ഞു നോക്കേണ്ട അവസ്ഥ വന്നില്ല. 2010 ൽ ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത യാ മായ ചെസവേ എന്ന തെലുങ്ക് സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. ഈ സിനിമയിൽ തന്റെ മുൻ ഭർത്താവ് നാഗചൈതന്യ ആയിരുന്നു നായക വേഷത്തിൽ പ്രത്യക്ഷപ്പെട്ടത്. ആദ്യ സിനിമയിൽ തന്നെ ഫിലിം ഫെയർ അവാർഡ് നേടാനും താരത്തിന് കഴിഞ്ഞു.

പിന്നീടങ്ങോട്ട് സൗത്ത് ഇന്ത്യൻ സിനിമയിലെ പുതിയ താരോദയം ആയിരുന്നു സിനിമ പ്രേമികൾ കണ്ടത്. ഏറ്റവും തിരക്കുള്ള നടിയായി താരം മാറി. തമിഴിലും തെലുങ്കിലുമായി താരം ഇപ്പോഴും മുൻ നിര നടിമാരിൽ ഒരാളായി നിലകൊള്ളുന്നു. മിനി സ്ക്രീനിലും താരം തിളങ്ങിയിട്ടുണ്ട്. അവതാരക എന്ന നിലയിൽ തമിഴ് ബിഗ് ബോസ് സീസൺ നാലിൽ പ്രത്യക്ഷപ്പെടാൻ താരത്തിന് കഴിഞ്ഞു. കൂടാതെ ഫാമിലി മാൻ എന്ന സൂപ്പർഹിറ്റ് വെബ് സീരീസിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

Samantha
Samantha
Samantha
Samantha
Samantha

Leave a Reply

Your email address will not be published.

*