അഭിനയിച്ച് കിട്ടുന്ന പൈസ കൊണ്ടു വാങ്ങുന്ന വസ്ത്രങ്ങളാണ് ഞാൻ ധരിക്കുന്നത്… എന്നെ വിലയിരുത്താൻ ആർക്കും അവകാശമില്ല… തുറന്നടിച്ച് സാനിയ ഇയ്യപ്പൻ….

in Entertainments

നിലവിലെ മലയാള സിനിമയിൽ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിമാരിലൊരാളാണ് സാനിയ ഇയ്യപ്പൻ. അഭിനയ വൈഭവം കൊണ്ട് ആണ് താരം സിനിമ മേഖലയിൽ അറിയപ്പെടുന്നത്. ബാലതാരമായാണ് താരം സിനിമയിലേക്ക് കടന്നു വരുന്നത്. ബാല്യകാലസഖി ആണ് താരത്തിന്റെ ആദ്യചിത്രം. മമ്മൂട്ടി, ഇശാ തൽവാർ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ സിനിമയാണ് ബാല്യകാല സഖി.

ഇതിന് ശേഷം ഒരുപാട് സിനിമകളിൽ ബാലതാരമായി താരം അഭിനയിച്ചിട്ടുണ്ട്. മലയാളത്തിലെ താര രാജാക്കന്മാർക്കോപ്പം വളരെ ചെറുപ്പത്തിൽ തന്നെ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. വളരെ ചെറുപ്പത്തിൽ തന്നെ ഒരുപാട് നിറഞ്ഞ കയ്യടികളോടെയാണ് താര ത്തിന്റെ ഓരോ വേഷങ്ങളും പ്രേക്ഷകർ സ്വീകരിച്ചിരുന്നത്. അത്രത്തോളം മികച്ച രൂപത്തിലാണ് താരം അവതരിപ്പിച്ചത് എന്ന് പറയാതിരിക്കാൻ കഴിയില്ല.

നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരുപോലെ കഴിവ് തെളിയിച്ചാണ് താരം മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ ആണ് ചെയ്യുന്നത്. ഓരോ കഥാപാത്രത്തെയും വളരെ മനോഹരമായും ആഴത്തിലും താരം അവതരിപ്പിക്കുന്നു. അതുകൊണ്ടുതന്നെ വളരെ പെട്ടെന്ന് മലയാള സിനിമയിൽ മുൻ നിര നടിമാരുടെ പട്ടികയിലേക്ക് ഉയരാൻ താരത്തിന് കഴിഞ്ഞു. തുടക്കം മുതലേ മികച്ച അഭിനയം പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ട്.

ക്വീൻ എന്ന സിനിമയിലൂടെയാണ് താരം നായിക പദവിയിലേക്ക് കടന്നുവരുന്നത് വളരെ മികച്ച പ്രേക്ഷക പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചത്. അതിനപ്പുറം ലൂസിഫർ എന്ന മോഹൻലാൽ സിനിമയിലെ താരത്തിന്റെ അഭിനയവും കൃഷ്ണൻകുട്ടി പണിതുടങ്ങി എന്ന സിനിമയിലെ താരത്തിന്റെ പ്രകടനവും ഒരുപാട് പ്രേക്ഷക പ്രശംസ നേടി ക്കൊടുത്ത കഥാപാത്രങ്ങളായിരുന്നു.

പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ ഓരോ കഥാപാത്രത്തെയും അവതരിപ്പിക്കാനും പ്രേക്ഷകരുടെ പിന്തുണ നേടിക്കൊണ്ട് പ്രേക്ഷകരെ പൂർണമായി തൃപ്തിപ്പെടുത്താനും താരത്തിന് ഇതുവരെയും കഴിഞ്ഞിട്ടുണ്ട്. അഭിനയ മേഖലയെ പോലെ തന്നെ താരമിപ്പോൾ മോഡലിംഗ് രംഗത്തും സജീവമായി പ്രവർത്തിക്കുകയാണ്. ഒരുപാട് മോഡൽ ഫോട്ടോ ഷൂട്ട്കളിലും താരം പങ്കെടുക്കുന്നുണ്ട്.

താരം പങ്കെടുത്തവയെല്ലാം സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തിട്ടുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ഫോട്ടോകളാണ് താരം കൂടുതലായി പങ്കു വെക്കാറുള്ളത്. പ്രേക്ഷകർ ഓരോ ഫോട്ടോകളും നിറഞ്ഞ കൈയടിയോടെയാണ് സ്വീകരിക്കുന്നത്. അങ്ങനെയൊക്കെ ആണെങ്കിലും സദാചാര കമന്റുകളും അശ്ലീല കമന്റുകൾ ഉം ഓരോ ഫോട്ടോകൾക്കും വരുന്നത് ഇപ്പോൾ സർവ്വ സാധാരണമായി മാറിക്കൊണ്ടിരിക്കുകയാണ്.

ഇത്തരത്തിൽ ഒരുപാട് സൈബർ ആക്രമണങ്ങൾ താരത്തിന് നേരെ ഉണ്ടായതു കൊണ്ട് തന്നെ ഇപ്പോൾ താരം പങ്കു വച്ചിരിക്കുന്നത് എല്ലാവർക്കുമുള്ള തുറന്നടിച്ച് മറുപടിയാണ്. വസ്ത്രത്തിന്റെ പേരിൽ മറ്റുള്ളവരെ വിലയിരുത്തുന്നതിന് കുറിച്ചാണ് താരം വ്യക്തമാക്കുന്നത്. ഞാൻ ആരെയും വിലയിരുത്താൻ പോകുന്നില്ല അതുകൊണ്ട് എന്നെ ആരും വിലയിരുത്താൻ വരരുത് എന്നാണ് താരം ആദ്യം തന്നെ പറയുന്നത്.

വസ്ത്ര ധാരണത്തിന് പേരിൽ ഒരുപാട് സൈബർ ആക്രമണങ്ങൾ താരത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്. ഇപ്പോൾ താരം പറയുന്നത് എന്റെ വസ്ത്രധാരണം എനിക്ക് അത് വൾഗറായി തോന്നുന്നില്ല. ഇഷ്ടമായതിനാൽ ധരിക്കുന്നു എന്നും എന്നെ നോക്കുന്നത് എന്റെ വീട്ടുകാരാണ് എന്നും പറഞ്ഞതിനെ കൂടെ താരം പറയുന്നത് സിനിമയിൽ അഭിനയിക്കുമ്പോൾ ലഭിക്കുന്ന പണം കൊണ്ടാണ് ഡ്രസ്സ്‌ വാങ്ങുന്നത് എന്നാണ്. എന്തായാലും താരത്തിന്റെ വാക്കുകൾ വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുത്തിരിക്കുന്നു

Saniya
Saniya
Saniya
Saniya
Saniya

Leave a Reply

Your email address will not be published.

*