വർക്ക്‌ഔട്ട്‌, പോസ്, റിപീറ്റ്.. മനം കവരുന്ന ഫോട്ടോകളുമായി ചാക്കോച്ഛന്റെ പുതിയ സിനമയിലെ നായിക

നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും അറിയപ്പെടുന്ന താരമാണ് ഈശ റെബ. തെലുങ്ക് സിനിമയിൽ സജീവമായി നിലകൊള്ളുന്ന താരം തമിഴ് സിനിമയിലും അഭിനയിച്ചിട്ടുണ്ട്. തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുത്ത താരം നിലവിൽ തെലുങ്ക് സിനിമയിലെ തിരക്കുള്ള നടിമാരിലൊരാളാണ്.

എംബിഎ കാരിയായ താരം പോസ്റ്റ് ഗ്രാജുവേഷൻ പഠന സമയത്താണ് മോഡലിംഗ് രംഗത്തേക്ക് കടന്നു ചെല്ലുന്നത്. അവിടെ നിന്നാണ് താരത്തിന് സിനിമയിലേക്കുള്ള ഓഡിഷൻ വിളി വരുന്നത്. മോഹൻ കൃഷ്ണ ഇന്ദ്രഗന്റി എന്ന സംവിധായകനാണ് താരത്തെ ആദ്യമായി ഓഡിഷനിൽ ക്ഷണിക്കുന്നത്. പിന്നീട് 2012 ൽ താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുകയും ചെയ്തു.

സമൂഹമാധ്യമങ്ങളിൽ താരം സജീവസാന്നിധ്യമാണ്. തന്റെ സിനിമ വിശേഷങ്ങളും കുടുംബ വിശേഷങ്ങളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിലും താരം പങ്കെടുത്തിട്ടുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലുള്ള ഫോട്ടോകളിൽ ആണ് താരം കൂടുതൽ കാണപ്പെടുന്നത്.

ഇപ്പോൾ താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായിരിക്കുന്നത്. ശരീരസൗന്ദര്യം കാത്തു സൂക്ഷിക്കുന്ന താരം വർക്കൗട്ട് ചെയ്തതിനുശേഷം ഫോട്ടോക്ക് പോസ് ചെയ്യുന്ന ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ഫോട്ടോകൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നു.

2012 ൽ ശേഖർ കമ്മ്യൂല സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ലൈഫ് ഈസ് ബ്യൂട്ടിഫുൾ എന്ന തെലുങ്ക് സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. പിന്നീട് 2016ൽ ഫ്രാൻസിസ് മാർക്കസ് സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഓയീ എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് താരം തമിഴിൽ അരങ്ങേറ്റം കുറിച്ചു.

അന്ത മുണ്ട് ആ തറവാത്ത, ബണ്ടിപൊട്, അവെ, ആമി തുമ്മി, തുടങ്ങിയവ താരം അഭിനയിച്ച പ്രധാനപ്പെട്ട സിനിമകളാണ്. ക്യാമയോ അപ്പീയാറൻസ് എന്ന നിലയിൽ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മോസ്റ്റ് എലിജിബിൾ ബാച്ചിലർ ആണ് താരം അഭിനയിച്ച അവസാന സിനിമ. കുഞ്ചാക്കോ ബോബൻ അരവിന്ദ് സ്വാമി തുടങ്ങിയവർ പ്രധാന വേഷത്തിലഭിനയിച്ച പുറത്തിറങ്ങാൻ പോകുന്ന ഒറ്റ് എന്ന സിനിമയിൽ പ്രധാനവേഷത്തിൽ അഭിനയിച്ച കൊണ്ട് താരം മലയാളത്തിൽ അരങ്ങേറാൻ പോവുകയാണ്.

Eesha
Eesha
Eesha
Eesha
Eesha

Be the first to comment

Leave a Reply

Your email address will not be published.


*