പുതിയ സിനിമകളെക്കുറിച്ചുള്ള വിശേഷങ്ങൾ എപ്പോഴും സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കാറുണ്ട്. ട്രെയിലറുകളും ടീസറുകളും വീഡിയോ ഗാനങ്ങളും എല്ലാം ഇക്കൂട്ടത്തിൽ പെടുന്നു. സോഷ്യൽ മീഡിയയിൽ ഇളക്കിമറിക്കുന്ന സൂപ്പർ സ്റ്റാർ മഹേഷ് ബാബു നായകനായെത്തുന്ന തെലുങ്ക് സിനിമയായ സർക്കാരും വാരി പാട്ട് എന്ന സിനിമയിലെ വീഡിയോ ഗാനം ആണ്. കീർത്തി സുരേഷ് ആണ് നായിക വേഷം കൈകാര്യം ചെയ്യുന്നത് മികച്ച പ്രേക്ഷക പിന്തുണ ഇതുവരെയും സിനിമക്ക് ലഭിച്ചിട്ടുണ്ട്.
സിനിമ മെയ് 12ന് ലോകമെമ്പാടും റിലീസ് ചെയ്യുന്നത്. ഇപ്പോൾ പുറത്തു വന്നിരിക്കുന്നത് ലിറിക് വീഡിയോ ആണ്. മാ മാ മഹേശാ എന്ന് തുടങ്ങുന്ന ഈ ഗാനത്തിന്റെ ലിറിക്ക് വീഡിയോ ആണ് സോഷ്യൽ മീഡിയ ഇടങ്ങളിൽ തരംഗം സൃഷ്ടിച്ചു കൊണ്ട് മുന്നേറുന്നത്. ശ്രീ കൃഷ്ണ, ജോണിത ഗാന്ധി എന്നിവർ ചേർന്നാലപിച്ച ഗാനം വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകർ സ്വീകരിച്ചിട്ടുണ്ട്.
സിനിമയിലെ പ്രധാന വേഷം കൈകാര്യം ചെയ്യുന്ന നായിക നായകന്മാരായ മഹേഷ് ബാബു കീർത്തി സുരേഷ് എന്നിവർ ഡാൻസ് ചെയ്യുന്നതാണ് വീഡിയോ വൈറലാകുന്നതിന്നു പ്രധാന കാരണം. കീർത്തി സുരേഷ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത് അതീവ ഗ്ലാമറിൽ ലുക്കിലാണ് എന്ന് പറയാതിരിക്കാൻ കഴിയില്ല. ഗാന വീഡിയോ വൈറലാകുന്നത് പ്രധാന കാരണമായി താരത്തിന് വേഷ വിധാനവും ചടുലമായ നൃത്ത ചുവടുകളെയും എണ്ണി പറയാവുന്നതാണ്.
നേരത്തെ ഇതേ ചിത്രത്തിലെ തന്നെ കാലാവധി എന്ന ഗാനം വളരെ ട്രെൻഡിങ് ആയി യൂട്യൂബിൽ തിളങ്ങിയിരുന്നു. അതിന് ചുവടു പിടിച്ചു കൊണ്ടാണ് രണ്ടാമത്തെ ഗാനവും ഇപ്പോൾ യൂട്യൂബ് ട്രെൻഡിംഗ് ആയി മാറിയിരിക്കുന്നത്. ഒരുപാടുപേർ ഇനി ഇതിന്റെ ചുവടുപിടിച്ചു രംഗത്ത് വരാനിരിക്കുന്നു എന്നത് പിഴക്കാൻ ഇടയില്ലാത്ത പ്രവചനം തന്നെയാണ്. എന്തായാലും സിനിമയുടെ റിലീസിന് വേണ്ടി പ്രേക്ഷകർ ഒന്നടങ്കം ആവേശത്തിലാണ്.
സൗന്ദര്യം സിനിമാമേഖലയിൽ തന്നെ ഒരുപാട് ആരാധകരുള്ള യുവ അഭിനേത്രിയാണ് കീർത്തി സുരേഷ്. പ്രത്യക്ഷപ്പെട്ട ഭാഷകളിലെയും സിനിമകളിലെയും അനവധി ആരാധകരെ സജീവമായ ആരാധക വലയത്തിലേക്ക് വലിച്ചടുപ്പിക്കാൻ താരത്തിന്റെ അഭിനയ വൈഭവവും മോഹിപ്പിക്കുന്ന സൗന്ദര്യവും ഏറെ സഹായിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ വളരെ ചുരുങ്ങിയ കാലത്തിനുള്ളിൽ വലിയ ആരാധക വൃന്ദത്തെ നേടി കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരുടെ കൂട്ടത്തിലേക്ക് താരം ഉൾപ്പെട്ടു കഴിഞ്ഞു.
സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരത്തിന് ഒരുപാട് ആരാധകരുണ്ട്. സോഷ്യൽ മീഡിയ ഇടങ്ങളെ സജീവമായി ഉപയോഗിക്കുന്ന താരം തന്നെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളെല്ലാം നിരന്തരം ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. അതുകൊണ്ട് തന്നെയാണ് താരം അഭിനയിച്ച ഒരു സിനിമയുടെ വിശേഷവും താരം നൃത്തം ചെയ്ത സിനിമയുടെ വീഡിയോയും എല്ലാം ഇത്ര പെട്ടെന്ന് പ്രേക്ഷകർ സ്വീകരിക്കുന്നത്. എന്തായാലും അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ലോകത്തൊട്ടാകെ അറിയപ്പെടുന്ന അഭിനേത്രിയായി കീർത്തി സുരേഷ് മാറിയിട്ടുണ്ട് എന്ന് നിസംശയം പറയാം.
Leave a Reply